ഈ രാശിക്കാരുടെ സമയം തെളിഞ്ഞു, ഒരു മാസം തികച്ച് വേണ്ട; ഇനി ആസ്തി ഇരട്ടിക്കും
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശിയും നക്ഷത്രവും മാറാറുണ്ട്. ഇതിനെ ഗ്രഹ സംക്രമണം എന്നാണ് വിശേഷിപ്പിക്കുന്നത്. ഇതിനോടൊപ്പം ഗ്രഹങ്ങള്‍ അവയുടെ സഞ്ചാര രേഖയിലും മാറ്റം വരുത്താറുണ്ട്. ഇത് എല്ലാ രാശിക്കാരേയും ബാധിക്കും.
ചില രാശിക്കാര്‍ക്ക് അനുകൂലമാകുമ്പോള്‍ മറ്റ് ചില രാശിക്കാര്‍ക്ക് വിപരീത ഫലമായിരിക്കും സമ്മാനിക്കുക. ജ്യോതിഷത്തില്‍ ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് ശനി. കര്‍മ്മത്തിന്റേയും നീതിയുടേയും ദേവനാണ് ശനി എന്നാണ് അറിയപ്പെടുന്നത്. ഒരാളുടെ ജാതകത്തില്‍ ശനി ശുഭസ്ഥാനത്താണെങ്കില്‍ അയാള്‍ക്ക് ശുഭകരമായ കാര്യങ്ങള്‍ സംഭവിക്കും. മറിച്ചാണെങ്കില്‍ അശുഭ കാര്യങ്ങളും നടക്കും.

മാര്‍ച്ച് 29 മുതല്‍ ശനി മീനം രാശിയില്‍ ആണ് സഞ്ചരിക്കുന്നത്. എന്നാല്‍ ജൂലൈ മുതല്‍ ശനി മീനം രാശിയില്‍ വക്രഗതിയില്‍ സഞ്ചരിക്കാന്‍ തുടങ്ങും. ശനിയുടെ ചലനത്തിലെ മാറ്റം നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തില്‍ പലതരത്തില്‍ മാറ്റങ്ങളുണ്ടാക്കും. ഇത് എല്ലാ രാശിക്കാരേയും ബാധിക്കുമെങ്കിലും ഇനി പറയുന്ന മൂന്ന് രാശികള്‍ക്കാണ് ശനിയുടെ വക്രഗതിയിലൂടെ ഗുണാനുഭവമുണ്ടാകുന്നത്. ഏതൊക്കെയാണ് ആ രാശികള്‍ എന്ന് നമുക്ക് പരിശോധിക്കാം.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ശനിയുടെ വക്രഗതി സഞ്ചാരം ഏറെ ഗുണം ചെയ്യും. ഈ രാശിക്കാരുടെ ജീവിതത്തില്‍ അനുകൂലമായ പലമാറ്റങ്ങളുമുണ്ടാകും. സാമ്പത്തികമായി ഇതുവരെ അനുഭവിച്ചിരുന്ന ബുദ്ധിമുട്ടുകളില്‍ നിന്ന് മോചനം ലഭിക്കും. ഏറെ നാളായി പണിപൂര്‍ത്തിയാകാതെയിരിക്കുന്ന ഗൃഹനിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കും. പുതിയ വീട്ടിലേക്ക് താമസം മാറും. പുത്തന്‍ വീട്ടില്‍ ആഡംബര ജീവിതമാണ് ഈ രാശിക്കാരെ കാത്തിരിക്കുന്നത്.
ഏത് കാര്യം ചെയ്യുമ്പോഴും ഭാഗ്യത്തിന്റെ പിന്തുണയുണ്ടാകും. അതിനാല്‍ തന്നെ ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ ഏര്‍പ്പെടുന്നത് നല്ലതാണ്. ജീവിതത്തില്‍ നിങ്ങള്‍ പ്രതീക്ഷിക്കാത്ത തരത്തിലുള്ള ഉയര്‍ച്ചയുണ്ടാകും. ബിസിനസ് തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂലമായ സമയമാണ് എന്ന് കാണുന്നു. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളുടെ ആരോഗ്യം മെച്ചപ്പെടും.
കര്‍ക്കടകം
ശനിയുടെ വക്രഗതി സഞ്ചാരം കര്‍ക്കടകം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഏറെ നാളായി അവിവാഹിതരായി തുടരുന്നവര്‍ക്ക് യോജിച്ച ജീവിത പങ്കാളിയെ തന്നെ ലഭിക്കും. പ്രണയ ബന്ധം വിവാഹ ജീവിത്തിലേക്ക് വഴി മാറും. സന്തോഷകരമായ ദാമ്പത്യ ജീവിതമാണ് ഇവരെ കാത്തിരിക്കുന്നത്. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്നും ലാഭം നേടാനാകും. പലവഴിക്ക് പണം കൈയിലെത്തും.
പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും. ഇത് നിങ്ങളുടെ ആസ്തി വര്‍ധിക്കാന്‍ കാരണമാകും. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. കുടുംബാംഗങ്ങള്‍ക്കൊപ്പം ദീര്‍ഘയാത്ര പോകും. കുടുംബത്തില്‍ വിവാഹം പോലെ മംഗളകരമായ ചടങ്ങുകള്‍ നടക്കും. സുഹൃത്തുക്കളില്‍ നിന്നും സഹോദരങ്ങളില്‍ നിന്നും എല്ലാ തരത്തിലുള്ള പിന്തുണയും ലഭിക്കും.
മകരം
മകരം രാശിക്കാര്‍ക്ക് ശനിയുടെ വക്രഗതി സഞ്ചാരം ഗുണപരമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ആഗ്രഹിച്ച സ്ഥലത്തേക്ക് നിങ്ങള്‍ക്ക് ട്രാന്‍സ്ഫര്‍ ലഭിക്കും. പഴയ വാഹനം മാറ്റി പുതിയ വാഹനം വാങ്ങിക്കും. വസ്തു സംബന്ധമായ ഇടപാടുകളില്‍ നേട്ടം കൊയ്യാം. കൃഷി, വ്യാപാരം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂലമായ സമയം.
ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കോ ഉന്നത പഠനത്തിനോ വേണ്ടി വിദേശയാത്ര നടത്തേണ്ടി വന്നേക്കാം. പൂര്‍വിക സ്വത്ത് തര്‍ക്കങ്ങളേതുമില്ലാതെ കൈയിലെത്തും. കോടതി വ്യവഹാരങ്ങളില്‍ വിജയം തേടിയെത്തും. കലാ - കായിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അംഗീകാരവും അവസരവും വന്നുചേരും. മത്സര പരീക്ഷകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിജയം രുചിക്കാം. സന്താനങ്ങള്‍ വഴി ശുഭവാര്‍ത്ത കേള്‍ക്കും.












Click it and Unblock the Notifications