ദിവസങ്ങള്‍ക്കകം ബംപറടിക്കും.... താമസം ഇനി പുതിയ വീട്ടില്‍; ഭാഗ്യദേവത ഈ രാശിക്കാര്‍ക്കൊപ്പം
ശനിയുടെ ഉദയം എല്ലാ രാശിക്കാരിലും സ്വാധീനം ചെലുത്തും. എന്നാല്‍ ചില രാശിക്കാരുടെ സമ്പത്തില്‍ അപ്രതീക്ഷിത മാറ്റമാണ് ശനിയുടെ ഉദയം വഴി സംഭവിക്കാന്‍ പോകുന്നത്.

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശിമാറ്റത്തിനും സവിശേഷമായ പ്രാധാന്യമാണ് ഉള്ളത്. ഓരോ രാശിക്കാരുടേയും സമയം മാറുന്നതില്‍ ഗ്രഹങ്ങളുടെ സംക്രമണം വലിയ പങ്ക് വഹിക്കുന്നുണ്ട്. ജ്യോതിഷത്തില്‍ ശമനി ഗ്രഹത്തിന് സവിശേഷമായ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. അതിനാല്‍ തന്നെ ശനി ശരിയായ സ്ഥാനത്ത് വന്നാല്‍ ആ രാശിക്കാര്‍ക്ക് അസാധാരണമായ ഭാഗ്യങ്ങള്‍ വന്ന് ചേരും.
അത്തരമൊരു ഭാഗ്യമാണ് ചില രാശിക്കാര്‍ക്ക് ഇനി ദിവസങ്ങള്‍ക്കുള്ളില്‍ വരാന്‍ പോകുന്നത്. മറ്റ് ഗ്രഹങ്ങളെ വെച്ച് നോക്കുമ്പോള്‍ സാവധാനം ചലിക്കുന്ന ഗ്രഹമാണ് ശനി. അതിനാല്‍ ശനിയുടെ രാശി മാറ്റത്തിന് ഒരുപാട് സമയമെടുക്കാറുണ്ട്. നീതിയുടെ ദേവനായ ശനി കര്‍മ്മത്തിന് അനുസരിച്ച് ഫലം തരും എന്നാണ് വിശ്വാസം. ഇക്കഴിഞ്ഞ ജനുവരി 31 ന് ശനി കുംഭം രാശിയില്‍ അസ്തമിച്ചിരുന്നു.

ശനി ഉദിച്ചാല്‍ പിന്നെ ബംപര്‍ ഭാഗ്യം
ഇനി മാര്‍ച്ച് അഞ്ചിനാണ് ശനി ഉദിക്കാന്‍ പോകുന്നത്. ഇത് ചില രാശിക്കാര്‍ക്ക് അപൂര്‍വമായ ഭാഗ്യങ്ങളാണ് പ്രദാനം ചെയ്യാന്‍ പോകുന്നത്. പുതുവര്‍ഷം തുടങ്ങി മൂന്നാമത്തെ മാസത്തിലേക്ക് കടക്കാന്‍ പോവുകയാണ്. അതിനാല്‍ തന്നെ ശനിയുടെ ഉദയത്തിന് ഏറെ പ്രാധാന്യമുണ്ട് എന്നാണ് ജ്യോതിഷികള്‍ വിവക്ഷിക്കുന്നത്. ഏതൊക്കെ രാശിക്കാര്‍ക്കാണ് ശനിയുടെ ഉദയം അനുകൂലമാകുന്നത് എന്ന് പരിശോധിക്കാം.

ഇടവം രാശിക്കാരുടെ ശമ്പളം രണ്ടിരട്ടിയായി കൂടും
കുംഭം രാശിയിലെ ശനിയുടെ ഉദയം ഇടവം രാശിക്കാര്‍ക്ക് അപൂര്‍വമായ ഭാഗ്യങ്ങള്‍ ആണ് സമ്മാനിക്കാന്‍ പോകുന്നത്. നിക്ഷേപങ്ങളില്‍ നിന്ന് വരുമാനം ലഭിക്കും. ഏറെ നാളായി മുടങ്ങി കിടന്ന ജോലികള്‍ പൂര്‍ത്തീകരിക്കാനാകും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ശമ്പളം രണ്ടിരട്ടി വരെ കൂടാം. കുടുംബത്തില്‍ സന്തോഷവും സമാധാനവും വന്ന് ചേരും. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും.

