കാത്തിരുന്ന സുവര്‍ണദിനം വന്നെത്തി... നാളെ കഴിഞ്ഞാല്‍ ഈ രാശിക്കാര്‍ക്ക് രാജയോഗം; സമ്പത്ത് കുന്നുകൂടും!
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത കാലയളവില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ സ്വാധീനം എല്ലാ രാശിക്കാരിലും പ്രകടമായി കാണാനാകും. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ അനുകൂലമായ നേട്ടങ്ങളായിരിക്കും സമ്മാനിക്കുക.
എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ച് ഇത് വിപരീത ഫലമായിരിക്കും നല്‍കുക. ജ്യോതിഷത്തില്‍ വലിയ പ്രാധാന്യമുള്ള ഗ്രഹങ്ങളിലൊന്നാണ് ശനി. കര്‍മ്മത്തിന്റേയും നീതിയുടേയും ദേവനാണ് ശനി എന്നാണ് കണക്കാക്കിയിരിക്കുന്നത്. ഒരാളുടെ ജാതകത്തില്‍ ശനി ശുഭസ്ഥാനത്താണെങ്കില്‍ അയാള്‍ക്ക് അനുകൂലമായ നേട്ടങ്ങള്‍ വന്ന് ഭവിക്കും. എന്നാല്‍ അശുഭ സ്ഥാനത്താണെങ്കില്‍ ശനി പ്രതികൂലഫലങ്ങള്‍ സമ്മാനിക്കും.

30 വര്‍ഷങ്ങള്‍ക്ക് ശേഷം ശശമഹാരാജയോഗം സൃഷ്ടിക്കാന്‍ പോകുകയാണ് ശനി. ഫെബ്രുവരി 2ന് ശേഷം വാസന്ത പഞ്ചമി ദിവസമാണ് ഈ രാജയോഗം സൃഷ്ടിക്കപ്പെടുന്നത്. ഇത് പന്ത്രണ്ട് രാശിക്കാരേയും ബാധിക്കുമെങ്കിലും മൂന്ന് രാശിക്കാരെ സംബന്ധി്ച്ചിടത്തോളം വലിയ നേട്ടങ്ങളാണ് ലഭിക്കാന്‍ പോകുന്നത്. ഏതൊക്കെയാണ് ആ ഭാഗ്യരാശിക്കാര്‍ എന്ന് നമുക്ക് നോക്കാം...
ഇടവം
ശനി സൃഷ്ടിക്കുന്ന ശശ മഹാരാജയോഗം ഇടവം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന ആഗ്രഹങ്ങള്‍ സഫലമാകും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂലമായ സമയം. ബിസിനസ് വിപുലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്ക് ഗതിവേഗം കൈവരിക്കാനാകും. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് അനുകൂല സമയമാണ്. സാമ്പത്തിക ബാധ്യതകളില്‍ നിന്ന് മോചനമുണ്ടാകും.
മകരം
ശനി സൃഷ്ടിക്കുന്ന ശശ മഹാരാജയോഗം മകരം രാശിക്കാര്‍ക്ക് ശുഭകരമായ നേട്ടങ്ങള്‍ സമ്മാനിക്കും. സാമ്പത്തികമായി വലിയ നിലയില്‍ എത്താന്‍ സാധിക്കും. ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുന്ന ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. ആഗ്രഹിച്ചതെന്തും സ്വന്തമാക്കും. സ്വര്‍ണം പോലെ വിലപിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവും ഉണ്ടാകും. വസ്തു സംബന്ധമായ ഇടപാടുകളില്‍ നിന്ന് ലാഭം കൊയ്യാം.
കുംഭം
ശനി സൃഷ്ടിക്കുന്ന ശശ മഹാരാജയോഗം കുംഭം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ദാമ്പത്യ ജീവിതത്തിലെ പിണക്കങ്ങള്‍ മാറി വീണ്ടും സന്തോഷകരമായ ജീവിതത്തിലേക്ക് മടങ്ങും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് ലാഭം കൊയ്യും. പുതിയ വരുമാന സ്രോതസുകള്‍ തുറക്കപ്പെടും. പുതിയ വീട്, വാഹനം എന്നിവ സ്വന്തമാക്കാനാകും.












Click it and Unblock the Notifications