Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ടകശനി മാറുന്നു, ഇനി വെച്ചടി വെച്ചടി കയറ്റം; സമ്പത്തില്‍ ആറാടാം... ഇതാണോ നിങ്ങളുടെ രാശി?

എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും നക്ഷത്ര മാറ്റങ്ങള്‍ക്കും വലിയ പ്രാധാന്യമാണ് ജ്യോതിഷത്തില്‍ കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ജ്യോതിഷ പ്രകാരം ഒമ്പത് ഗ്രഹങ്ങളാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് അവ. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്.

ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. നക്ഷത്രങ്ങള്‍ 27 എണ്ണമാണ്. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം,പൂയം, ആയില്യം, മകം,പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് അവ.

astrology

എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശിയും നക്ഷത്രവും മാറ്റാറുണ്ട്. ഗ്രഹങ്ങളുടെ സംക്രമണം എന്ന് വിശേഷിപ്പിക്കുന്നത് ഇതിനെയാണ്. ഗ്രഹ സംക്രമണം എല്ലാ വ്യക്തികളുടേയും ജീവിതത്തെ സ്വാധീനിക്കും. അത് വ്യത്യസ്ത തരത്തിലായിരിക്കും എന്ന് മാത്രം. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുന്നത്.

ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് ശനി. കര്‍മ്മത്തിന്റേയും നീതിയുടേയും ദേവനാണ് ശനി എന്നാണ് അറിയപ്പെടുന്നത്. മാര്‍ച്ച് 29 ന് ശനി കുംഭം രാശിയില്‍ നിന്നും മീനം രാശിയിലേക്ക് സംക്രമിച്ചിരുന്നു. എന്നാല്‍ നിലവില്‍ ശനി വക്രഗതിയില്‍ ആണ് സഞ്ചരിക്കുന്നത്, അതായത് പുറകോട്ട് സഞ്ചരിക്കുന്നു. ഇത് എല്ലാ രാശിക്കാരേയും ബാധിക്കുമെങ്കിലും ചില രാശിക്കാര്‍ക്ക് വലിയ നേട്ടം നല്‍കും. ഏതൊക്കെയാണ് ആ രാശിക്കാര്‍ എന്ന് നോക്കാം.

മേടം

മേടം രാശിക്കാര്‍ക്ക് പത്തും പതിനൊന്നും ഭാവാധിപനായ ശനിയാണ് ഇപ്പോള്‍ പന്ത്രണ്ടാം ഭാവത്തില്‍ സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്. ശനി വക്രഗതിയില്‍ ആയതിനാല്‍ ഈ രാശിക്കാര്‍ക്ക് ധാരാളം ഗുണങ്ങള്‍ ലഭിക്കുന്നതാണ്. സാമ്പത്തിക നേട്ടങ്ങള്‍ കൈവരിക്കാനാകും. ഏത് കാര്യം ചെയ്യുമ്പോഴും ഈശ്വരന്റെ അനുഗ്രഹം കൂടെയുണ്ടാകും. പലവിധ നേട്ടങ്ങളും പേരും പ്രശസ്തിയും അംഗീകാരങ്ങളും ഉണ്ടാകുന്നതാണ്.

ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂലമായ സമയം. സുഹൃത്തുക്കളുമായും സഹോദരങ്ങളുമായും നല്ല ബന്ധം പുലര്‍ത്താം. ദമ്പതികള്‍ക്കിടയിലെ അഭിപ്രായവ്യത്യാസങ്ങളെല്ലാം മാറി കിട്ടുന്നതാണ്. വിദേശ പഠനം ആഗ്രഹിക്കുന്നവര്‍ക്കും വിദേശത്ത് ജോലി തേടുന്നവര്‍ക്കും ആഗ്രഹം സഫലമാകും.

മിഥുനം

മിഥുനം രാശിക്കാര്‍ക്ക് അഷ്ടമാധിപനും ഒമ്പതാം ഭാവാധിപനുമായ ശനി പത്താം ഭാവത്തിലേക്ക് സംക്രമിക്കപ്പെട്ടിരുന്നു. ഇവരുടെ കണ്ടകശനി മാറിക്കൊണ്ടിരിക്കുകയാണ്. തൊഴില്‍പരമായിട്ടും സാമ്പത്തികമായും നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണും. വിവാഹാലോചനകള്‍ നടന്നുകൊണ്ടിരിക്കുന്നവര്‍ക്ക് അനുയോജ്യമായവ തന്നെ വന്നുചേരും. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും.

കന്നി

കന്നി രാശിക്കാര്‍ക്ക് അഞ്ചും ആറും ഭാവാധിപനായ ശനി ഏഴാം ഭാവത്തിലേക്ക് സംക്രമിക്കപ്പെട്ടിരുന്നു. ശനി വക്രഗതിയിലേക്ക് വന്നുചേരുമ്പോള്‍ കന്നി രാശിക്കാര്‍ക്ക് ധാരാളം ഗുണാനുഭവങ്ങള്‍ ലഭിക്കുന്നതാണ്. അപ്രതീക്ഷിതമായ സാമ്പത്തിക നേട്ടം ഉണ്ടാകുന്നതിനും പൂര്‍വിക സ്വത്ത് കൈയിലെത്തുന്നതിനും സാധ്യത കാണുന്നു. ബംപര്‍ ലോട്ടറിയും നിങ്ങള്‍ക്ക് പ്രതീക്ഷിക്കാവുന്നതാണ്

ധനു

ധനു രാശിക്കാര്‍ക്ക്, രണ്ടും മൂന്നും ഭാവാധിപനായ ശനി നാലാം ഭാവത്തിലേക്ക് സംക്രമിക്കപ്പെട്ടിരുന്നു. നിലവിലുള്ള പ്രശ്‌നങ്ങള്‍ക്കെല്ലാം ഒരു പരിഹാരം കാണാന്‍ ആകുന്നതാണ്. പുതിയ വീട്, വസ്തു, വാഹനം എന്നിവ വാങ്ങിക്കാനാകും. കുടുംബത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. ആത്മീയകാര്യങ്ങളില്‍ ശ്രദ്ധ വേണം. കുടുംബത്തിലെ വയോധികരുടെ ആരോഗ്യം സുസ്ഥിരമായിരിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+