സാമ്പത്തിക സ്ഥിരത നേടും
സാമ്പത്തികമായി ഏറെ മെച്ചപ്പെടാന്‍ ഇക്കാലയളവില്‍ ഇടവം രാശിക്കാര്‍ക്ക് സാധിക്കും. കുടുംബത്തോടൊപ്പം യാത്ര പോകാന്‍ സാധ്യത കാണുന്നു. മത്സരപരീക്ഷകളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിജയം സുനിശ്ചിതമാണ്. കലാ കായിക മത്സരങ്ങളില്‍ ശോഭിക്കാനാകും.

കുംഭം രാശിക്കാര്‍ക്ക് പുതിയ വീട്
കുംഭം രാശിയിലെ ശനിയുടെ ഉദയം കുംഭം രാശിക്കാര്‍ക്കും മികച്ച നേട്ടങ്ങള്‍ സമ്മാനിക്കും. പുതിയ വീട്ടിലേക്ക് താമസം മാറാന്‍ സാധിക്കും. ഐശ്വര്യദേവത കുംഭം രാശിക്കാര്‍ക്കൊപ്പം എപ്പോഴും ഉണ്ടാകും. പുതിയ വീട്ടില്‍ സന്തോഷകരമായ ജീവിതം നയിക്കാന്‍ സാധിക്കും. ബിസിനസ് രംഗത്തുള്ളവര്‍ക്ക് വലിയ വളര്‍ച്ച കൈവരിക്കാനാകും. പുതിയ പരീക്ഷണങ്ങള്‍ വിജയത്തിലെത്തിയേക്കും. കഠിനാധ്വാനത്തിന് ഫലം കാണും.

ചിങ്ങം രാശി
കുംഭം രാശിയിലെ ശനിയുടെ ഉദയം ചിങ്ങം രാശിക്കാര്‍ക്ക് ശുഭസൂചകമായിരിക്കും. ഏറെ നാളായി ജോലി അന്വേഷിക്കുന്നവര്‍ക്ക് ആകര്‍ഷകമായ ശമ്പളത്തില്‍ ജോലി ലഭിക്കും. ഏറെ നാളായി മനസിലുള്ള ആഗ്രഹം പൂര്‍ത്തീകരിക്കപ്പെടും. സ്വത്ത് തര്‍ക്കങ്ങളില്‍ അനുകൂല വിധി സമ്പാദിക്കാനാകും. ജീവിതത്തില്‍ സന്തോഷവും ഐശ്വര്യവും വന്ന് ചേരും. സുഹൃത്തുക്കളില്‍ നിന്ന് പിന്തുണ ലഭിക്കും.

സമൂഹത്തില്‍ നിന്ന് ആദരവും ബഹുമാനവും
സമൂഹത്തില്‍ നിന്ന് ആദരവും ബഹുമാനവും ലഭിക്കും. വര്‍ഷങ്ങളായി തിരികെ കിട്ടാതിരുന്ന കടം തിരികെ ലഭിക്കും. വീട്ടിലേക്ക് വില പിടിപ്പുള്ള വസ്തുക്കള്‍ വാങ്ങിക്കാനാകും. സാമ്പത്തികമായി മെച്ചപ്പെടും. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും.

മീനം രാശിക്കാരെ കാത്ത് ലോട്ടറി ഭാഗ്യം
കുംഭം രാശിയിലെ ശനിയുടെ ഉദയം മീനം രാശിക്കാര്‍ക്കും ശുഭകരമായ ഫലങ്ങള്‍ നല്‍കും. ഏറെ നാളായി വിവാഹം അന്വേഷിക്കുന്നവര്‍ക്ക് ഉചിതമായ പങ്കാളിയെ ലഭിക്കും. വീട്ടില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കാന്‍ സാധ്യത കാണുന്നു. ഗൃഹനിര്‍മാണത്തിലെ തടസങ്ങള്‍ നീങ്ങി വേഗത്തില്‍ പണി പൂര്‍ത്തിയാക്കാന്‍ സാധിക്കും. ലോട്ടറി എടുക്കുന്നവരാണെങ്കില്‍ ഭാഗ്യപരീക്ഷണം തുടരുക. ശനിയുടെ ഉദയം മീനം രാശിക്കാരെ സാമ്പത്തികമായി മെച്ചപ്പെടുത്തുമെന്ന് കാണുന്നു.












Click it and Unblock the Notifications