Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇനി സുവർണകാലം; ജീവിതത്തിൽ വെച്ചടി കയറ്റം, കൈ നിറയെ പണം; കാത്തിരിക്കുന്നത് മഹാഭാ​ഗ്യം; ഈ 3 രാശിക്കാരാണോ നിങ്ങൾ

ജ്യോതിഷത്തിൽ ​ഗ്രഹങ്ങൾക്ക് ഏറെ പ്രാധാന്യം ഉണ്ട്. ഓരോ രാശിക്കാരുടെയും ജീവിതത്തിൽ ​ഗ്രഹങ്ങളുടെ രാശി മാറ്റം സാരമായി തന്നെ ബാധിക്കുകയും ചെയ്യും. ചില രാശിക്കാരുടെ ജീവിതത്തിൽ ചില മോശം കാര്യങ്ങൾ സംഭവിക്കും. എന്നാൽ ചില രാശിക്കാരുടെ ജീവിതത്തിൽ അപ്രതീക്ഷിതമായ പുരോ​ഗതിയായിരിക്കും വന്നുചേരുന്നത്.

​ഗ്രഹങ്ങളിൽ തന്നെ ഏറെ ശക്തിയുള്ള ​ഗ്രഹമാണ് ശനി. ശനിയുടെ രാശി മാറ്റം ഓരോരുത്തരുടേയുംമ ജീവിതത്തിൽ വലിയ മാറ്റം വരുത്തും. ശനി നിലവിൽ കുംഭ രാശിയിൽ വക്ര ​ഗതിയിൽ സഞ്ചരിക്കുകയാണ്.

astro

ആ​ഗസ്റ്റ് 29 മുതൽ ശനി കൂടുതൽ ശക്തി പ്രാപിക്കും. ജ്യോതിഷത്തിൽ ശനി ആയുസ്, ദുഃഖം, വേദന, രോ​ഗം, ശാസ്ത്രം സാങ്കേതിക വിദ്യ, ഇരുമ്പ്, ധാതു മുതലായവയുടെ ഘടകമായിട്ടാണ് കണക്കാക്കുന്നത്.

ഇതുകൊണ്ട് തന്നെയാണ് ശനിയുടെ രാശി മാറ്റം വലിയ മാറ്റങ്ങൾ ഉണ്ടാക്കുന്നതും. 2023 ജൂൺ 17 മുതൽ ശനി സ്വന്തം രാശിയായ കുംഭത്തിൽ വക്ര​ഗതിയിൽ സഞ്ചരിക്കാൻ തുടങ്ങി. എന്നാൽ ആ​ഗസ്റ്റ് 29 മുതൽ അതിന്റെ വക്ര​ഗതിയിൽ കൂടുതൽ ശക്തി പ്രാപിക്കും. ശനിയ‍ുടെ ശക്തി കൂടുന്നതിന് അനുസരിച്ച് എല്ലാ രാശിക്കാരിലും ശനിയുടെ സ്വാധീനം ഉണ്ടാവും.

ശനിയുടെ സ്വാധീനം കാരണം മൂന്ന് രാശിക്കാരുടെ ജീവിതത്തിൽ വൻ പുരോ​ഗതിയാണ് സംഭവിക്കാൻ പോകുന്നത്. ശനിയുടെ ഭാ​ഗ്യം ഈ മൂന്ന് രാശിക്കാർക്കും ഉണ്ടാകും. പ്രവർത്തിക്കുന്ന മേഖലയിൽ വിജയം നേടാൻ സാധിക്കും. ഏതൊക്കെയാണ് ആ മൂന്ന് ഭാ​ഗ്യ രാശികളെന്ന് നോക്കാം..

ഇടവം: ഈ രാശിക്കാർക്ക് ശനിയുടെ അനു​ഗ്രഹം ഉണ്ടാവും. ശനി ശക്തനായത് കൊണ്ട് തന്നെ ഈ രാശിക്കാർക്ക് ബിസിനസ്സിൽ വൻ പുരോ​ഗതി ഉണ്ടാവും. നിങ്ങൾ ഏത് പ്രവൃത്തി ആണോ ചെയ്യുന്നത് അതിൽ നിന്നും വലിയ ലാഭം ലഭിക്കും. നിങ്ങളുടെ ജീവിതത്തിലെ ഭാ​ഗ്യദിനങ്ങളാണ് വരാൻ പോകുന്നത്. വർഷങ്ങളായി നിങ്ങൾ കൊണ്ടുനടക്കുന്ന ആ​ഗ്രഹം ഈ സമയത്ത് പൂർത്തീകരിക്കാൻ സാധിക്കും.

മഥുനം: ഇന്ന് മുതൽ ശനി ദേവന്റെ അനു​ഗ്രഹം നിങ്ങൾക്ക് ഉണ്ടാവും. ആരോ​ഗ്യം മെച്ചപ്പെടും, ബന്ധങ്ങൾ ശക്തമാകും. ആത്മവിശ്വാസം കൂടും. അപ്രതീക്ഷിതമായ നേട്ടം വന്നുചേരും. ബിസിനസ്സിൽ ലാഭം വന്നുചേരും. ഇതുവരെ നിങ്ങളെ അലട്ടിയിരുന്ന സാമ്പത്തിക പ്രതിസന്ധി ഈ സമയത്ത് ഇല്ലാതാവും. പല വഴിയിലൂടെ പണം തേടിവരും. ധനനേട്ടം ഉണ്ടാവും

തുലാം: തുലാം രാശിക്കാർക്ക് വരാൻ പോകുന്നത് വലിയ നേട്ടങ്ങളായിരിക്കും. സാമ്പത്തികമായി മെച്ചപ്പെടും, ബിസിനസ്സിൽ പ്രവർത്തിക്കുന്നവരാണെങ്കിൽ നിങ്ങളെ തേടി വൻ ലാഭമാണ് വരാൻ പോകുന്നത്. നിങ്ങളെ പരാജയപ്പെടുത്താൻ നോക്കുന്ന ശത്രുക്കൾ നിങ്ങൾക്ക് മുന്നിൽ പരാജയപ്പെട്ട് തിരിച്ചുപോകും. സാമ്പത്തികമായി വൻ പുരോ​ഗതിയുണ്ടാവും. ഏറ്റവും ഭാ​ഗ്യം നിറഞ്ഞ സമയം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+