ഇതിനേക്കാള്‍ വലിയ മോശം സമയം ഇനി വരാനില്ല; പ്രശ്‌നങ്ങളുടെ ഘോഷയാത്ര, ഈ രാശിക്കാര്‍ സൂക്ഷിക്കുക
കുടുംബത്തില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ വര്‍ദ്ധിക്കാനുള്ള സാഹചര്യങ്ങളുണ്ടാകും. അപരിചരുമായുള്ള ഇടപാടുകള്‍ കുറയ്ക്കുക.

ജ്യോതിഷത്തില്‍ സുപ്രധാനമായ ഒരു കാര്യമാണ് മാര്‍ച്ച് ആറിന് സംഭവിച്ചത്. നീതിയുടെ ദേവന്‍ എന്ന് വിശേഷിപ്പിക്കുന്ന ശനി കുംഭരാശിയില്‍ ഉദിച്ചിരിക്കുകയാണ്. ഇത് ചില രാശിക്കാരെ സംബന്ധിച്ച് വളരെ ശ്രദ്ധിക്കേണ്ട സമയമാണ്. പണം, തൊഴില്‍, ആരോഗ്യം എന്നീ കാര്യങ്ങളില്‍ ശനി പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചുകൊണ്ടേയിരിക്കും. അതുകൊണ്ട് തന്നെ വളരെ ശ്രദ്ധിക്കേണ്ട ഒരു സമയാണിതെന്ന് പറയാം. ഏതൊക്കെ രാശിക്കാര്‍ക്കാണ് ശനിയുടെ ഉദയം ശുഭകരമല്ലാത്തതെന്ന് പരിശോധിക്കാം....

മേടം
മേടം രാശിക്കാരെ സംബന്ധിച്ച് അത്ര നല്ല സമയമല്ല. പണം വലിയ രീതിയില്‍ നിക്ഷേപിക്കാനുള്ള പദ്ധതിയുണ്ടെങ്കില്‍ ഇത് ശരിയായ സമയമല്ല. ചെലവുകള്‍ വര്‍ദ്ധിക്കുകയും വരുമാന സ്രോതസുകള്‍ തടസപ്പെടുന്ന ഒരു അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിയേക്കാം. അതുകൊണ്ട് തന്നെ ചെലവ് വലിയ രീതിയില്‍ നിയന്ത്രിക്കാന്‍ ശ്രമിക്കുക. കോപം നിയന്ത്രിക്കണം. അനിയന്ത്രിതമായ സംസാരം സൂക്ഷിക്കണം.

കന്നി
കന്നി രാശിക്കാര്‍ക്ക് ഈ സമയത്ത് പ്രശ്‌നങ്ങള്‍ രൂക്ഷമായി തുടരും. കുടുംബത്തില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ വര്‍ദ്ധിക്കാനുള്ള സാഹചര്യങ്ങളുണ്ടാകും. അപരിചരുമായുള്ള ഇടപാടുകള്‍ കുറയ്ക്കുക. ഒരിക്കലും അവരുമായി പണമിടപാട് നടത്താതിരിക്കുക. ഇത് പ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാം.

വൃശ്ചികം
ശനിയുടെ ഉദയത്തിന് ശേഷം ബിസ്‌നസില്‍ വലിയ നഷ്ടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വൃശ്ചികം രാശിക്കാരില്‍ കാണുന്നുണ്ട്. നിങ്ങള്‍ ഏറെ പ്രതീക്ഷിച്ചതും ലാഭകരമാണെന്ന് തോന്നുന്നതുമായ ഇടപാടുകള്‍ കയ്യില്‍ നിന്ന് വഴുതിപ്പോയേക്കാം. ധന നഷ്ടത്തിനുള്ള എല്ലാ സാധ്യതയും കാണുന്നുണ്ട്. ദാമ്പത്യ ജീവിതത്തില്‍ ദുസ്സഹമായ നിമിഷങ്ങളിലൂടെ കടന്നുപോകും. ഭാര്യയും ഭര്‍ത്താവും തമ്മില്‍ പ്രശ്‌നങ്ങള്‍ രൂക്ഷമാകാനുള്ള സാധ്യതയുണ്ട്. ഭിന്നതകള്‍ നിറയാനുള്ള സാധ്യത കാണുന്നുണ്ട്. ഓരോ തീരുമാനങ്ങള്‍ എടുക്കുമ്പോഴും സൂക്ഷിക്കുക.

മകരം
മകരം രാശിക്കാര്‍ക്കും അത്ര നല്ല സമയമല്ല. നിങ്ങളെ സംബന്ധിച്ച് ആരോഗ്യ പ്രശ്‌നങ്ങള്‍ രൂക്ഷമാകാനുള്ള സാധ്യതകള്‍ കാണുന്നുണ്ട്. തൊഴില്‍ പരമായി നല്ല സമയമല്ല. മികച്ച ജോലി ഓഫറുകള്‍ നിങ്ങളുടെ കൈകളില്‍ നിന്ന് നഷ്ടപ്പെട്ടു പോയേക്കാം. ജോലി സ്ഥലത്ത് സമ്മര്‍ദ്ദം വര്‍ദ്ധിക്കാനുള്ള എല്ലാ സാധ്യതയും കാണുന്നുണ്ട്. സഹപ്രവര്‍ത്തരുമായി പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

മീനം
മീനം രാശിക്കാരെ സംബന്ധിച്ച് ബുദ്ധിമുട്ടുകളുടെ സമയമാണ്. അനാവശ്യ കാര്യങ്ങള്‍ക്ക് പണം ചെലവഴിക്കും. ഇത് നിങ്ങളുടെ കുടുംബ ബജറ്റിനെ താളം തെറ്റിക്കും. ബിസിനസ് സംബന്ധമായ എല്ലാ പ്രശ്‌നങ്ങളും നിങ്ങളെ കാര്യമായി ബാധിക്കും. അപകട സാധ്യതകള്‍ കാണുന്നുണ്ട്. അതുകൊണ്ട് തന്നെ ശ്രദ്ധിച്ച് വേണം വാഹനം ഓടിക്കാന്‍.












Click it and Unblock the Notifications