Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോട്ടറിഭാഗ്യം ഉറപ്പ്, ഒപ്പം പ്രശസ്തിയും... ശമ്പളം കൂടാന്‍ പോകുന്ന രാശിക്കാര്‍ ഇവരാണ്; ഇതാണ് രാജയോഗം

ജ്യോതിഷത്തില്‍ നവഗ്രഹങ്ങള്‍ക്ക് വലിയ പ്രാധാന്യമാണ് ഉള്ളത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത സമയത്തില്‍ രാശി മാറ്റം നടത്താറുണ്ട് എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇത് 12 രാശിക്കാരിലും സ്വാധീനം ചെലുത്തും. ചില രാശിക്കാര്‍ക്ക് ഗ്രഹങ്ങളുടെ രാശി മാറ്റം പ്രതികൂലഫലമായിരിക്കും സമ്മാനിക്കുക. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ച് ഇത് ഏറെ അനുകൂലവുമായിരിക്കും.

ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹമാണ് ശനി. ഗ്രഹങ്ങളുടെ രാജാവ് എന്നാണ് ശനിയെ വിശേഷിപ്പിക്കാറുള്ളത്. നിലവില്‍ കുംഭം രാശിയിലാണ് ശനി സംക്രമിച്ചിരിക്കുന്നത്. 30 വര്‍ഷത്തിന് ശേഷമാണ് ശനി സ്വന്തം രാശിയില്‍ സംക്രമിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ ജ്യോതിഷത്തിലെ അപൂര്‍വ രാശിമാറ്റമാണ് ഇത്. ജൂണ്‍ 17 മുതല്‍ ശനി ഇനി കുംഭം രാശിയില്‍ വക്രഗതിയില്‍ ആണ് സഞ്ചരിക്കുക.

astro

ശനിയുടെ വക്രഗതിയിലുള്ള സഞ്ചാരം ജ്യോതിഷത്തിലെ അപൂര്‍വ രാജയോഗമായ കേന്ദ്ര ത്രികോണ രാജയോഗത്തിന് വഴിയൊരുക്കും. ഇത് എല്ലാ രാശിക്കാരുടേയും ജീവിതത്തെ വലിയ രീതിയില്‍ സ്വാധീനിക്കും. ചില രാശിക്കാര്‍ക്ക് ഇത് വലിയ ഭാഗ്യമാണ് സമ്മാനിക്കാന്‍ പോകുന്നത്. ഏതൊക്കെ രാശിക്കാര്‍ക്കാണ് ശനിയുടെ കേന്ദ്ര ത്രികോണ രാജയോഗം ശുഭകരമാകുന്നതെന്ന് നോക്കാം.

മേടം

കുംഭം രാശിയിലെ ശനിയുടെ വക്രഗതിയിലുള്ള സഞ്ചാരം സൃഷ്ടിക്കുന്ന കേന്ദ്ര ത്രികോണ രാജയോഗം മേടം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഇവരുടെ സാമ്പത്തിക പ്രശ്‌നങ്ങള്‍ അവസാനിക്കും. ആസ്തിയില്‍ വലിയ വര്‍ധനവിന് സാധ്യത കാണുന്നു. വരുമാനത്തിനായി പുതിയ സ്രോതസുകള്‍ തുറക്കപ്പെടും. വ്യവസായരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വലിയ ലാഭം കൊയ്യാനാകും.

ബിസിനസ് രംഗത്ത് ജോലി ചെയ്യുന്നവര്‍ക്ക് നേട്ടം കാണുന്നു. ബിസിനസ് പച്ചപിടിക്കുന്നതിന്റെ ഗുണം തൊഴിലാളികള്‍ക്കും ലഭിക്കും. തൊഴിലിടത്തിലെ അന്തരീക്ഷം കൂടുതല്‍ സൗഹാര്‍ദ്ദപരമാകും. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. കുടുംബാംഗങ്ങള്‍ക്കൊപ്പം തീര്‍ത്ഥയാത്ര നടത്താന്‍ സാധ്യത കാണുന്നു. പ്രധാനപ്പെട്ട ആരാധനാലയങ്ങള്‍ സന്ദര്‍ശിക്കാന്‍ ഭാഗ്യം ലഭിക്കും.

