ഈ രാശിക്കാരാണോ? ശമ്പളവും വരുമാനവും ഇരട്ടിയായി കൂടും, രാജയോഗം തൊട്ടുമുന്നില്‍, ഇനി ആഡംബര ജീവിതം
ഹൈന്ദവ വിശ്വാസത്തില്‍ ജ്യോതിഷത്തിന് വലിയ പ്രാധാന്യമാണ് ഉള്ളത്. ഒരു വ്യക്തിയുടെ ജനനം മുതല്‍ മരണം വരെയുള്ള കാലയളവിലെ പല കാര്യങ്ങളും ജ്യോതിഷത്തിലൂടെ അറിയാന്‍ സാധിക്കും എന്നാണ് വിശ്വാസം. ജനന സമയം, ഗ്രഹനില, നക്ഷത്രം, രാശി തുടങ്ങിയ പല കാര്യങ്ങളിലൂടേയാണ് ജ്യോതിഷികള്‍ ഇത് ഗണിച്ച് കണ്ടെത്തുന്നത്. ജ്യോതിഷത്തില്‍ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്.
എല്ലാ ഗ്രഹങ്ങളും നിശ്ചിത കാലയളവില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ സ്വാധീനം പന്ത്രണ്ട് രാശിക്കാരിലും പ്രതിഫലിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം മൂലം വലിയ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ച് ഇത് പ്രതികൂലമായ അനുഭവങ്ങളായിരിക്കും സമ്മാനിക്കുക എന്നും ജ്യോതിഷികള്‍ പറയുന്നു.

ജ്യോതിഷ പ്രകാരം ഏറെ പ്രാധാന്യമുള്ള ഗ്രഹങ്ങളില്‍ ഒന്നാണ് ശനി. ഒരാളുടെ ജാതകത്തില്‍ ശനി ശുഭസ്ഥാനത്താണെങ്കില്‍ അയാള്‍ക്ക് പല കാര്യങ്ങളും അനുകൂലമായി വന്ന് ഭവിക്കും. നേരെ മറിച്ച് ശനി അശുഭ സ്ഥാനത്താണെങ്കില്‍ അതിന് അനുസരിച്ചുള്ള അശുഭകരമായ സംഭവങ്ങളും ജീവിതത്തില്‍ നേരിടേണ്ടി വന്നേക്കും. ഗ്രഹങ്ങളുടെ സഞ്ചാരം പലപ്പോഴും രാജയോഗം രൂപീകരിക്കാന്‍ കാരണമാകാറുണ്ട്.
ഇപ്പോഴിതാ ശനി നേര്‍രേഖയില്‍ സഞ്ചരിച്ചുകൊണ്ട് ശശ് മഹാപുരുഷ് എന്ന രാജയോഗം സൃഷ്ടിക്കാന്‍ പോകുകയാണ്. ദീപാവലിക്ക് ശേഷമാണ് ശനി നേര്‍രേഖയില്‍ സഞ്ചരിക്കാന്‍ തുടങ്ങുക. ഇതുവഴി രൂപപ്പെടുന്ന രാജയോഗം ചില രാശിക്കാര്‍ക്ക് നിരവധി നേട്ടങ്ങള്‍ സമ്മാനിക്കും. ഏതൊക്കെ രാശിക്കാര്‍ക്കാണ് ശശ് മഹാപുരുഷ് രാജയോഗം ഗുണപരമാകാന്‍ പോകുന്നത് എന്ന് നോക്കാം.
മേടം
ശനിയുടെ നേര്‍രേഖാ സഞ്ചാരം മൂലം രൂപപ്പെടുന്ന ശശ് മഹാപുരുഷ് രാജയോഗം മേട രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഇക്കാലയളവില്‍ ഈ രാശിക്കാരുടെ വരുമാനം കൂടാനും ജോലിയില്‍ സ്ഥാനക്കയറ്റം ലഭിക്കാനും സാധ്യത കാണുന്നു. പലവഴിക്ക് പണം കൈയിലെത്തും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സമയം. കുടുംബത്തിന്റെ ആസ്തിയില്‍ വലിയ വര്‍ധനവിനും സാധ്യത കാണുന്നു.
ഇടവം
ശനിയുടെ നേര്‍രേഖാ സഞ്ചാരം മൂലം രൂപപ്പെടുന്ന ശശ് മഹാപുരുഷ് രാജയോഗം ഇടവം രാശിക്കാര്‍ക്ക് ഗുണകരമായിരിക്കും. ഈ രാശിയുടെ കര്‍മ്മ ഗൃഹത്തിലാണ് രാജയോഗം രൂപപ്പെടുന്നത്. അതിനാല്‍ തന്നെ ജോലിയില്‍ വലിയ നേട്ടങ്ങള്‍ കൊയ്യാന്‍ ഇത് സഹായകമാകും. വിദേശത്ത് ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ആകര്‍ഷകമായ ശമ്പളത്തില്‍ ജോലി ലഭിക്കും. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും.
കുംഭം
ശനിയുടെ നേര്‍രേഖാ സഞ്ചാരം മൂലം രൂപപ്പെടുന്ന ശശ് മഹാപുരുഷ് രാജയോഗം കുംഭം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന ആഗ്രഹം സഫലീകരിക്കപ്പെടും. ഈ രാശിയുടെ ലഗ്‌ന ഭാവത്തിലാണ് രാജയോഗം രൂപപ്പെടുന്നത്. ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുന്ന ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് വലിയ ലാഭം കൊയ്യാം.
ഏറെ നാളത്തെ പ്രണയബന്ധം വിവാഹ ജീവിതത്തിലേക്ക് വഴി മാറും. സന്തുഷ്ടകരമായ ദാമ്പത്യ ജീവിതം കാത്തിരിക്കുന്നു. അവിവാഹിതര്‍ക്ക് നല്ല കുടുംബങ്ങളില്‍ നിന്ന് വിവാഹാലോചനകള്‍ വന്നേക്കാം. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ അവസരം ലഭിക്കും. സ്വര്‍ണം പോലെ വിലപിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്താനും സാധ്യത കാണുന്നു.












Click it and Unblock the Notifications