Get Updates
Get notified of breaking news, exclusive insights, and must-see stories!

തൊടുന്നതെല്ലാം പൊന്നാകും, ഇനി ഭാഗ്യത്തിന്റെ നാളുകള്‍.. കോടീശ്വരന്‍മാരാകാം; ഈ രാശിക്കാരാണോ?

ജ്യോതിഷത്തില്‍ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും വലിയ പ്രാധാന്യമാണ് കല്‍പ്പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത സമയത്തില്‍ രാശി മാറ്റം നടത്താറുണ്ട്. ഗ്രഹങ്ങളുടെ ഈ രാശി മാറ്റം എല്ലാ രാശിക്കാരിലും സ്വാധീനം ചെലുത്തും. ചില രാശിക്കാര്‍ക്ക് ഇത് അനുകൂലഫലം സമ്മാനിക്കുമ്പോള്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ച് ഇത് ദോഷഫലമായിരിക്കും സമ്മാനിക്കുക.

നവഗ്രഹങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതും മഹത്വമുള്ളതുമായ ഗ്രഹം എന്നാണ് ശനിയെ വിശേഷിപ്പിക്കുന്നത്. ശനിയെ നീതിയുടെ ദൈവം എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. വ്യക്തികള്‍ക്ക് അവരുടെ കര്‍മ്മങ്ങള്‍ക്ക് അനുസരിച്ചുള്ള ഫലം നല്‍കുന്നതിനാല്‍ ആണ് ഇത്തരമൊരു വിശേഷണം ശനിക്ക് നല്‍കിയിരിക്കുന്നത് എന്നാണ് ജ്യോതിഷികള്‍ പറയുന്നത്.

astro

ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേക്ക് ശനി വളരെ പതുക്കെയാണ് സഞ്ചരിക്കുക. രണ്ടര വര്‍ഷമാണ് ശനി രാശിമാറ്റത്തിനായി എടുക്കുന്നത്. അതിനാല്‍ തന്നെ ശനിയുടെ രാശി മാറ്റത്തെ വളരെ സവിശേഷമായാണ് ജ്യോതിഷത്തില്‍ കാണുന്നത്. നിലവില്‍ കുംഭം രാശിയില്‍ ആണ് ശനി സഞ്ചരിക്കുന്നത്. എന്നാല്‍ വെറും 15 ദിവസത്തിനുള്ളില്‍ (ജൂണ്‍ 17 ന്) ശനി ഇതേ രാശിയില്‍ തന്നെ സഞ്ചാരരീതി മാറ്റും.

നിലവില്‍ കുംഭം രാശിയില്‍ നേര്‍രേഖയില്‍ സഞ്ചരിക്കുന്ന ശനി ജൂണ്‍ 17 ന് ശേഷം വക്രഗതിയില്‍ ആയിരിക്കും സഞ്ചരിക്കുക. 139 ദിവസം ശനി ഇത്തരത്തിലാണ് സഞ്ചരിക്കുക. ഇത് എല്ലാ രാശിക്കാരേയും സ്വാധീനിക്കും. ചില രാശിക്കാര്‍ക്ക് ഇത് അനിതര സാധാരണമായ ഭാഗ്യമാണ് സമ്മാനിക്കാന്‍ പോകുന്നത്. ഏതൊക്കെ രാശിക്കാരേയും ശനിയുടെ വക്രഗതിയിലുള്ള സഞ്ചാരം തുണക്കുന്നത് എന്ന് നോക്കാം.

തുലാം

കുംഭം രാശിയിലെ ശനിയുടെ വക്രഗതിയിലുള്ള സഞ്ചാരം തുലാം രാശിക്കാര്‍ക്ക് അനുകൂലമാണ്. ശനിയാണ് തുലാം രാശിയുടെ അധിപന്‍. തുലാം രാശിക്കാരുടെ അഞ്ചാം ഭാവത്തിലാണ് ശനി വക്രഗതിയില്‍ സഞ്ചരിക്കുക. അതിനാല്‍ തന്നെ സാമ്പത്തികമായി ഏറെ നേട്ടം കൈവരിക്കാന്‍ തുലാം രാശിക്കാര്‍ക്ക് ഇക്കാലയളവില്‍ സാധിക്കും. നിക്ഷേപങ്ങളില്‍ നിന്ന് അപ്രതീക്ഷിത വരുമാനം ലഭിക്കും.