ഇടവം

കുംഭം രാശിയിലെ ശനിയുടെ വക്രഗതിയിലുള്ള സഞ്ചാരം സൃഷ്ടിക്കുന്ന കേന്ദ്ര ത്രികോണ രാജയോഗം ഇടവം രാശിക്കാര്‍ക്ക് അനുകൂലഫലം സമ്മാനിക്കും. ഏറെ നാളായി ജോലി അന്വേഷിച്ച് നടക്കുന്നവര്‍ക്ക് മെച്ചപ്പെട്ട ശമ്പള പാക്കേജില്‍ പുതിയ ജോലി ലഭിക്കും. ആത്മവിശ്വാസത്തോടെ ഏറ്റെടുത്ത ജോലി ഭംഗിയായി പൂര്‍ത്തിയാക്കാന്‍ സാധിക്കും. ഇതുവഴി നിങ്ങള്‍ക്ക് സമൂഹത്തില്‍ ആദരവും ബഹുമാനവും ലഭിക്കും.

മിഥുനം

കുംഭം രാശിയിലെ ശനിയുടെ വക്രഗതിയിലുള്ള സഞ്ചാരം സൃഷ്ടിക്കുന്ന കേന്ദ്ര ത്രികോണ രാജയോഗം മിഥുനം രാശിക്കാര്‍ക്ക് ശുഭകരമാണ്. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി വിദേശയാത്രയ്ക്ക് അവസരം ഉണ്ടാക്കും. സാമ്പത്തികമായുള്ള ബുദ്ധിമുട്ടുകളില്‍ നിന്ന് മോചനം ലഭിക്കും. വസ്തു സംബന്ധമായ ഇടപാടില്‍ ലാഭം കൊയ്യാം.

ചിങ്ങം

കുംഭം രാശിയിലെ ശനിയുടെ വക്രഗതിയിലുള്ള സഞ്ചാരം സൃഷ്ടിക്കുന്ന കേന്ദ്ര ത്രികോണ രാജയോഗം ചിങ്ങം രാശിക്കാര്‍ക്ക് ഏറെ ഗുണപരമാണ്. ഏറെ നാളായി മുടങ്ങി കിടന്ന ഗൃഹനിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കി താമസം മാറാന്‍ സാധിക്കും. പണം സമ്പാദിക്കാനുള്ള പുതിയ അവസരങ്ങള്‍ ലഭിക്കും. കുടുംബാംഗങ്ങള്‍ക്കൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ സാധിക്കും. സന്താനഭാഗ്യം കൈവരും.

മകരം

കുംഭം രാശിയിലെ ശനിയുടെ വക്രഗതിയിലുള്ള സഞ്ചാരം സൃഷ്ടിക്കുന്ന കേന്ദ്ര ത്രികോണ രാജയോഗം മകരം രാശിക്കാര്‍ക്കും ശുഭഫലങ്ങള്‍ സമ്മാനിക്കും. മകരം രാശിയുടെ അധിപനാണ് ശനി എന്നതിനാല്‍ ശനിയുടെ വക്രഗതിയിലുള്ള സഞ്ചാരം ഏറെ ഗുണം നല്‍കാന്‍ പോകുന്നത് ഇവര്‍ക്കാണ്. ലോട്ടറിയില്‍ നിരന്തരം ഭാഗ്യപരീക്ഷണം നടത്തുന്നയാള്‍ക്ക് ഇത്തവണ സമ്മാനം ഉറപ്പായും ലഭിക്കും.

മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് അപ്രതീക്ഷിത ധനലാഭം. കലാ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് വിജയം കൈവരിക്കാന്‍ സാധിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് മത്സരപരീക്ഷയില്‍ ഉന്നതവിജയം കരസ്ഥമാക്കാം. ഏറെ നാളായി മനസില്‍ കൊണ്ടുനടക്കുന്ന ആഗ്രഹം സഫലമാകും. ജോലി സംബന്ധമായ പ്രയാസങ്ങളില്‍ നിന്ന് കരകയറാനും മികച്ച പ്രകടനം നടത്താനും സാധിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+