Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്ത് ചെയ്താലും ധനലാഭം, പലവഴിക്ക് പണം കൈയില്‍.. ഒന്നല്ല മൂന്ന് രാജയോഗങ്ങള്‍; ഈ രാശിക്കാരാണോ?

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും പ്രത്യേക സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത സമയത്തില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ സ്വാധീനം എല്ലാ രാശിക്കാരിലും പ്രതിഫലിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹസംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുക.

ഹൈന്ദവ വിശ്വാസത്തില്‍ ഏറെ പ്രധാനപ്പെട്ട ആഘോഷമാണ് ദീപാവലി. കാര്‍ത്തിക മാസത്തിലെ അമാവാസിയുടെ ഉത്സവമായ ദീപാവലി നവംബര്‍ 12 നാണ് ആഘോഷിക്കുന്നത്. ഈ വര്‍ഷം ദീപാവലി ദിനത്തില്‍ ജ്യോതിഷത്തില്‍ അപൂര്‍വങ്ങളായ മൂന്ന് രാജയോഗങ്ങളാണ് രൂപപ്പെടാന്‍ പോകുന്നത്. ഇത് എല്ലാ രാശിക്കാരുടേയും ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തും എന്നാണ് ജ്യോതിഷികള്‍ പറയുന്നത്.

astrology

നിലവില്‍ മീനം രാശിയില്‍ സഞ്ചരിക്കുന്ന വ്യാഴം നവംബര്‍ 12 ന് മേട രാശിയില്‍ സഞ്ചരിക്കും. ഏതാണ്ട് 13 വര്‍ഷത്തിന് ശേഷമാണ് ഇത് സംഭവിക്കുന്നത്. ഇത് കൂടാതെ മറ്റ് ചില പ്രധാന സംഭവങ്ങളും ഗ്രഹങ്ങളില്‍ സംഭവിക്കും. ശനി സ്വന്തം ഗ്രഹത്തില്‍ 11-ാം ഭാവത്തില്‍ ആണ് ഇരിക്കുന്നത്. ഇത് ശശ് രാജയോഗം സൃഷ്ടിക്കും. ചൊവ്വയും ചന്ദ്രനും ചേര്‍ന്ന് മഹാലക്ഷ്മിയോഗം സൃഷ്ടിക്കും.

സൂര്യന്‍ ചൊവ്വയുമായി ചേരുന്നത് അമൃതയോഗം സൃഷ്ടിക്കപ്പെടാന്‍ കാരണമാകും. ജ്യോതിഷത്തില്‍ ഇത്തരം രാജയോഗങ്ങള്‍ വളരെ വിരളമായാണ് സംഭവിക്കുന്നത്. ഇതിന്റെ സ്വാധീനം എല്ലാ രാശിക്കാരിലും പ്രതിഫലിക്കും. എങ്കിലും ചില രാശിക്കാര്‍ക്ക് മൂന്ന് രാജയോഗങ്ങളിലൂടേയും നേട്ടമുണ്ടാക്കാം. ഏതൊക്കെയാണ് ആ ഭാഗ്യരാശികള്‍ എന്ന് നമുക്ക് ഒന്ന് പരിശോധിക്കാം.

മിഥുനം

മൂന്ന് രാജയോഗങ്ങളും മിഥുനം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ജീവിതത്തില്‍ എന്ത് കാര്യം ചെയ്യാന്‍ ഇറങ്ങി പുറപ്പെടുമ്പോഴും ഭാഗ്യത്തിന്റെ പിന്തുണ ഈ രാശിക്കാര്‍ക്ക് ലഭിക്കും. ഇവരുടെ പതിനൊന്നാം ഭാവത്തില്‍ വ്യാഴവും പത്താം ഭാവത്തില്‍ രാഹുവും ഭാഗ്യ ഗൃഹത്തില്‍ ശനിയും ആണ് നില്‍ക്കുന്നത് അതിനാല്‍ മിഥുന രാശിക്കാര്‍ക്ക് ഈ സമയം ഏറെ ഗുണം ചെയ്യും എന്നാണ് ജ്യോതിഷികള്‍ പറയുന്നത്.

തുലാം

തുലാം രാശിക്കാര്‍ക്ക് മൂന്ന് രാജയോഗങ്ങളുടേയും സ്വാധീനഫലത്തില്‍ വലിയ നേട്ടം ലഭിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. തുലാം രാശിയിലെ ചന്ദ്രന്‍ ചൊവ്വ സംക്രമണം മറ്റ് രാശിക്കാരെ അപേക്ഷിച്ച് കൂടുതല്‍ നേട്ടങ്ങള്‍ ലഭിക്കാന്‍ കാരണമാകും. ആറാം ഭാവത്തില്‍ രാഹുവാണ് നില്‍ക്കുന്നത്. ഇത് ജീവിതവിജയം നേടാന്‍ കാരണമാകും.

മകരം

മകരം രാശിക്കാര്‍ക്കും ഈ രാജയോഗങ്ങള്‍ അനുകൂല ഫലം സമ്മാനിക്കും. മൂന്നാം ഭാവത്തില്‍ രാഹുവും ധനസ്ഥാനത്ത് ശനിയും നാലാം സ്ഥാനത്ത് വ്യാഴവും പത്താം സ്ഥാനത്ത് ചന്ദ്രനും ആണ് മകരം രാശിയില്‍ ഉള്ളത്. അതിനാല്‍ മിഥുനം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ നേട്ടങ്ങള്‍ ലഭിക്കാന്‍ പോകുന്ന രാശിക്കാര്‍ ഇവരായിരിക്കും. സമ്പത്തില്‍ വലിയ വര്‍ധനവാണ് ഈ രാശിക്കാരെ കാത്തിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+