സമ്പത്ത് നിറഞ്ഞ് കവിയും, നവംബര്‍ നാല് വരെ പുതിയ സന്തോഷങ്ങള്‍; ഈ രാശിക്കാരാണോ
ജ്യോതിഷത്തില്‍ ശനിക്കുള്ള പ്രാധാന്യം വളരെ വലുതാണ്. ശനിയുടെ മാറ്റം ഓരോ ഗ്രഹത്തെയും വലിയ രീതിയില്‍ ബാധിക്കും. ശനിയെ നീതിയുടെ ദേവനെന്നാണ് വിശേഷിപ്പിക്കുന്നത്. കൂടാതെ ശനി അനുഗ്രഹിച്ചാല്‍ ജീവിതത്തില്‍ വലിയ സൗഭാഗ്യങ്ങള്‍ എത്തിച്ചേരുമെന്നാണ് വിശ്വാസം. രാജാവിനെ പോലുള്ള ജീവിതം ഓരോ വ്യക്തിയുടെ അടുത്തേക്ക് എത്തിക്കാനും ശനിക്ക് സാധിക്കും.
ജാതകത്തില്‍ ശനി ശുഭമായാല്‍ ആ വ്യക്തിക്ക് വലിയ സമ്പത്തും ധനവും വന്നുചേരും. ആദരവും ബഹുമാനവും അവരെ തേടിയെത്തും. ശനി ഈ വരുന്ന നവംബര്‍ നാല് വരെ വക്രഗതിയില്‍ സഞ്ചരിക്കാന്‍ ഒരുങ്ങുകയാണ്. ശനിയുടെ പ്രതിലോമ ചലനം എല്ലാ രാശിക്കാരുടെയും ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തും. ഈ മൂന്ന് രാശിക്കാരെ സംബന്ധിച്ച് അടിപൊളി സമയത്തിന് കാരണമാക്കും. ഏതൊക്കെയാണ് ആ രാശിക്കാരെന്ന് നോക്കാം

ഇടവം
ഈ സമയത്ത് ഇടവം രാശിക്കാര്‍ക്ക് അടിപൊളി സമയമാണ്. ഒരുപാട് നേട്ടങ്ങള്‍ ഈ സമയത്ത് ഇവരുടെ ജീവിതത്തില്‍ തേടിയെത്തും. സാമ്പത്തികമായി മുന്നേറ്റമുണ്ടാകും. ജോലിയിലും ബിസിനസിലും നിങ്ങള്‍ക്ക് വളരെ അധികം ലാഭം ലഭിക്കും. നിങ്ങള്‍ കാത്തിരുന്ന പ്രമോഷന്‍ നിങ്ങളെ തേടിയെത്തും. എല്ലാ സാമ്പത്തിക പ്രശ്‌നങ്ങളും ഇതോടെ തീരും. വലിയ ലാഭം തന്നെ ബിസിനസില്‍ പ്രതീക്ഷിക്കാം. നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിക്കും. ജീവിതത്തില്‍ പുതിയ ആളുടെ കടന്നുവരവ് ഉണ്ടാകും.
തുലാം
ഈ സമയത്ത് തുലാം രാശിക്കാര്‍ക്ക് ശുഭകരമായ ഒരുപാട് മാറ്റങ്ങള്‍ക്ക് കാരണമാകും. കുട്ടികളില്‍ നിന്ന് ശുഭകരമായ വാര്‍ത്തകള്‍ തേടിയെത്തും. ജീവിതത്തില്‍ സുഖ സൗകര്യങ്ങള്‍ വര്‍ദ്ധിക്കും. പുതിയ വാഹനം വാങ്ങാനുള്ള സാഹചര്യമുണ്ടാകും. സ്വത്ത് സമ്പാദിക്കും. ഈ സമയത്ത് വസ്തുവില്‍ നിക്ഷേപിക്കാനുള്ള സാഹചര്യമുണ്ടാകും. വില കൂടിയ സാധനങ്ങള്‍ വാങ്ങും. പ്രണയം നല്ല രീതിയില്‍ മുന്നോട്ടു പോകും. പ്രതീക്ഷിക്കാതെ തന്നെ പെട്ടെന്ന് ധനം നിങ്ങളെ തേടിയെത്തും.
മകരം
ഈ സമയത്ത് മകരം രാശിക്കാര്‍ക്ക് അടിപൊളിയാണ്. സാമ്പത്തികമായ നിങ്ങള്‍ മെച്ചപ്പെടും. ജീവിതത്തില്‍ പുതിയ സന്തോഷവും ഐശ്വര്യവും വന്നുചേരും. മുടങ്ങിക്കിടന്ന ജോലികള്‍ പൂര്‍ത്തിയാക്കാനുള്ള അവസരങ്ങളുണ്ടാകും. തൊഴില്‍ മേഖലയില്‍ പുരോഗതിയുണ്ടാകും. പ്രമോഷനും ഇന്‍ക്രിമെന്റും ലഭിക്കും. നിങ്ങളുടെ സംസാരം നിങ്ങള്‍ക്ക് തന്നെ ഗുണം ചെയ്യും. ആളുകള്‍ക്ക് നിങ്ങളില്‍ മതിപ്പുണ്ടാകും.












Click it and Unblock the Notifications