മടി മാറ്റിവച്ചാല്‍ ജീവിതത്തില്‍ സന്തോഷങ്ങളുടെ ദിവസം, ബംബര്‍ നേട്ടങ്ങള്‍ പിന്നാലെ; ഈ രാശിക്കാരാണോ
ശനി ഗ്രഹത്തിന് ജ്യോതിഷത്തില്‍ വലിയ പ്രധാന്യമാണുള്ളത്. ശനിയുടെ മാറ്റം മിക്ക രാശിക്കാരിലും പ്രതിഫലിപ്പിക്കും. ജൂണ്‍ 17 മുതല്‍ ശനി സ്വന്തം രാശിയായ കുംഭത്തില്‍ നിന്ന് വക്രഗതിയില്‍ സഞ്ചരിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ്. നവംബര്‍ നാല് വരെ ശനി പല രാശിക്കരിലും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെങ്കിലും ചില രാശിക്കാരെ സംബന്ധിച്ച് സൗഭാഗ്യം സൃഷ്ടിക്കും. ഈ സമയത്ത് ശനി ഏതൊക്കെ രാശിക്കാര്‍ക്കാണ് അടിപൊളി സമയം സൃഷ്ടിക്കുന്നതെന്ന് നോക്കാം.
മേടം രാശിക്കാരെ സംബന്ധിച്ച് ഈ സമയം അടിപൊളിയായിരിക്കും. ഏറ്റവും ശുഭകരമായ കാര്യങ്ങള്‍ ഈ സമയത്ത് നടക്കും. സാമ്പത്തിക കാര്യങ്ങളില്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി നിലനിന്നിരുന്ന പ്രശ്‌നങ്ങള്‍ ഇപ്പോള്‍ പരിഹാരം കാണാന്‍ സാധിക്കും. വരുമാനം വര്‍ദ്ധിക്കാനുള്ള എല്ലാ സാഹചര്യമുണ്ടാകും. ഇതോടൊപ്പം ചെലവും കാര്യമായി കുറയും. നിങ്ങളുടെ എല്ലാ ചെലവുകളും കുറയ്ക്കാനുള്ള സമയമാണിത്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.

ഇടവം രാശിക്കാര്‍ക്ക് ഈ സമയത്ത് അടിപൊളിയാണ്. മികച്ച ഒരുപാട് കാര്യങ്ങള്‍ ഈ സമയത്ത് നടക്കും. ഏറെ അധ്വാനിച്ചിട്ടും സമ്പാദ്യം ഉണ്ടാക്കാന്‍ സാധിക്കാത്തവര്‍ക്ക് ഈ സമയത്ത് പലിശ സഹിതം അതിന്റെ നേട്ടം ലഭിക്കും. ഇതിനായി കഠിനാധ്വാനം വേണ്ടിവരും. ബിസിനസ് ചെയ്യുന്നവര്‍ ബിസിനസിന്റെ കാഴ്ചപ്പാടില്‍ മാത്രം കാര്യങ്ങള്‍ ചെയ്യുക.
ഇക്കാര്യങ്ങളില്‍ വൈകാരികമായി പ്രവര്‍ത്തിക്കുന്നത് നിങ്ങള്‍ക്ക് ദോഷം ചെയ്യും. അലസത വെടിഞ്ഞ് നിങ്ങളുടെ ജോലി വേഗത്തിലാക്കാന്‍ ശ്രദ്ധിക്കണം. എങ്കില്‍ മാത്രമാണ് നിങ്ങള്‍ക്ക് നേട്ടങ്ങള്‍ ലഭിക്കുകയുള്ളൂ. നിങ്ങള്‍ ഒരു പ്രാവശ്യമെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അത് സംസാരിച്ച് പരിഹരിക്കാനുള്ള സാഹചര്യമുണ്ടാക്കുക.
മിഥുനം രാശിക്കാര്‍ ഈ സമയത്ത് ഒരുപാട് കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ബിസിനസ് ചെയ്യുന്നവര്‍ ഭാഗ്യത്തെ ആശ്രയിച്ച് വെറുതെ ഇരിക്കരുത്. കഠിനാധ്വാനം ചെയ്യുന്നവര്‍ക്ക് മാത്രമേ ഈ സമയത്ത് ശനിയുടെ ഫലം ലഭിക്കുകയുളളൂ. മെഡിക്കല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പെട്ടെന്നുള്ള ലാഭ സാധ്യതയുണ്ട്. ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട ഉപകരങ്ങളുടെ വ്യാപാരം നടത്തുന്നവര്‍ക്ക് അവരുടെ ബിസിനസില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ശ്രദ്ധിക്കണം.
ആക്രി സാധനങ്ങള്‍ കച്ചവടം ചെയ്യുന്നവര്‍ക്ക് ഏറ്റവും മികച്ച സമയമാണ്. സെക്കന്‍ഡ് ഹാന്‍ഡ് സാധനങ്ങള്‍ വില്‍ക്കുന്ന ബിസിനസില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ഏറ്റവും മികച്ച സമയമാണ്. ഈ മേഖലയില്‍ നിന്ന് കൂടുതല്‍ ലാഭം നിങ്ങളെ തേടിയെത്താം.












Click it and Unblock the Notifications