ഏറെ നാളായുള്ള പ്രണയബന്ധം വിവാഹത്തിലേക്ക് വഴിമാറും. വസ്തു സംബന്ധമായ ഇടപാടുകാര്‍ക്ക് നേട്ടം കൊയ്യാനാകും. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. പിതൃസ്വത്ത് തര്‍ക്കമേതുമില്ലാതെ കൈയിലെത്തും. കാര്‍ഷിക രംഗത്തുള്ളവര്‍ക്ക് വിളകള്‍ക്ക് മെച്ചപ്പെട്ട ആദായം ലഭിക്കും. വ്യാപാര രംഗത്തുള്ളവര്‍ക്ക് കച്ചവടത്തില്‍ തിളങ്ങാന്‍ സാധിക്കും. ജീവിതത്തിലും കരിയറിലും മികച്ച വിജയം സ്വന്തമാക്കാന്‍ സാധിക്കും.

ധനു

കുംഭം രാശിയിലെ ശനിയുടെ വക്രഗതിയിലുള്ള സഞ്ചാരം ധനു രാശിക്കാര്‍ക്കും അനുകൂലഫലങ്ങള്‍ സമ്മാനിക്കും. ധനു രാശിക്കാരുടെ മൂന്നാം ഭാവത്തില്‍ ആണ് ശനി വക്രഗതിയില്‍ സഞ്ചരിക്കുന്നത്. അതിനാല്‍ തന്നെ ധനു രാശിക്കാരുടെ ജാതകത്തില്‍ ശനി ശക്തനാകും. ഒരാളുടെ ജാതകത്തില്‍ ശനി ശക്തനായാല്‍ അയാള്‍ക്ക് ജീവിതത്തില്‍ എല്ലാ വിജയങ്ങളും സ്വന്തമാക്കാന്‍ സാധിക്കും എന്നാണ് ജ്യോതിഷം പറയുന്നത്.

ജോലിയില്‍ ശമ്പള വര്‍ധനവിനും സ്ഥാനക്കയറ്റത്തിനും സാധ്യത കാണുന്നു. ആത്മവിശ്വാസത്തോടെ ഏത് ജോലിയും ഏറ്റെടുക്കാനും അത് സമയബന്ധിതമായി പൂര്‍ത്തിയാക്കാനും സാധിക്കും. ഇത് നിങ്ങളില്‍ മറ്റുള്ളവര്‍ക്കും വിശ്വാസം വര്‍ധിക്കാന്‍ കാരണമാകും. നിക്ഷേപങ്ങളില്‍ നിന്ന് വലിയ ധനലാഭം കാത്തിരിക്കുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും കൈവരും.

മിഥുനം

കുംഭം രാശിയിലെ ശനിയുടെ വക്രഗതിയിലുള്ള സഞ്ചാരം മിഥുനം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. മിഥുനം രാശിക്കാരുടെ ഒമ്പതാം ഭാവത്തില്‍ ആയിരിക്കും ശനി വക്രഗതിയില്‍ സഞ്ചരിക്കുക. ഇത് വഴി മിഥുനം രാശിക്കാര്‍ക്ക് ഭാഗ്യത്തിന്റെ പൂര്‍ണ്ണ പിന്തുണ ലഭിക്കും. ഏറെ നാളായി മുടങ്ങികിടക്കുന്ന ഗൃഹനിര്‍മാണം പുനരാരംഭിക്കും. കുടുംബാംഗങ്ങള്‍ തമ്മിലുള്ള ഐക്യവും സ്‌നേഹവും വര്‍ധിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+