Get Updates
Get notified of breaking news, exclusive insights, and must-see stories!

ജീവിതത്തിൽ അടിമുടി മാറ്റം, കുബേരനെ പോലെ ജീവിക്കാം, ഈ മാസം രണ്ട് രാജയോ​ഗങ്ങൾ; ഈ രാശിക്കാരാണോ നിങ്ങൾ

​ഗ്രഹങ്ങളുടെ രാശി മാറ്റത്തിന് ജ്യോതിഷത്തിൽ ഏറെ പ്രാധാന്യമുണ്ട്. നവംബറിൽ നിരവധി ​ഗ്രഹങ്ങളാണ് സംക്രമിക്കുന്നത്. ഇതിന്റെ ഫലം എല്ലാ രാശിക്കാർക്കും ഉണ്ടാവും. നവംബറിൽ ശശ് യോ​ഗം, ​ഗജ കേസരി യോ​ഗം എന്നീ രണ്ട് രാജ യോ​ഗങ്ങൾ ഉണ്ടാവുന്നുണ്ട്.

ഈ രണ്ട് യോ​ഗങ്ങൾ ചില രാശിക്കാരുടെ ജീവിതത്തിൽ ഭാ​ഗ്യം കൊണ്ടുവരും. ഏതൊക്കെ രാശിക്കാർക്കാണ് ഈ രണ്ട് രാജയോ​ഗങ്ങൾ കാരണം നേട്ടങ്ങൾ ഉണ്ടാവുന്നതെന്ന് നോക്കാം.

rajayog

മിഥുനം: നവംബർ മാസം മിഥുന രാശിക്കാർക്ക് വളരെ നല്ല നേരമാണ്. ചില പ്രതിസന്ധികൾ വന്നാലും അതൊക്കെ തരണം ചെയ്ത് ജീവിതത്തിൽ പുരോ​ഗതി കണ്ടെത്താൻ സാധിക്കും.

നിങ്ങളുടെ കരിയറിൽ നല്ല മാറ്റം വന്നുചേരും. നിങ്ങൾ ബിസിനസ്സ് മേഖലയിൽ പ്രവർത്തിക്കുന്ന വ്യക്തിയാണെങ്കിൽ ഉടൻ തന്നെ നല്ല ലാഭം ലഭിക്കുന്ന ബിസിനസ് നടക്കും.

മത്സര പരീക്ഷയക്കായി തയ്യാറെടുക്കുന്ന വ്യക്തികൾ ആണെങ്കിൽ തീർച്ചയായും നിങ്ങളുടെ അദ്ധ്വാനത്തിന് ഫലം ഉണ്ടാവും. മിഥുനം രാശിയിലെ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് അവരുടെ അദ്ധ്വാനത്തിന് അർഹിച്ച അം​ഗികാരം ലഭിക്കും.

കർക്കിടക രാശി: കർക്കിടക രാശിക്കാരെ സംബന്ധിച്ച് ഒരുപാട് നേട്ടം ഉണ്ടാവാൻ പോകുന്ന മാസമാണിത്. നിങ്ങൾ കുറേ കാലമായി പിന്തുടരുന്ന ലക്ഷ്യത്തിലേക്ക് നിങ്ങൾ എത്തും. ഒരുപാട് കാലമായി മുടങ്ങിക്കിടക്കുന്ന ആ​ഗ്രഹം ഈ സമയത്ത് നിങ്ങൾ നടപ്പാക്കും. നിങ്ങളുടെ ആത്മവിശ്വാസം ഈ സമയത്ത് വര്‍ദ്ധിക്കും.

ഇത് നിക്ഷേപത്തിന് പറ്റിയ സമയമാണ്. നിങ്ങൾ ബിസിനസ്സിലോ സ്റ്റോക്ക് മാർക്കറ്റിലോ നിക്ഷേപിക്കാൻ ആലോചിക്കുന്നുണ്ടെങ്കിൽ ഈ സമയത്ത് തന്നെ ചെയ്തോളു. കാരണം ഈ സമയത്ത് നിക്ഷേപം നടത്തിയാൽ ലാഭം ലഭിക്കും. ആത്മവിശ്വാസം കൂടും, ദാമ്പത്യ ജീവിതം സന്തോഷമുള്ളതാവും.

മകരം: മകരം രാശിക്കാർക്ക് ഏറ്റവും നല്ല സമയമാണ്. നിങ്ങളുടെ കുടംബത്തിൽ സമാധാനം വന്നുചേരും. പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കാനായി അവസരം ലഭിക്കും. നിങ്ങളുടെ കഠിനദ്ധ്വാനത്തിന്റെ ഫലം നിങ്ങൾക്ക് ഉടൻ ലഭിക്കും.

നിങ്ങളുടെ ജോലിയിൽ മേലധികാരികൾ‌ സന്തുഷ്ടരാവുകയും സ്ഥാനക്കയറ്റത്തിന് സാധ്യത ഉണ്ടാവുകയും ചെയ്യും. നിങ്ങളുടെ ജീവിതത്തിൽ വലിയൊരു മാറ്റം വന്നുചേരും. നിങ്ങൾ തൊഴിൽ തേടുന്നവരാണെങ്കിൽ ഈ രണ്ട് ശുഭയോ​ഗങ്ങൾ കാരണം നല്ലൊരു തൊഴിൽ തന്നെ ലഭിക്കുന്നതാണ്. നിങ്ങളുടെ ആത്മവിശ്വാസം ഈ സമയത്ത് വര്‍ദ്ധിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+