Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ രാശിക്കാര്‍ പൊന്ന് കൊണ്ട് മൂടും, കൈനിറയെ പണം; ഇവരുടെ സമയം തെളിയാന്‍ പോകുന്നു

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത കാലയളവില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിനെയാണ് ഗ്രഹ സംക്രമണം എന്ന് വിശേഷിപ്പിക്കുന്നത്. ഗ്രഹങ്ങളുടെ രാശി മാറ്റത്തിന്റെ സ്വാധീനം പന്ത്രണ്ട് രാശിക്കാരിലും പ്രതിഫലിക്കും.

ഗ്രഹങ്ങള്‍ ദിശ മാറുന്നത് പോലെ സഞ്ചാര രേഖയും മാറ്റാറുണ്ട്. ഇതെല്ലാം വിവിധ രാശിക്കാരെ വ്യത്യസ്ത തരത്തിലായിരിക്കും സ്വാധീനിക്കുക. ചില രാശിക്കാര്‍ക്ക് ഇത് ഗുണകരമാകുമ്പോള്‍ മറ്റ് ചില രാശിക്കാര്‍ക്ക് നേര്‍ വിപരീതമായ ഫലമായിരിക്കും സമ്മാനിക്കുക. ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹമാണ് ശനി. കര്‍മ്മത്തിന്റേയും നീതിയുടേയും ദേവന്‍ എന്നാണ് ശനിയെ വിശേഷിപ്പിക്കുന്നത്.

astrology

നിലവില്‍ മീനം രാശിയില്‍ നേര്‍രേഖയില്‍ ആണ് ശനിയുടെ സഞ്ചാരം. ശനി ഏറ്റവും പതുക്കെ സഞ്ചരിക്കുന്ന ഒരു ഗ്രഹമാണ്. ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേക്ക് സഞ്ചരിക്കാന്‍ രണ്ടര വര്‍ഷമാണ് ശനിക്ക് വേണ്ടത്. മാര്‍ച്ച് 29 നാണ് ശനി മീന രാശിയില്‍ പ്രവേശിച്ചത്. ഇനി ജൂലൈ മുതല്‍ ശനി ഇതേ രാശിയില്‍ വക്രഗതിയില്‍ ചലിക്കാന്‍ തുടങ്ങും. ഇത് പന്ത്രണ്ട് രാശിക്കാരിലും കാര്യമായ സ്വാധീനം ചെലുത്തും.

എന്നാല്‍ ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ശനിയുടെ വക്രഗതി സഞ്ചാരം അഥവാ പ്രതിലോമ ചലനം വലിയ ഗുണം ചെയ്യും. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഇത് ഗുണപരമായ നേട്ടങ്ങള്‍ സമ്മാനിക്കുക എന്ന് നമുക്ക് നോക്കാം.

കര്‍ക്കടകം

മീനം രാശിയിലെ ശനിയുടെ വക്രഗതി സഞ്ചാരം കര്‍ക്കടകം രാശിക്കാര്‍ക്ക് ഗുണം ചെയ്യും. ഈ രാശിയുടെ ഒമ്പതാം ഭാവത്തിലാണ് ശനി വക്രഗതിയില്‍ സഞ്ചരിക്കുക. അതിനാല്‍ തന്നെ ഇവരുടെ ഭാഗ്യരേഖ തെളിഞ്ഞു നില്‍ക്കും. ഏത് കാര്യം ചെയ്യുമ്പോഴും ഭാഗ്യത്തിന്റെ പിന്തുണയുണ്ടാകും. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങള്‍ നടത്തുന്നവര്‍ക്ക് അനുകൂല സമയമാണ് എന്ന് കാണുന്നു.

സാമ്പത്തികമായി നല്ല നിലയില്‍ എത്താന്‍ സാധിക്കും. മുന്‍കാല നിക്ഷേപങ്ങള്‍ ഇവര്‍ക്ക് ഗുണം നല്‍കും. കരിയറില്‍ അപ്രതീക്ഷിത പുരോഗതി കൈവരിക്കാന്‍ സാധിക്കും. കുടുംബ ജീവിതത്തിലെ അസ്വാരസ്യങ്ങള്‍ പരിഹരിച്ച് സന്തോഷകരമായി മുന്നേറും. സമൂഹത്തില്‍ ആദരവും ബഹുമാനവും വര്‍ധിക്കും. സ്വപ്‌നം കണ്ട ജീവിതം ആണ് ഈ രാശിക്കാരെ കാത്തിരിക്കുന്നത്.

കുംഭം

മീനം രാശിയിലെ ശനിയുടെ വക്രഗതി സഞ്ചാരം കുംഭം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ ലഭിക്കും. ജീവിതത്തില്‍ ആഡംബരങ്ങളും സുഖസൗകര്യങ്ങളും വര്‍ധിക്കും. വിദേശത്ത് ജോലി, ഉന്നത പഠനം എന്നിവ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂലസമയം.

പുതിയ വീടോ വാഹനമോ വാങ്ങുന്നതിന് സാധ്യത കാണുന്നു. വസ്തു സംബന്ധമായ ഇടപാടുകളില്‍ നിന്ന് നേട്ടം കൊയ്യാം. ഏറെ നാളുകള്‍ക്ക് മുന്‍പ് കടം കൊടുത്ത പണം പലിശ സഹിതം തിരികെ ലഭിക്കും. ഇത് നിങ്ങളുടെ സാമ്പത്തിക നില ഭദ്രമാക്കും. കുടുംബത്തില്‍ വിവാഹം, വിവാഹ നിശ്ചയം, ഗൃഹപ്രവേശം പോലെയുള്ള മംഗളകരമായ കര്‍മ്മങ്ങള്‍ നടക്കാന്‍ സാധ്യത കാണുന്നു.

മിഥുനം

മീനം രാശിയിലെ ശനിയുടെ വക്രഗതി സഞ്ചാരം മിഥുനം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഈ രാശിയുടെ കര്‍മ്മ സ്ഥാനത്താണ് ശനി വക്രഗതിയില്‍ സഞ്ചരിക്കുക. അതിനാല്‍ ബിസിനസ്, കൃഷി, വ്യാപാരം എന്നീ മേഖലകളില്‍ ശ്രദ്ധയൂന്നുന്നുവര്‍ക്ക് പ്രത്യേക പുരോഗതി കൈവരിക്കാന്‍ സാധിക്കും. പുതിയ ബിസിനസ് ആരംഭിക്കാനും നല്ല സമയമാണ് എന്ന് കാണുന്നു.

മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയം. പൂര്‍വിക സ്വത്ത് തടസങ്ങളേതുമില്ലാതെ കൈയിലെത്തും. വിദേശത്ത് ജോലി ലഭിക്കാന്‍ സാധ്യതയുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+