പോയ പണം തിരികെയെത്തും, പുത്തന്‍വീടും കാറും കിട്ടും! ഇവര്‍ക്ക് രാജയോഗത്തേക്കാള്‍ പവര്‍ഫുള്‍ നേട്ടം
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും നക്ഷത്രങ്ങള്‍ക്കും രാശികള്‍ക്കും വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശിയിലേക്കും നക്ഷത്രത്തിലേക്കും പരിവര്‍ത്തനം ചെയ്യാറുണ്ട്. ജ്യോതിഷത്തിലെ ഏറ്റവും സവിശേഷമായ പ്രക്രിയ ആണിത്. സംക്രമണം എന്നാണ് ഗ്രഹങ്ങളുടെ രാശിയിലേക്കും നക്ഷത്രത്തിലേക്കും ഉള്ള സഞ്ചാരത്തെ വിശേഷിപ്പിക്കുന്നത്.
ഗ്രഹ സംക്രമണം എല്ലാ രാശിക്കാരേയും ബാധിക്കും. ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുക. ജ്യോതിഷ പ്രകാരം ഒമ്പത് ഗ്രഹങ്ങളും 12 രാശികളും 27 നക്ഷത്രങ്ങളും ആണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് നവഗ്രഹങ്ങള്‍.

ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് 27 നക്ഷത്രങ്ങള്‍.
ജ്യോതിഷത്തില്‍ ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് ശനി. കര്‍മ്മത്തിന്റേയും നീതിയുടേയും ദേവന്‍ എന്നാണ് ശനി അറിയപ്പെടുന്നത്. ശനി മീന രാശിയില്‍ ഉദയം പ്രാപിക്കാന്‍ പോകുകയാണ്. ഏപ്രിലില്‍ ആണ് ശനിയുടെ മീനം രാശിയിലെ ഉദയം നടക്കാന്‍ പോകുന്നത്. ഇത് ചില രാശിക്കാര്‍ക്ക് അനിതര സാധാരണമായ ഭാഗ്യങ്ങള്‍ സമ്മാനിക്കും. ഏതൊക്കെയാണ് ആ ഭാഗ്യരാശികള്‍ എന്ന് നോക്കാം.
മിഥുനം
ശനിയുടെ മീനം രാശിയിലെ ഉദയം മിഥുനം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഈ രാശിയുടെ പത്താം ഭാവത്തിലാണ് ശനി ഉദിക്കുന്നത്. മിഥുനം രാശിക്കാരുടെ എട്ട്, ഒമ്പത് ഭാവങ്ങളുടെ അധിപനാണ് ശനി. അതിനാല്‍ ഈ സമയത്ത് നിങ്ങള്‍ക്ക് കര്‍മ്മ മേഖലയില്‍ വലിയ നേട്ടം കൊയ്യാനാകും. ജോലിയിലും ബിസിനസിലും പുരോഗതി കൈവരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു.
ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വലിയ നേട്ടമുണ്ടാകും. ബിസിനസ് വിപുലപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കും അനുകൂല സമയം. കലാ കായിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കും. കുടുംബാംഗങ്ങള്‍ക്കൊപ്പം ഒരു ദീര്‍ഘയാത്ര പോയേക്കും. കുടുംബത്തില്‍ വിവാഹം പോലെ മംഗളകരമായ ചടങ്ങുകള്‍ നടക്കാനും സാധ്യത കാണുന്നു.
മകരം
മകരം രാശിക്കാര്‍ക്ക് ശനിയുടെ മീനം രാശിയിലെ ഉദയം ഗുണകരമായിരിക്കും. ഈ രാശിയുടെ മൂന്നാമത്തെ ഭാവത്തില്‍ ആണ് ശനി വസിക്കുന്നത്. അതിനാല്‍ ഈ സമയം നിങ്ങള്‍ക്ക് വലിയ സാമ്പത്തിക നേട്ടങ്ങള്‍ പ്രതീക്ഷിക്കാം. ഏറെ നാളായി നഷ്ടപ്പെട്ട പണം നിങ്ങളിലേക്ക് തിരിച്ചെത്തും. പുതിയ വീടോ വാഹനമോ ഭൂമിയോ വാങ്ങാനും നിങ്ങള്‍ക്ക് കഴിയും. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും.
വൃശ്ചികം
ശനിയുടെ മീനം രാശിയിലെ ഉദയം വൃശ്ചികം രാശിക്കാര്‍ക്ക് ഗുണം ചെയ്യും. ഈ രാശിയില്‍ നിന്ന് പതിനൊന്നാം ഭാവത്തില്‍ ശനി വസിക്കും. ഇത് നിങ്ങളുടെ വരുമാനത്തില്‍ ഗണ്യമായി വര്‍ധിക്കാന്‍ കാരണമാകും. പൂര്‍വിക സ്വത്ത് തടസങ്ങളേതുമില്ലാതെ കൈയിലെത്തും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് നേട്ടം കൊയ്യാനാകും. വസ്തു സംബന്ധമായ ഇടപാടുകളില്‍ നിന്ന് ഇരട്ടി ലാഭം കൊയ്യാം.












Click it and Unblock the Notifications