Get Updates
Get notified of breaking news, exclusive insights, and must-see stories!

ലക്ഷങ്ങള്‍ ധൈര്യമായി നിക്ഷേപിക്കാം, ബിസിനസില്‍ വമ്പന്‍ ലാഭം; ഈ രാശിക്കാരാണോ നിങ്ങള്‍

ജ്യോതിഷത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഗ്രഹങ്ങളില്‍ ഒന്നാണ് ശനി. കൂടാതെ ഏറ്റവും പതുക്കെ സഞ്ചരിക്കാന്‍ സാധിക്കുന്ന ഗ്രഹങ്ങളില്‍ ഒന്നാണ് ശനി. ഇപ്പോഴിതാ ശനി കുംഭം രാശിയിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ശനിയുടെ യഥാര്‍ത്ഥ ത്രികോണ രാശിയാണ് കുംഭം. ജൂണ്‍ 17 ന്റെ തുടക്കത്തില്‍ ശനി വക്രഗതിയില്‍ ചലിക്കാന്‍ തുടങ്ങും.

12 രാശിക്കാരെയാണ് ഇത് ബാധിക്കുക. ഇത് ചില രാശിക്കാര്‍ക്ക് പ്രത്യേകമായ നേട്ടങ്ങള്‍ക്ക് കാരണമാക്കും. 12 രാശിക്കാരില്‍ ചില രാശിക്കാര്‍ക്ക് ഈ സമയത്ത് ശുഭകരമായ കാര്യങ്ങള്‍ക്ക് കാരണമാകും. ജോലിയിലും സമ്പത്തിലും ബിസിനസിലും വിജയം നല്‍കും. ശനിയുടെ വക്രഗതി ആര്‍ക്കൊക്കെ ഗുണം ചെയ്യുമെന്ന് പരിശോധിക്കാം.

astrolgy

ശനിയുടെ പ്രതിലോമ ചലനം മേടം രാശിക്കാരെ സംബന്ധിച്ച് അടിപൊളി സമയമാണ്. ഈ രാശിക്കാര്‍ക്ക് ഈ സമയത്ത് വളരെയധികം നേട്ടം നല്‍കും. ഇവര്‍ക്ക് കരിയറില്‍ വലിയ നേട്ടങ്ങള്‍ക്ക് കാരണമാകും. ജോലിയില്‍ മാറ്റം വരാനുള്ള സാധ്യതയകളുണ്ട്. ബിസിനസില്‍ വലിയ ലാഭമുണ്ടാകാം. നിങ്ങള്‍ പ്രതീക്ഷിക്കാത്ത പല സ്രോതസുകളില്‍ നിന്നും നിങ്ങള്‍ പണം എത്തിച്ചേരാം. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം മാത്രം വന്നുചേരും. വിദേശ യാത്രയ്ക്ക് സാധ്യതയുണ്ട്.

ശനിയുടെ വക്രഗതി ഇടവം രാശിക്കാര്‍ക്ക് ഏറ്റവും അനുഗ്രഹമായ സമയമാണ്. ജോലിയില്‍ വലിയ സ്ഥാനം നിങ്ങളെ തേടിയെത്തും. ഏറെ കാലമായി നിങ്ങള്‍ കാത്തിരിക്കുന്ന ഒരു വിജയം നിങ്ങളുടെ കരിയറില്‍ സംഭവിക്കും. ജോലി സ്ഥലത്ത് മേലധികാരിയുടെ എല്ലാ പിന്തുണയും നിങ്ങള്‍ക്കുണ്ടാകും. ശമ്പളത്തില്‍ വലിയ വര്‍ദ്ധനവ് ഈ സമയത്ത് പ്രതീക്ഷിക്കാം.

മിഥുനം രാശിക്കാര്‍ക്ക് ഈ സമയത്ത് വലിയ നേട്ടങ്ങളുണ്ടാകും. പ്രമോഷന്‍ ഇന്‍ക്രിമെന്റ് എന്നിവ നിങ്ങളെ തേടിയെത്തും. ഒരുപാട് ധനനേട്ടം ഈ സമയത്തുണ്ടാകും. നിങ്ങളുടെ പങ്കാളിയുമായുള്ള ബന്ധം സന്തോഷം നിറഞ്ഞതായിരിക്കും. വ്യവസായികള്‍ക്ക് ഈ സമയം അനുകൂലമായിരിക്കും. ബിസിനസ് വ്യാപിക്കും. നിക്ഷേപത്തിന് പറ്റിയ ഏറ്റവും മികച്ച സമയമാണിത്.

ധനു രാശിക്കാര്‍ക്ക് ഭാഗ്യം നിറഞ്ഞ സമയമായിരിക്കും ഇത്. കാലങ്ങളായി നിങ്ങള്‍ നേരിടുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും അവസാനമുണ്ടാകും. വരുമാനം വര്‍ദ്ധിക്കുന്നതിനോടൊപ്പം സാമ്പത്തിക സ്ഥിതിയില്‍ വലിയ മെച്ചമുണ്ടാകും. ഈ സമയത്ത് വീട്ടില്‍ മംഗളകരമായ ഒരുപാട് കാര്യങ്ങള്‍ സംഭവിക്കാനുള്ള സാധ്യതയുണ്ട്. ഒരു നിക്ഷേപം നടത്താന്‍ പദ്ധതിയുണ്ടെങ്കില്‍ ഇതാണ് ഏറ്റവും മികച്ച സമയം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+