ഒന്നല്ല രണ്ട് രാജയോഗങ്ങള്‍... സമ്പത്ത് ഇരട്ടിയാകും, ഭാഗ്യദേവത കൂടെയുണ്ടാകും; ഈ രാശിക്കാരാണോ?
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശിയിലും സ്ഥാനത്തിലും വരുന്ന മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത സമയത്തില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ പ്രാധാന്യം എല്ലാ രാശിക്കാരിലും പ്രതിഫലിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹസംക്രമണം വലിയ ഭാഗ്യം സമ്മാനിക്കും.
എന്നാല്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഏറെ ദോഷകരമായിരിക്കും. ജ്യോതിഷത്തില്‍ ഏറെ പ്രാധാന്യമുള്ള രണ്ട് ഗ്രഹങ്ങളാണ് ശനിയും ശുക്രനും. ഗ്രഹങ്ങളുടെ അധിപനാണ് ശനി. ശുക്രനാകട്ടെ സമ്പത്തിന്റേയും ഐശ്വര്യത്തിന്റേയും കാരകനുമാണ്. അതിനാല്‍ തന്നെ ഇവയുടെ സംക്രമണം എല്ലാ രാശിക്കാരിലും അനിതര സാധാരണമായ ഭാഗ്യനേട്ടങ്ങളാണ് സൃഷ്ടിക്കുക എന്നാണ് ജ്യോതിഷത്തില്‍ പറഞ്ഞിരിക്കുന്നത്.

പുതുവര്‍ഷം പിറന്നിട്ട് അധികമായിട്ടില്ല. അപ്പോഴേക്ക് വളരെ പ്രധാനപ്പെട്ട ഗ്രഹസംക്രമണങ്ങള്‍ ഇതിനോടകം നടന്നിട്ടുണ്ട്. ഇനി മാര്‍ച്ചില്‍ വളരെ അപൂര്‍വമായ രാജയോഗങ്ങള്‍ കൂടി ഇതിന്റെ ഭാഗമായി സൃഷ്ടിക്കപ്പെടാന്‍ പോകുകയാണ്. ശനിയുടെ സംക്രമണം ശശ രാജയോഗവും ശുക്രന്റെ സംക്രമണം ശുക്രന്‍ മാളവ്യ രാജയോഗവും ആണ് സൃഷ്ടിക്കുാന്‍ പോകുന്നത്. മാര്‍ച്ചിലായിരിക്കും ഈ രാജയോഗങ്ങള്‍ രൂപപ്പെടുക.
500 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മാര്‍ച്ചില്‍ ഈ ഇരട്ട രാജയോഗം രൂപപ്പെടുന്നത്. അതിനാല്‍ തന്നെ ഇതിലൂടെ ചില രാശിക്കാരുടെ ഭാഗ്യം തെളിയും. ഈ രാശിക്കാര്‍ക്ക് അപ്രതീക്ഷിത സാമ്പത്തിക നേട്ടവും തൊഴില്‍ പുരോഗതിയും ലഭിച്ചേക്കാം എന്നാണ് ജ്യോതിഷികള്‍ പറയുന്നത്. ഏതൊക്കെയാണ് ആ ഭാഗ്യ രാശികള്‍ എന്ന് നോക്കാം.
തുലാം
ശനി-ശുക്ര സംക്രമണത്താല്‍ രൂപപ്പെടുന്ന മാളവ്യയോഗവും ശശ രാജയോഗവും തുലാം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. ശനി ഈ രാശിക്കാരുടെ അഞ്ചാം ഭാവത്തിലേക്ക് നീങ്ങുമ്പോള്‍ ശുക്രന്‍ ആറാം ഭാവത്തിലേക്ക് നീങ്ങും. തുലാം രാശിയുടെ ലഗ്ന ഭവനത്തിന്റെ അധിപന്‍ ശുക്രനാണ്. അതിനാല്‍ ഈ സമയത്ത് ഈ രാശിയിലുള്ള ആളുകള്‍ക്ക് ആത്മവിശ്വാസം വര്‍ധിക്കുകയും വിജയം ഒപ്പമുണ്ടാകുകയും ചെയ്യും.
കുംഭം
ശനി-ശുക്ര സംക്രമണത്താല്‍ രൂപപ്പെടുന്ന മാളവ്യയോഗവും ശശ രാജയോഗവും കുംഭം രാശിക്കാര്‍ക്കും അനുകൂലമായിരിക്കും. ശനി ഈ രാശിക്കാരുടെ ലഗ്ന ഗൃഹത്തില്‍ ആണ് ശശ രാജയോഗം സൃഷ്ടിക്കുന്നത്. ശുക്രന്‍ സംക്രമ ജാതകത്തിന്റെ സമ്പത്ത് ഭവനത്തില്‍ പ്രവേശിക്കും. അതിനാല്‍ ഈ സമയത്ത് ഈ രാശിക്കാരുടെ സമ്പത്ത് ഇരട്ടിയാകും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു.
മിഥുനം
ശനി-ശുക്ര സംക്രമണത്താല്‍ രൂപപ്പെടുന്ന മാളവ്യയോഗവും ശശ രാജയോഗവും മിഥുനം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഈ രാശിക്കാരുടെ 12-ാം ഭാവത്തില്‍ ശുക്രന്‍ എത്തുമ്പോള്‍ ശനി ഒന്‍പതാം ഭാവത്തിലേക്ക് എത്തുന്നു. ഈ സമയത്ത് നിങ്ങള്‍ക്ക് കരിയറിലും ബിസിനസിലും മികച്ച വിജയം നേടാന്‍ കഴിയും. ഭാഗ്യദേവത ഇവര്‍ക്കൊപ്പം എപ്പോഴും അണിനിരക്കും. കരിയറില്‍ പുതിയ ഉയരങ്ങളിലേക്ക് എത്തും.












Click it and Unblock the Notifications