Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജയോഗത്തിന്റെ ആരംഭമായി, തൊട്ടതെല്ലാം പൊന്നാകും, ഈ രാശിക്കാര്‍ക്ക് ഇനി പുരോഗതിയുടെ നാളുകള്‍

നമ്മുടെ ജീവിതത്തില്‍ ഗ്രഹങ്ങളുടെ മാറ്റത്തിന് ഏറെ പ്രത്യേകതകള്‍ ഉണ്ട്. അത് ഏതെല്ലാം രാശിക്കാരെ ബാധിക്കുമെന്ന് പറയാന്‍ സാധിക്കില്ല. എല്ലാ രാശിക്കാരെയും ഇവ ഏതെങ്കിലും തരത്തില്‍ ബാധിക്കുമെന്നാണ് പൊതുവേയുള്ളവിശ്വാസം. കൃത്യമായ സമയത്ത് ഗ്രഹങ്ങള്‍ അവരുടെ രാശി മാറ്റുമെന്നാണ് വിശ്വാസം. ശനി കുംഭ രാശിയില്‍ അതുപോലെ ശശ് മഹാപുരുഷ് രാജയോഗം രൂപപ്പെട്ടിരിക്കുകയാണ്.

ഏറ്റവും ശക്തമായ രാജയോഗമായിട്ടാണ് ഇതിനെ കാണുന്നത്. ചില രാശിക്കാര്‍ക്ക് ഇനി കുറച്ച് ദിവസം ജീവിതത്തിന്റെ ഏറ്റവും ഉന്നതിയിലെത്താന്‍ സാധിക്കും. ദീപാവലി ദിനത്തില്‍ ആയുഷ്മാന്‍ യോഗയും രൂപപ്പെട്ടിരിക്കുകയാണ്. അതുകൊണ്ട് ഗുണങ്ങള്‍ സംഭവിക്കാന്‍ പോകുന്ന രാശിക്കാര്‍ ആരൊക്കെയാണെന്ന് നോക്കാം.

astrology-today

മേടം: ഈ രാശിക്കാര്‍ക്ക് ഇനി രാജയോഗത്തിന്റെ ദിനങ്ങളാണ്. ജീവിതത്തില്‍ ഭാഗ്യത്തിന്റെ സാന്നിധ്യം നിറഞ്ഞ് നില്‍ക്കും. അതിലൂടെ തൊട്ടതെല്ലാം പൊന്നാക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. സാമ്പത്തിക നേട്ടങ്ങള്‍ എത്രയോ വലുതായിരിക്കും. ശശ് രാജയോഗം കാരണം പല നല്ല കാര്യങ്ങളുടെയും കടന്നുവരവ് ജീവിതത്തിലുണ്ടാവും.

പണം എവിടെയെങ്കിലും നിക്ഷേപിച്ചാല്‍ ലാഭം ഉറപ്പാണ്. അതേസമയം ഓഹരിവിപണിയില്‍ എടുത്ത് ചാടി നിക്ഷേപിക്കുന്നത് നന്നായിരിക്കും. കൃത്യമായ പഠനത്തിന് ശേഷം ഇവിടെ നിക്ഷേപിച്ചാല്‍ നല്ല ലാഭം ഉണ്ടാക്കാന്‍ സാധിക്കും. ഈ രാശിക്കാരുടെ പെരുമാറ്റം എല്ലാവരെയും സ്വാധീനിക്കുന്നതായിരിക്കും.

മിഥുനം: വരാനിരിക്കുന്ന ശുഭകരമായ കാര്യങ്ങള്‍ സംഭവിക്കുന്ന ദിനങ്ങളായിരിക്കും. ഈ രാശിക്കാരുടെ സമയമാണ് ഇപ്പോള്‍ എന്ന് ഉറപ്പിച്ച് പറയാം. ഇവര്‍ക്ക് അനുകൂലമായിരിക്കും ഭാഗ്യം. ജീവിതത്തില്‍ സന്തോഷങ്ങളുടെ വരവ് ര്‍ധിക്കും. പല കാര്യങ്ങളും ഈ രാശിക്കാര്‍ പോലും വിചാരിക്കാതെ നടക്കും.

ബിസിനസ് സ്വന്തമായിട്ടുണ്ടെങ്കില്‍ അതിന്റെ പുരോഗതി റോക്കറ്റ് വേഗത്തിലായിരിക്കും. അതിലൂടെ നിങ്ങള്‍ ലാഭവും തേടിയെത്തും. ജോലിയിലോ ബിസിനസിലോ ഉള്ള കഠിനാധ്വാനം കാരണം ഈ രാശിക്കാരായ വ്യക്തിക്ക് വ്യത്യസ്തമായ ഒരു വ്യക്തിത്വം ലഭിക്കും. വീട്ടില്‍ പോസിറ്റീവായ എനര്‍ജി പ്രചരിപ്പിക്കാനും ഈ രാശിക്കാര്‍ക്ക് സാധിക്കും. ഇവരുടെ മനസ്സും ശാന്തമായിരിക്കും.

മകരം: ഈ രാശിക്കാരുടെ ജീവിതത്തിലെ സുവര്‍ണ നാളുകളാണ് വരാന്‍ പോകുന്നത്. വ്യക്തിജീവിതം എത്രയോ മികച്ചതായി മാറും. സാമ്പത്തികമായ ഉയര്‍ച്ചയാണ് ജീവിതത്തില്‍ നിങ്ങളെ തേടിയെത്തുക. ധനലാഭത്തിന് സാധ്യത ഏറെയാണ്. മുടങ്ങികിടക്കുന്ന എല്ലാ ജോലികളും പൂര്‍ത്തിയാക്കാനാവും.

പങ്കാളിയുമായുള്ള ബന്ധം ഏറ്റവും നല്ലതായിരിക്കും. ഈ രാശിക്കാരുടെ ആരോഗ്യം ഏറ്റവും നല്ലതായിരിക്കും. പഴയ രോഗങ്ങള്‍ നിങ്ങളെ അലട്ടുന്നുണ്ടെങ്കില്‍, അതില്‍ നിന്ന് ആശ്വാസം ലഭിക്കും. ജീവിതത്തില്‍ ഏറ്റവും സുപ്രധാനപ്പെട്ട തീരുമാനങ്ങള്‍ മകരം രാശിക്കാര്‍ക്ക് പുരോഗതിയുടെ നാളുകളില്‍ എടുക്കേണ്ടി വരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+