2026 ല്‍ ഇവര്‍ക്ക് രാജയോഗത്തേക്കാള്‍ വലിയ സൗഭാഗ്യം..! ഈ രാശിക്കാരാണോ?
എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും ജ്യോതിഷത്തില്‍ വലിയ പ്രാധാന്യമാണ് കല്‍പ്പിച്ച് നല്‍കിയിരിക്കുന്നത്. ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് നവഗ്രഹങ്ങള്‍. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്.
ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. നക്ഷത്രങ്ങള്‍ 27 എണ്ണമാണ്. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് അവ.

എല്ലാ ഗ്രഹങ്ങളും നിശ്ചിത കാലയളവില്‍ രാശിയും നക്ഷത്രവും മാറാറുണ്ട്. ഇതിനെയാണ് സംക്രമണം എന്ന് പറയുന്നത്. സംക്രമണത്തോടൊപ്പം തന്നെ ഗ്രഹങ്ങള്‍ സഞ്ചാരരേഖയും മാറ്റാറുണ്ട്. ഗ്രഹങ്ങളുടെ സഞ്ചാരത്തില്‍ വരുന്ന ഇത്തരം മാറ്റങ്ങള്‍ എല്ലാ രാശിക്കാരേയും ബാധിക്കും. ചില രാശിക്കാര്‍ക്ക് ഇത് അനുകൂലമായിരിക്കുമ്പോള്‍ മറ്റ് രാശിക്കാര്‍ക്ക് ഇത് പ്രതികൂലമായിരിക്കും എന്ന് മാത്രം.
ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് ശനി. കര്‍മ്മത്തിന്റേയും നീതിയുടേയും ദേവന്‍ എന്നാണ് ശനിയെ വിശേഷിപ്പിക്കുന്നത്. 2026 ല്‍ ശനി നേര്‍രേഖാ സഞ്ചാരം വിട്ട് വക്രഗതിയില്‍ സഞ്ചരിക്കും. ഇത് എല്ലാ രാശിക്കാരേയും ബാധിക്കുമെങ്കിലും ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം അനിതര സാധാരണമായ നേട്ടങ്ങളായിരിക്കും സമ്മാനിക്കുന്നത്. ഏതൊക്കെയാണ് ആ ഭാഗ്യരാശികള്‍ എന്ന് നോക്കാം.
മേടം
മേടം രാശിക്കാര്‍ക്ക് ശനിയുടെ വക്രഗതി സഞ്ചാരം ഗുണഫലങ്ങള്‍ നല്‍കും. പുതിയ വീട്, വാഹനം തുടങ്ങിയവ വാങ്ങാന്‍ യോഗമുണ്ടാകും. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. പലവഴിക്ക് പണം കൈയിലെത്തും. ഇതെല്ലാം നിങ്ങളുടെ സാമ്പത്തിക സ്ഥിരത വര്‍ധിപ്പിക്കും. ദാമ്പത്യ ജീവിതത്തില്‍ സമാധാനവും സന്തോഷവും ഉണ്ടാകും. പുതിയ ബിസിനസ് ആരംഭിക്കുന്നതിന് അനുകൂല സമയം.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ശനിയുടെ വക്രഗതി സഞ്ചാരം അനുകൂലമായിരിക്കും. കരിയറില്‍ മികച്ച വിജയം കൊയ്യാം. കുടുംബത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. ദാമ്പത്യ ജീവിതത്തിലെ ചെറിയ പിണക്കങ്ങള്‍ പരിഹരിക്കപ്പെടും. ജോലിയില്‍ സ്ഥാനക്കയറ്റവും ശമ്പള വര്‍ധനവും പ്രതീക്ഷിക്കാം. അതിനാല്‍ തന്നെ സാമ്പത്തിക സ്ഥിതിയില്‍ അഭൂതപൂര്‍വ്വമായ വളര്‍ച്ചയുണ്ടാകും.
കന്നി
ശനിയുടെ വക്രഗതി സഞ്ചാരം കന്നി രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഇവരുടെ സാമ്പത്തിക സ്ഥിതി അടുത്ത വര്‍ഷത്തില്‍ മെച്ചപ്പെടും. ചെയ്യുന്ന ജോലികളിലെല്ലാം വിജയം ഉണ്ടാകും. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളുടെ ആരോഗ്യം മെച്ചപ്പെടും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂലമായ സമയമാണ് എന്ന് കാണുന്നു. കരിയറില്‍ നിങ്ങള്‍ക്ക് ഉയര്‍ന്ന സ്ഥാനം ലഭിക്കും.
മകരം
മകരം രാശിക്കാര്‍ക്ക് ശനിയുടെ വക്രഗതി സഞ്ചാരം ഗുണം ചെയ്യും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് നേട്ടം കൊയ്യാം. അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങളുണ്ടാകും. ബിസിനസില്‍ പുതിയ പദ്ധതികള്‍ ആരംഭിക്കാന്‍ അനുകൂല സമയം. ജീവിതത്തില്‍ വളരെയധികം മാറ്റങ്ങളുണ്ടാകും. വസ്തു സംബന്ധമായ ഇടപാടുകളില്‍ നിന്ന് നേട്ടം കൊയ്യാന്‍ സാധിക്കും. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി ദൂരയാത്രകള്‍ ചെയ്യേണ്ടി വന്നേക്കാം.
കര്‍ക്കടകം
കര്‍ക്കടകം രാശിക്കാര്‍ക്ക് ശനിയുടെ വക്രഗതി സഞ്ചാരം അനുകൂലമായിരിക്കും. ആഗ്രഹിക്കുന്നതെന്തും നടക്കും. ഏറെ നാളത്തെ പ്രണയ ബന്ധം വിവാഹ ജീവിതത്തിലേക്ക് വഴി മാറും. ബിസിനസ് വിപുലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്ക് ഗതിവേഗം കൈവരിക്കും.












Click it and Unblock the Notifications