പുതിയ വരുമാന സ്രോതസുകള്‍ തുറക്കും... ലോട്ടറിയിലും ഭാഗ്യം; ഈ രാശിക്കാരുടെ ഒരു ഭാഗ്യമേ!
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത സമയത്തില്‍ രാശി മാറും എന്നാണ് ജ്യോതിഷത്തില്‍ പറഞ്ഞിരിക്കുന്നത്. ഇതിന്റെ പ്രാധാന്യം എല്ലാ രാശിക്കാരിലും പ്രതിഫലിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ച് ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുക.
ജ്യോതിഷ പ്രകാരം ഏറെ പ്രാധാന്യമുള്ള ഗ്രഹങ്ങളിലൊന്നാണ് ശനി. നിലവില്‍ കുംഭം രാശിയിലാണ് ശനി. അടുത്ത വര്‍ഷം വരെ ശനി ഈ രാശിയിലായിരിക്കും തുടരുക. എന്നാലും ശനിയുടെ സഞ്ചാരത്തില്‍ ഈ വര്‍ഷം മാറ്റം വരും. ഫെബ്രുവരി 11 മുതല്‍ മാര്‍ച്ച് 18 വരെ ശനി അസ്തമിക്കുകയും അതിനുശേഷം മാര്‍ച്ച് 18 ന് ഉദിക്കുകയും ചെയ്യും. അത് കഴിഞ്ഞ് ജൂണ്‍ 29 മുതല്‍ നവംബര്‍ 15 വരെ ശനി വക്രഗതിയിലായിരിക്കും സഞ്ചരിക്കുക.

ശനിയുടെ ഉദയം എല്ലാ രാശിക്കാരേയും ബാധിക്കും. എന്നാല്‍ ചില രാശിക്കാരില്‍ ഇത് പ്രത്യേക സ്വാധീനം ചെലുത്തും. ഏതൊക്കെ രാശിക്കാര്‍ക്കാണ് ശനിയുടെ ഉദയം ഗുണപരമായ ഫലങ്ങള്‍ സമ്മാനിക്കുക എന്ന് നോക്കാം.
കുംഭം
ശനിയുടെ ഉദയം കുംഭം രാശിക്കാര്‍ക്ക് ഗുണകരമായിരിക്കും. ബിസിനസ് ചെയ്യുന്നവര്‍ക്ക് ലാഭം നേടുന്നതിന് അനുകൂലമായ അവസ്ഥ ഉണ്ടാകും. ശനി ഈ രാശിക്കാര്‍ക്ക് ശശ രാജയോഗം സൃഷ്ടിച്ചിരിക്കുന്നു. അതിനാല്‍ തന്നെ ഇവരുടെ ദൈനംദിന വരുമാനം ഇക്കാലയളവില്‍ വര്‍ധിക്കും. കര്‍ഷകര്‍, വ്യാപാരികള്‍ എന്നിവര്‍ക്കും ഈ സമയം ഗുണപരമായിരിക്കും. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും.
ചിങ്ങം
കുംഭ രാശിയിലെ ശനിയുടെ ഉദയം ചിങ്ങം രാശിക്കാര്‍ക്ക് ഗുണം ചെയ്യും. കോടതി വ്യവഹാരങ്ങളില്‍ വിജയം നേടാന്‍ കഴിയും. വസ്തു സംബന്ധമായ ഇടപാടുകളില്‍ ലാഭം കൊയ്യാം. ഏറെ നാളായി കടം കൊടുത്ത പണം പലിശയടക്കം തിരികെ ലഭിക്കും. സാമ്പത്തിക സ്ഥിതി ശക്തിപ്പെടും. ഈ സമയത്ത് നിങ്ങളുടെ വരുമാനത്തില്‍ വലിയ വര്‍ധനവ് ഉണ്ടാകും. വ്യാപാരികള്‍ക്ക് ലാഭം കൊയ്യാം.
മേടം
കുംഭ രാശിയിലെ ശനിയുടെ ഉദയം മേടം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. മേടം രാശിയുടെ പതിനൊന്നാം ഭാവത്തില്‍ ആണ് ശനി ഉദിക്കുന്നത്. പുതിയ വരുമാന സ്രോതസ്സുകള്‍ തുറക്കും. മുന്‍കാല നിക്ഷേപത്തില്‍ നിന്നും ലാഭം ലഭിക്കാന്‍ സാധ്യത. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് നേട്ടങ്ങള്‍ ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ഈ സമയം അനുകൂലമായിരിക്കും.
ഇടവം
കുംഭ രാശിയിലെ ശനിയുടെ ഉദയം ഇടവം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ജീവിതം കുറെക്കൂടി മെച്ചപ്പെടും. ഏറെ നാളായി ജോലി അന്വേഷിക്കുന്നവര്‍ക്ക് ആകര്‍ഷകമായ ശമ്പളത്തില്‍ പുതിയ ജോലി ലഭിക്കും. ബിസിനസില്‍ വലിയ നേട്ടങ്ങള്‍ കൈവരിക്കാനും. അപ്രതീക്ഷിതമായി ധനസമ്പാദനത്തിന് സാധ്യത.
തുലാം
കുംഭ രാശിയിലെ ശനിയുടെ ഉദയം തുലാം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ചെയ്യുന്ന ഏത് ജോലിയിലും വിജയിക്കാനാകും. ഇത് മറ്റുള്ളവരുടെ പ്രിയം നേടിയെടുക്കാന്‍ കാരണമാകും. ജോലി, ഉന്നത പഠനം എന്നിവയ്ക്കായി വിദേശത്തേക്ക് പോകാനുള്ള അവസരവും ലഭിച്ചേക്കാം. കലാ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് അനുകൂല സമയം. ദാമ്പത്യ ജീവിതം സന്തുഷ്ടകരമായിരിക്കും.
ധനു
കുംഭ രാശിയിലെ ശനിയുടെ ഉദയം ധനു രാശിക്കാര്‍ക്ക് ശുഭകരമായ ഫലം സമ്മാനിക്കും. പുതിയ വീട്ടിലേക്ക് താമസം മാറാന്‍ സാധിക്കും. ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും വര്‍ദ്ധിക്കും. കഠിനാധ്വാനത്തിന്റെ പൂര്‍ണ ഫലം നിങ്ങള്‍ക്ക് ലഭിക്കും. തൊഴില്‍ രംഗത്ത് പുരോഗതിക്ക് അവസരമുണ്ടാകും. മത്സരപരീക്ഷകളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയം.












Click it and Unblock the Notifications