ഈ 3 രാശിക്കാർക്ക് ശശ് മഹാപുരുഷ രാജയോഗവും ധന രാജയോഗവും; ജീവിതത്തിന്റെ ഗതിമാറും, വെച്ചടികയറ്റം
ശനിയുടെ ഉദയം ചില രാശികൾക്ക് ധനരാജയോഗം സൃഷ്ടിക്കാൻ പോകുകയാണ്. ഏതൊക്കെ രാശിക്കാണ് നല്ല കാലം വരാൻ പോകുന്നതെന്ന് നോക്കാം

ജ്യോതിഷത്തിൽ ഓരോ ഗ്രഹവും ഒരു നിശ്ചിത സമയത്ത് ഉദിക്കുകയും അസ്തമിക്കുകയും ചെയ്യും. ജനുവരി 30ന് ശനി അസ്തമിച്ചു. ചില രാശിക്കാർക്ക് അത് ബുദ്ധിമുട്ട് ആയിരിക്കും. എന്നാൽ ശനി ഉദിക്കുന്നതോടെ ഈ അവസ്ഥ മാറി. സമയം തെളിയും. ഗ്രഹങ്ങളുടെ അസ്തമയം ഓരോ രാശിക്കാരെയും ബാധിക്കും പോലെ ഉദയവും ബാധിക്കുന്നത്. ഈ സമയത്ത് വളരെ നല്ല നേരമായിരിക്കും.
30 ന് അസ്തമിച്ച ശനി ഇനി മാർച്ച് 9 ന് ഉദിക്കും. ശനി ഈ വർഷം ജനുവരി 17-ന് കുംഭ രാശിയിലേക്ക് സംക്രമിക്കുകയും ജനുവരി 30 ന് കുംഭ രാശിയിൽ തന്നെ അസ്തമിക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ സമയം ചില രാശിക്കാർക്ക് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നുകാണും. പക്ഷേ ശനിയുടെ ഉദയം ചില രാശികൾക്ക് ധനരാജയോഗം സൃഷ്ടിക്കാൻ പോകുകയാണ്. ഏതൊക്കെ രാശിക്കാണ് നല്ല കാലം വരാൻ പോകുന്നതെന്ന് നോക്കാം.

ശശ് മഹാപുരുഷ രാജയോഗം
കുംഭം : ജ്യോതിഷ പ്രകാരം ജനുവരി 17 ന് ശനി കുംഭം രാശിയിൽ സംക്രമിച്ചു. രണ്ടര വർഷം ഈ രാശിയിൽ കുംഭം തുടരും.
അതുകൊണ്ടുതന്നെ കുംഭത്തിലെ ശനിയുടെ ഉദയം ഈ രാശിക്കാർക്ക് ഗുണം ചെയ്യും. ഈ രാശിയിൽ ശനിയുടെ ശശ് മഹാപുരുഷ രാജയോഗം രൂപപ്പെടും.

പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കും
ഈ സമയത്ത് രാഷ്ട്രീയവുമായി ബന്ധപ്പെട്ട ആളുകൾക്ക് ഏറെ ഗുണമുള്ള നേരമാണ്. അവർക്ക് സ്ഥാനമാനങ്ങൾ നേടാനാകും. ബിസിനസുകാർക്കും ഈ സമയത്ത് നല്ല നേരമായിരിക്കും. പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കും. ഈ രാശിയുടെ ലഗ്നഭാവത്തിൽ ശനി സംക്രമിക്കും. അതിനാൽ ആത്മവിശ്വാസം വർദ്ധിക്കും. വിവാഹം നടക്കും..

വലിയ ബിസിനസ്സ് ഇടപാട് നടത്താൻ സാധിക്കും...
ചിങ്ങം : ചിങ്ങം രാശിയിൽ ഉള്ളവർക്ക് വളരെ നല്ല നേരമാണ്. ശനിയുടെ ഉദയം ചിങ്ങം രാശിക്കാർക്ക് ശുഭകരമായ കാര്യങ്ങൾ കൊണ്ടുവരും. ഈ രാശിയുടെ ഏഴാം ഭാവത്തിലാണ് ശനിയുടെ സംക്രമണം. ഈ സമയം ഇവർക്ക് പൂർവിക സ്വത്ത് ലഭിക്കാൻ സാധ്യതയുണ്ട്. നിങ്ങൾ പങ്കാളിത്തത്തിൽ ബിസിനസ്സ് നടത്താൻ ചിന്തയുണ്ടെങ്കിൽ ലാഭം ഉണ്ടാകും. വലിയ ബിസിനസ്സ് ഇടപാട് നടത്താൻ സാധിക്കുന്നതായിരിക്കും. ധനലാഭമുണ്ടാകും. നിങ്ങളുടെ എല്ലാ കാര്യങ്ങളിലും ജീവിത പങ്കാളിയുടെ പിന്തുണയുണ്ടാകും.

വലിയ നേട്ടങ്ങൾ..
ഇടവം: ഇടവ രാശിക്കാരുടെ പത്താം ഭാവത്തിലാണ് ശനി ഉദിക്കുന്നത്. ജോലി, ബിസിനസ് എന്നിവയുടെ ഭാവനമായിട്ടാണ് ഇതിനെകണക്കാക്കുന്നത്. ഈ സമയത്ത് ആ മേഖലയിൽ പുരോഗതി ഉണ്ടാവും.. തൊഴിൽ- ബിസിനസ്സ് മേഖലയിൽ വൻ നേട്ടം ഉണ്ടാവും ധൈര്യം വർദ്ധിക്കും. നിങ്ങൾ ഒരു പുതിയ ജോലി അന്വേഷിക്കുകയാണെങ്കിൽ ഈ സമയത്ത് വളരെ നല്ല ജോലി തന്നെ കിട്ടും. അതുപോലെ നിങ്ങൾ ബിസിനസ് വളർത്തുവാനുള്ള പദ്ധതി ചിന്തിക്കുകയാണെങ്കിൽ ഈ സമയത്ത് അത് നടക്കും..












Click it and Unblock the Notifications