പുതിയ വീടും കാറും... കാത്തിരിക്കുന്നത് ആഡംബര ജീവിതം; ഈ രാശിക്കാരാണോ?
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അതിന്റെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഒമ്പത് ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറും. അതിന്റെ സ്വാധീനം പന്ത്രണ്ട് രാശിക്കാരിലും ദൃശ്യമാകും. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണകരമായിരിക്കും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ച് ഇത് ദോഷകരമായി തീര്‍ന്നെന്നും വരാം.
ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുളള ഗ്രഹമാണ് ശനി. നീതിയുടെ ദാതാവും കര്‍മ്മ ദാതാവുമായിട്ടാണ് ജ്യോതിഷത്തില്‍ ശനിയെ വിശേഷിപ്പിച്ചിരിക്കുന്നത്. അതായത് ശനി കര്‍മ്മത്തിന് അനുസരിച്ച് ഫലം നല്‍കും എന്ന് സാരം. നല്ല കാര്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് അതുപോല ഗുണം നല്‍കുന്ന ഗ്രഹമാണ് ശനി. നിലവില്‍ സ്വന്തം രാശിയായ കുംഭത്തില്‍ ആണ് ശനി നില്‍ക്കുന്നത്.

ഇതിനൊപ്പം പൂരുരുട്ടാതി നക്ഷത്രത്തില്‍ സഞ്ചരിക്കുകയും ചെയ്യുന്നു. എന്നാല്‍ അധികം വൈകാതെ ശനി വക്രഗതിയില്‍ സഞ്ചരിക്കാന്‍ തുടങ്ങും. ഇത് എല്ലാ രാശിക്കാരേയും ബാധിക്കും. ചില രാശിക്കാര്‍ക്ക് ശനിയുടെ വിപരീത ചലനം ബുദ്ധിമുട്ടുകള്‍ നല്‍കും. എന്നാല്‍ മറ്റ് ചില രാശിക്കാര്‍ക്ക് ശനിയുടെ വക്ര ഗതി ശുഭകരമായ ഫലങ്ങള്‍ നല്‍കും. ഏതൊക്കെ രാശിക്കാര്‍ക്കാണ് ശനിയുടെ പ്രതിലോമ ചലനം ബുദ്ധിമുട്ടുക്കുക എന്ന് നോക്കാം.
മേടം
കുംഭം രാശിയിലെ ശനിയുടെ ശനിയുടെ പ്രതിലോമ ചലനം മേടം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഏറെ നാളായി മുടങ്ങിക്കിടക്കുന്ന വീട് നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കി താമസം ആരംഭിക്കും. പുത്തന്‍ വീട്ടില്‍ വിവാഹം പോലുള്ള മംഗള കര്‍മ്മങ്ങള്‍ നടക്കാന്‍ സാധ്യത കാണുന്നു. ഇക്കാലയളവില്‍ നിങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടും. വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിജയം കരസ്ഥമാക്കാന്‍ സാധിക്കും.
ഈ ദിവസങ്ങളില്‍ വരുമാനം കുത്തനെ ഉയരാന്‍ സാധ്യത കാണുന്നു. പുതിയ സ്രോതസുകളില്‍ നിന്നും കൈയില്‍ പണമെത്തും. ഇത് നിങ്ങളുടെ ബാങ്ക് ബാലന്‍സ് വര്‍ധിപ്പിക്കും. കുടുംബാംഗങ്ങള്‍ക്കൊപ്പം ദീര്‍ഘ യാത്ര നടത്താന്‍ സാധ്യത കാണുന്നു. കലാ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് അഭിമാനാര്‍ഹമായ വിജയം കൈവരിക്കാന്‍ സാധിക്കും.
ഇടവം
കുംഭം രാശിയിലെ ശനിയുടെ ശനിയുടെ പ്രതിലോമ ചലനം ഇടവം രാശിക്കാര്‍ക്ക് ഗുണപരമായ നേട്ടങ്ങള്‍ സമ്മാനിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. കരിയറില്‍ വലിയ പുരോഗതി കൈവരിക്കും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വലിയ നേട്ടങ്ങള്‍ കൊയ്യാനാകും. ബിസിനസ് മെച്ചപ്പെടുത്താന്‍ ആലോചിക്കുന്നവര്‍ക്ക് അനുകൂല സമയം.
വിദേശത്ത് പുതിയ ജോലി അന്വേഷിക്കുന്നവര്‍ക്ക് ആകര്‍ഷകമായ ശമ്പളത്തില്‍ മെച്ചപ്പെട്ട തൊഴിലവസരം ലഭിക്കും. സ്വര്‍ണം പോലെ വിലപിടിപ്പുള്ള സമ്മാനങ്ങള്‍ ലഭിക്കും. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. പ്രണയ ജീവിതം വിവാഹത്തിലേക്ക് വഴി മാറും. ദാമ്പത്യ ജീവിതം സന്തുഷ്ടകരമായിരിക്കും. കൃഷി, വ്യാപാരം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഇരട്ടി ലാഭം കൊയ്യാം.
മകരം
കുംഭം രാശിയിലെ ശനിയുടെ ശനിയുടെ പ്രതിലോമ ചലനം മകരം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ലോട്ടറി പോലുള്ള ഭാഗ്യ പരീക്ഷണങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് വിജയിക്കാനാകും. പുതിയ വീട്, വാഹനം, വസ്തു എന്നിവ വാങ്ങാനാകും. വസ്തു സംബന്ധമായ ഇടപാടുകളില്‍ ലാഭം കൊയ്യാനാകും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് ലാഭം കൊയ്യാനാകും. പിതൃ സ്വത്ത് താനെ കൈയിലെത്തും.
ഇത് നിങ്ങളുടെ ആസ്തി വര്‍ധിക്കാന്‍ കാരണമാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. തൊഴില്‍രംഗത്ത് പുരോഗതി കൈവരിക്കാനാകും. പുതിയ വീട്ടില്‍ ആഡംബര ജീവിതമാണ് കാത്തിരിക്കുന്നത്. ഏറെ നാളായി വിവാഹം അന്വേഷിക്കുന്നവര്‍ക്ക് യോജിച്ച ജീവിത പങ്കാളിയെ തന്നെ ലഭിക്കും. സന്താന ഭാഗ്യമില്ലാത്ത ദുഖം മാറി കിട്ടും.












Click it and Unblock the Notifications