Get Updates
Get notified of breaking news, exclusive insights, and must-see stories!

കഷ്ടകാലം മാറി നില്‍ക്കും, ഇനി സമ്പന്നതയുടെ നാളുകള്‍.. പുത്തന്‍ കാറും വീടും; ഈ രാശിക്കാരാണോ?

എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും സവിശേഷമായ സ്ഥാനമാണ് ജ്യോതിഷത്തില്‍ കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ജ്യോതിഷപ്രകാരം എല്ലാ ഗ്രഹങ്ങളും നിശ്ചിത സമയത്തില്‍ അവയുടെ രാശിയും സഞ്ചാര ദിശയും മാറ്റുന്നു. ഇതിന്റെ സ്വാധീനം എല്ലാ രാശിക്കാരിലും പ്രതിഫലിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹസംക്രണം ഏറെ ഗുണകരമായിരിക്കും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ച് ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുക.

ജ്യോതിഷത്തില്‍ ഏറെ പ്രാധാന്യമുള്ള ഗ്രഹങ്ങളിലൊന്നാണ് ശനി. മകരം രാശിയിലായിരുന്ന ശനി ദിവസങ്ങള്‍ക്ക് മുന്‍പാണ് കുംഭം രാശിയില്‍ പ്രവേശിച്ചത്. ശനിയുടെ സ്വന്തം രാശിയാണ് കുംഭം. വളരെ പതുക്കെ ചലിക്കുന്ന ഗ്രഹമാണ് ശനി. നീതിയുടെ ദേവനാണ് ശനി ഭഗവാന്‍ എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. നവംബര്‍ നാല് ഉച്ചയ്ക്ക് 12.35ന് ശനി കുംഭത്തില്‍ സംക്രമിച്ചിരുന്നു.

astrology

ജ്യോതിഷത്തില്‍ വളരെ പ്രാധാന്യമുള്ള സംക്രമണമായാണ് ഇത് കണക്കാക്കുന്നത്. ശനിയുടെ സംക്രമണം എല്ലാ രാശിക്കാരെയും ബാധിക്കും. എന്നാല്‍ ചില രാശിക്കാര്‍ക്ക് ഇത് ഏറെ ശുഭകരമായിരിക്കും. ധനം, തൊഴില്‍, ആരോഗ്യം, കുടുംബം, സാമൂഹിക നില എന്നിവയില്‍ ശനി ശുഭകരമായ സ്വാധീനം ചെലുത്തും. ഏതൊക്കെ രാശിക്കാര്‍ക്കാണ് ശനിയുടെ രാശി മാറ്റം ഗുണപരമാകുക എന്ന് നോക്കാം.

കന്നി

മകരം രാശിയില്‍ നിന്ന് കുംഭത്തിലേക്കുള്ള ശനിയുടെ പ്രവേശനം കന്നി രാശിക്കാര്‍ക്ക് ഏറെ അനുഗ്രഹമായിരിക്കും. ഏറെ നാളായി മുടങ്ങി തിടക്കുന്ന ജോലികള്‍ പൂര്‍ത്തീകരിക്കും. വസ്തു സംബന്ധമായ ഇടപാടുകളില്‍ ലാഭം കൊയ്യാന്‍ സാധിക്കും. നിയമപോരാട്ടങ്ങളില്‍ വിജയിക്കും. കുടുംബത്തോടൊപ്പം സന്തോഷകരമായ ജീവിതമാണ് ഇവരെ കാത്തിരിക്കുന്നത്. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ ഏര്‍പ്പെടാം.

തുലാം

മകരം രാശിയില്‍ നിന്ന് കുംഭത്തിലേക്കുള്ള ശനിയുടെ പ്രവേശനം തുലാം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. മത്സരപരീക്ഷകൡല്‍ ഉന്നത വിജയം കാത്തിരിക്കുന്നു. കലാ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് അനുകൂല സമയം. സമൂഹത്തില്‍ പ്രശസ്തിയും ആദരവും ലഭിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ബിസിനസില്‍ നേട്ടം കൊയ്യാം.

വൃശ്ചികം

മകരം രാശിയില്‍ നിന്ന് കുംഭത്തിലേക്കുള്ള ശനിയുടെ പ്രവേശനം വൃശ്ചികം രാശിക്കാര്‍ക്ക് ശുഭകരമായ നേട്ടങ്ങള്‍ സമ്മാനിക്കും. ഏറെ നാളായി മുടങ്ങിക്കിടന്ന ഭൂമി, വസ്തു സംബന്ധമായ പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കം. പൂര്‍വ്വിക സ്വത്ത് തര്‍ക്കങ്ങളേതുതുമില്ലാതെ നിങ്ങളുടെ കൈയിലെത്തും. പുതിയ വീടും വാഹനവും വാങ്ങാനുള്ള സാധ്യത കാണുന്നു. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും.

ധനു

മകരം രാശിയില്‍ നിന്ന് കുംഭത്തിലേക്കുള്ള ശനിയുടെ പ്രവേശനം ധനു രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. ഇക്കാലയളവില്‍ മതകാര്യങ്ങളിലും ആത്മീയതയിലും താല്‍പര്യം വര്‍ധിക്കും. കുടുംബാംഗങ്ങള്‍ക്കൊപ്പം തീര്‍ത്ഥയാത്ര നടത്താന്‍ സാധ്യത കാണുന്നു. വിദേശത്ത് ജോലി, പഠനാനാവശ്യങ്ങള്‍ക്കായി പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂല സമയം. ജീവിതത്തില്‍ ഉന്നത വിജയം കൈവരിക്കും.

കുംഭം

മകരം രാശിയില്‍ നിന്ന് കുംഭത്തിലേക്കുള്ള ശനിയുടെ പ്രവേശനം കുംഭം രാശിക്കാര്‍ക്ക് നേട്ടമായിരിക്കും. സ്വര്‍ണം, വെള്ളി പോലുളള വിലപിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും. ഏറെ നാളായി വിവാഹം കഴിക്കാതിരിക്കുന്നവര്‍ക്ക് യോജിച്ച ജീവിത പങ്കാളിയെ തന്നെ ലഭിക്കും. ബിസിനസില്‍ നാലിരട്ടി വരെ ലാഭം കൊയ്യാം. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് വരുമാനം ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+