ഒന്നല്ല രണ്ട് രാജയോഗം.. അതും 30 വര്‍ഷത്തിന് ശേഷം! ഈ രാശിക്കാര്‍ക്കിനി തിരിഞ്ഞുനോക്കേണ്ട
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ സ്വാധീനം എല്ലാ രാശിക്കാരിലും പ്രതിഫലിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുക.
ഒരേ രാശിയില്‍ ഒന്നിലേറെ ഗ്രഹങ്ങള്‍ സംയോജിക്കുമ്പോഴാണ് രാജയോഗങ്ങള്‍ രൂപപ്പെടുന്നത്. ജ്യോതിഷത്തില്‍ ഇത് സര്‍വ സാധാരണമാണ്. എന്നാല്‍ ഒരേ സമയം രണ്ട് രാജയോഗങ്ങള്‍ രൂപപ്പെടുന്നത് അപൂര്‍വമായി മാത്രം സംഭവിക്കുന്ന ഒന്നാണ്. അത്തരമൊരു രാജയോഗത്തിലൂടെയാണ് ചില രാശിക്കാര്‍ ഇപ്പോള്‍ കടന്ന് പോകുന്നത്. ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളാണ് ശുക്രനും ശനിയും.

സമ്പത്തിന്റേയും സമൃദ്ധിയുടേയും കാരകനാണ് ശുക്രന്‍. നീതിയുടെ ദേവന്‍ എന്നാണ് ശനി അറിയപ്പെടുന്നത്. ജനുവരി 28 ന് ശുക്രന്‍ അതിന്റെ ഉയര്‍ന്ന രാശിയായ മീനത്തില്‍ സംക്രമിച്ച് മാളവ്യ രാജയോഗത്തിന് രൂപം നല്‍കിയിട്ടുണ്ട്. ഇതേസമയം തന്നെ ശനി കുംഭം രാശിയില്‍ ശശ് രാജയോഗം സൃഷ്ടിച്ചു. ഇത് ഇപ്പോഴും തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. 30 വര്‍ഷത്തിന് ശേഷമാണ് ഈ രണ്ടു രാജയോഗങ്ങള്‍ ഒരുമിച്ചു രൂപപ്പെടുന്നത്.
ഈ രാജയോഗങ്ങളുടെ സ്വാധീനം പന്ത്രണ്ട് രാശിക്കാരിലും പ്രതിഫലിക്കും. എന്നാല്‍ മൂന്ന് രാശിക്കാരെ സംബന്ധിച്ച് അനിതര സാധാരണമായ നേട്ടങ്ങളാണ് ഇതുവഴി ലഭിക്കാന്‍ പോകുന്നത്. ഏതൊക്കെയാണ് ആ ഭാഗ്യരാശിക്കാര്‍ എന്ന് നമുക്ക് നോക്കാം.
ഇടവം
ശശ് മാളവ്യ രാജയോഗത്തിന്റെ രൂപീകരണം ഇടവം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഈ സംക്രമ ജാതകത്തില്‍ ശുക്രന്‍ 11-ാം ഭാവത്തിലൂടെയാണ് സഞ്ചരിക്കുന്നത്. അത് ഈ രാശിക്കാരുടെ കര്‍മ്മ സ്ഥാനമാണ്. അതിനാല്‍ ഈ കാലയളവില്‍ ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. വിദേശത്ത് ജോലി തേടുന്നവര്‍ക്കും അനുകൂലമായ സമയമാണ്.
വൃശ്ചികം
ശശ് മാളവ്യ രാജയോഗത്തിന്റെ രൂപീകരണം വൃശ്ചികം രാശിക്കാര്‍ക്ക് ശുഭകരമായ നേട്ടങ്ങള്‍ സമ്മാനിക്കും. ശനി നിങ്ങളുടെ സംക്രമ ജാതകത്തിന്റെ അഞ്ചാം ഭാവത്തിലും ശുക്രന്‍ നാലാം ഭാവത്തിലൂം ആണ് സംക്രമിക്കുന്നത്. അതിനാല്‍ ഈ സമയത്ത് നിങ്ങളുടെ ബുദ്ധിമുട്ടുകളില്‍ നിന്നും പ്രശ്‌നങ്ങളില്‍ നിന്നും മോചനം ലഭിക്കും. പുതിയ വാഹനം, ഭൂമി എന്നിവ വാങ്ങിക്കാന്‍ യോഗമുണ്ടായിരിക്കും.
മിഥുനം
ശശ് മാളവ്യ രാജയോഗത്തിന്റെ രൂപീകരണം മിഥുന രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ശനി ഈ രാശിയുടെ വരുമാന ഗൃഹത്തിലും ശുക്രന്‍ കര്‍മ്മ ഗൃഹത്തിലും ആണ് സഞ്ചരിക്കുന്നത്. അതിനാല്‍, ഈ കാലയളവില്‍ നിങ്ങളുടെ വരുമാനം വര്‍ധിക്കും. സാമ്പത്തികമായി സ്ഥിരത കൈവരിക്കും. ബിസിനസുകാര്‍ക്ക് വലിയ ലാഭം കൊയ്യാനാകും. പുതിയ വീട്ടിലേക്ക് താമസം മാറാനും സാധ്യത.












Click it and Unblock the Notifications