പുതിയ വീട് സ്വന്തമാക്കും.. ഒപ്പം പൊന്നില്‍ കുളിക്കാം; ഇതാണോ നിങ്ങളുടെ രാശി? എങ്കില്‍ കോളടിച്ചു
എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് ജ്യോതിഷത്തില്‍ കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഒമ്പത് ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശിയും സഞ്ചാരരേഖയും മാറ്റാറുണ്ട്. ഇത് പന്ത്രണ്ട് രാശിക്കാരേയും ഇരുപത്തേഴ് നക്ഷത്രങ്ങളേയും ബാധിക്കും. ചില രാശിക്കാര്‍ക്ക് ഇത് ഗുണപരമായി തീരുമ്പോള്‍ മറ്റ് ചിലര്‍ക്ക് ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുക.
ജ്യോതിഷം അനുസരിച്ച് ഏറെ പ്രത്യേകതകളുള്ള ഗ്രഹമാണ് ശനി. നീതിയുടേയും കര്‍മ്മത്തിന്റേയും കാരകന്‍ എന്നാണ് ശനി അറിയപ്പെടുന്നത്. ഗ്രഹങ്ങളുടെ ഗുരുവാണ് വ്യാഴം. ദേവഗുരു ബൃഹസ്പതിയാണ് വ്യാഴത്തിന്റെ കാരകന്‍. ജ്യോതിഷ കണക്കുകൂട്ടലുകള്‍ അനുസരിച്ച് ജൂലൈയില്‍ ശനി വക്രഗതിയില്‍ ചലിക്കാന്‍ തുടങ്ങും. ഇതേസമയത്ത് തന്നെ വ്യാഴം മിഥുന രാശിയില്‍ പ്രവേശിക്കും.

ഈ പ്രത്യേക ഗ്രഹ സംയോജനത്തിന്റെ പ്രഭാവം എല്ലാ രാശിക്കാരെയും ബാധിക്കും. എന്നാല്‍ ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇത് ശുഭകരമായ ഫലങ്ങള്‍ നല്‍കും. ഇവര്‍ക്ക് ഭാഗ്യം, സാമ്പത്തിക നേട്ടങ്ങള്‍, പുരോഗതിക്കുള്ള നിരവധി അവസരങ്ങള്‍ എന്നിവ ലഭിച്ചേക്കാം. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഇതുവഴി ഭാഗ്യം തെളിയാന്‍ പോകുന്നത് എന്ന് നോക്കാം.
ഇടവം
ശനിയുടെ വക്രഗതി സഞ്ചാരവും വ്യാഴത്തിന്റെ മിഥുനത്തിലേക്കുള്ള പ്രവേശനവും ഇടവം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. വിദേശത്ത് ജോലി തേടുന്നവരെ സംബന്ധിച്ചിടത്തോളം അനുകൂല സമയമാണ് എന്ന് കാണുന്നു. പൂര്‍വിക സ്വത്തുക്കള്‍ തടസങ്ങളേതുമില്ലാതെ നിങ്ങളുടെ കൈയിലെത്തും. കുടുംബത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കാന്‍ സാധ്യത കാണുന്നു.
മിഥുനം
ശനിയുടെ വക്രഗതി സഞ്ചാരവും വ്യാഴത്തിന്റെ മിഥുനത്തിലേക്കുള്ള പ്രവേശനവും മിഥുനം രാശിക്കാര്‍ക്ക് വളരെയധികം നേട്ടങ്ങള്‍ നല്‍കും. ഏത് കാര്യം ചെയ്യുമ്പോഴും ഭാഗ്യത്തിന്റെ അകമ്പടിയുണ്ടാകും. കുടുംബ തര്‍ക്കങ്ങള്‍ പരിഹരിക്കാനും പുതിയ വസ്തു വാങ്ങാനും സാധ്യത. വസ്തു സംബന്ധമായ ഇടപാടുകളില്‍ നിന്ന് നേട്ടം ലഭിക്കും.
തുലാം
ശനിയുടെ വക്രഗതി സഞ്ചാരവും വ്യാഴത്തിന്റെ മിഥുനത്തിലേക്കുള്ള പ്രവേശനവും തുലാം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. പുതിയ വീട്ടിലേക്ക് താമസം മാറും. പുത്തന്‍ വീട്ടില്‍ ആഡംബര പൂര്‍ണമായ ജീവിതം നയിക്കാനും സാധിക്കും. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ ലഭിക്കും. സാമ്പത്തിക സ്ഥിതി ശക്തമാകും. ബിസിനസ് വിപുലീകരിക്കാനുള്ള ശ്രമങ്ങള്‍ക്ക് അനുകൂല സമയം.
ധനു
ശനിയുടെ വക്രഗതി സഞ്ചാരവും വ്യാഴത്തിന്റെ മിഥുനത്തിലേക്കുള്ള പ്രവേശനവും ധനു രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഈ കാലയളവില്‍ ഒരു പുതിയ വരുമാന മാര്‍ഗം രൂപപ്പെടും. ഇത് നിങ്ങളുടെ സാമ്പത്തിക സ്ഥിതി ഭദ്രമാക്കുകയും ആസ്തി വര്‍ധിപ്പിക്കുകയും ചെയ്യും. മാതാപിതാക്കളില്‍ നിന്നും സഹോദരങ്ങളില്‍ നിന്നും സാമ്പത്തിക സഹായം ലഭിക്കും.
മീനം
ശനിയുടെ വക്രഗതി സഞ്ചാരവും വ്യാഴത്തിന്റെ മിഥുനത്തിലേക്കുള്ള പ്രവേശനവും മീനം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. കുടുംബത്തില്‍ വിവാഹം പോലുള്ള മംഗള കര്‍മ്മങ്ങള്‍ നടക്കാന്‍ സാധ്യത കാണുന്നു. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ നിന്ന് നേട്ടം കൊയ്യാം. കരിയറില്‍ അനുകൂല മാറ്റമുണ്ടാകും.












Click it and Unblock the Notifications