ഇനി രാജകീയ ജീവിതം; വീട്ടുമുറ്റത്ത് 2 വാഹനങ്ങൾ, കുടിൽ കാെട്ടാരമാകും; ഈ രാശിക്കാർ പച്ചപിടിക്കും, ഉറപ്പ്
ജ്യോതിഷ പ്രകാരം ഗ്രഹങ്ങളുടെ രാശി മാറ്റം എല്ലാ രാശിക്കാരേയും ബാധിക്കും. ചിലർക്ക് വളരെ നല്ല നേരമായിരിക്കും. ചിലർക്ക് ചില പ്രതിസന്ധികൾ വന്നുചേരും. ഇപ്പോൾ ശനിയുടെ രാശി മാറ്റമാണ് നടക്കാൻ പോകുന്നത്. ജ്യോതിഷ പ്രകാരം ശനിയെ ന്യായത്തിന്റെയും കർമ്മഫല ദാതാവുമായാണ് കാണുന്നത്. ശനി ജൂൺ മാസത്തിൽ വക്ര ഗതിയിൽ സഞ്ചരിക്കാൻ തുടങ്ങും.
ശനി 30 വർഷങ്ങൾക്ക് ശേഷമാണ് തന്റെ മൂല ത്രികോണ രാശിയായ കുംഭത്തിൽ വക്രഗതിയിൽ സഞ്ചരിക്കാൻ പോകുന്നത്. ഇതിലൂടെ ചില രാശിക്കാരുടെ ജീവിതത്തിൽ ഭാഗ്യം വരും. തൊഴിൽ മേഖലയിലും ബിസിനസ്സ് രംഗത്തും ശോഭിക്കാൻ സാധക്കും. ഏതൊക്കെ രാശിക്കാരുടെ ജീവിതത്തിലാണ പുരോഗതി വരാൻ പോകുന്നതെന്ന് നോക്കാം.

കുംഭം: കുംഭം രാശിക്കാരെ സംബന്ധിച്ച് ജീവിതത്തിലെ ഏറ്റവും നല്ല സമയമാണ് വരാൻ പോകുന്നത്. കാരണം ശനി ഈ രാശിയിൽ ശശ് മഹാപുരുഷ രാജയോഗം സൃഷ്ടിച്ചിരിക്കുകയാണ്. അതോടൊപ്പം തന്നെ ഈ രാശിയുടെ ലഗ്ന ഭാവത്തിലാണ് ശനി വക്രി ആവാനും പോകുന്നത്.
ഇതിലൂടെ ഈ രാശിക്കാർക്ക് മികച്ച നേട്ടവും പുരോഗതിയും ആണ് ഉണ്ടാവാൻ പോകുന്നത്. ബിസിനസ്സ് രംഗത്ത് നിങ്ങൾ ആഗ്രഹിച്ച രീതിയിലുള്ള ഉയർച്ചയാണ് ഉണ്ടാവാൻ പോകുന്നത്. കുടുംബവുമായി ഉള്ള ബന്ധം ശക്തമാകും. തൊഴിൽ രംഗത്ത് ഉയർച്ച ഉണ്ടാവും. പ്രൊമോഷന് സാധ്യത ഉണ്ട്.
വൃശ്ചികം: ശനിയുടെ വക്ര ഗതി വൃശ്ചികം രാശിക്കാരുടെ ജീവിതത്തിൽ സ്വപ്നം പോലും കാണാത്ത നേട്ടങ്ങൾ ആയിരിക്കും കൊണ്ടുവരിക. ഈ രാശിക്കാർക്ക് വളരെ അനുകൂലമായ സമയമാണ്. എന്ത് കാര്യം ചെയ്താലും ഈ രാശിക്കാർക്ക് ശുഭകരമായ നേട്ടമാണ് ഉണ്ടാവുക. ആത്മവിശ്വാസം കൂടും.
സാമ്പത്തകിമായി നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നങ്ങൾ ഈ സമയത്ത് പരിഹരിക്കപ്പെടും. കടം ഈ സമയത്ത് മൊത്തത്തിൽ വീട്ടാൻ സാധിക്കും. വരുമാനത്തിൽ വർദ്ധനവ് ഉണ്ടാവും. സ്വന്തമായി വാഹനം വാങ്ങണം എന്ന ആഗ്രഹം ഈ സമയത്ത് പൂർത്തിയാവും. ബിസിനസ്സ് രംഗത്ത് ഉള്ളവർക്കും നല്ല നേരമാണ്. എടുത്ത് ചാട്ടം ഇല്ലാതെ കാര്യങ്ങൾ ചെയ്യണം.
ചിങ്ങം: ചിങ്ങം രാശിക്കാർക്ക് ജീവിതത്തിലെ ഏറ്റവും നല്ല നേരമാണ്. ശനി എപ്പോഴും ശക്തിയായി ഈ രാശിക്കാർക്കൊപ്പം ഉണ്ടാവും, വിവാഹ ജീവിതത്തിൽ സന്തോഷം വന്നുചേരും. ബിസിനസ്സ് രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ഇത് നല്ല നേരമാണ്. വലിയൊരു ലാഭം ഉണ്ടാവുന്ന ബിസിനസ്സ് വന്നുചേരുന്നതാണ്. സാമ്പത്തികമായി വൻ പുരോഗതിയാണ് ഉണ്ടാവാൻ പോകുന്നത്. പണം പല വഴികളിലൂടെ വന്നുചേരും. നിക്ഷേപത്തിൽ നിന്ന് വൻ ലാഭം ലഭിക്കും. തൊഴിൽ രംഗത്തും വളരെ നല്ല നേരമാണ്. പ്രൊമോഷൻ ലഭിക്കാൻ സാധ്യത.












Click it and Unblock the Notifications