Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒറ്റ ദിവസം നാല് രാജയോഗങ്ങള്‍... ഈ രാശിക്കാര്‍ക്കിനി പണമഴ, തൊടുന്നതെല്ലാം പൊന്നാകും!

ഒമ്പത് ഗ്രഹങ്ങള്‍ക്കും നക്ഷത്രങ്ങള്‍ക്കും നിഴല്‍ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനുമെല്ലാം സവിശേഷമായ സ്ഥാനമാണ് ജ്യോതിഷത്തില്‍ കല്‍പിച്ച് നല്‍കിയിരിക്കുന്നത്. നിശ്ചിത കാലയളവില്‍ എല്ലാ ഗ്രഹങ്ങളും രാശി മാറ്റം നടത്താറുണ്ട് എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ സ്വാധീനം പന്ത്രണ്ട് രാശിക്കാരിലും പ്രതിഫലിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഗുണം ചെയ്യും.

എന്നാല്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഇത് പ്രതികൂലമായെന്നും വരാം. ഹൈന്ദവ വിശ്വാസത്തില്‍ ഹോളിക്ക് വലിയ പ്രാധാന്യമാണ് ഉള്ളത്. മാര്‍ച്ച് 14 നാണ് നിറങ്ങളുടെ ഉത്സവമായ ഹോളി ആഘോഷിക്കുന്നത്. ഈ ദിവസം ജ്യോതിഷ പ്രകാരം നാല് രാജയോഗങ്ങള്‍ രൂപീകരിക്കും. ശുക്രന്‍ അതിന്റെ ഉന്നത രാശിയായ മീനത്തില്‍ പ്രവേശിക്കുന്നത് ഈ ദിവസമാണ്. അതുവഴി മാളവ്യ രാജ്യയോഗം രൂപപ്പെടും.

astrology

ഇതേസമയം ശനി അതിന്റെ യഥാര്‍ത്ഥ ത്രികോണ രാശിയായ കുംഭത്തില്‍ ഇരിക്കുന്നതുകൊണ്ട് ശശ് രാജയോഗവും രൂപപ്പെടും. ഇത് കൂടാതെ സൂര്യനും ബുധനും കൂടിച്ചേര്‍ന്ന് ബുധാദിത്യയോഗവും ശുക്രനും ബുധനും ചേര്‍ന്ന് ലക്ഷ്മീ നാരായണ യോഗവും രൂപപ്പെടുന്നുണ്ട്. ഒരു ദിവസം നാല് രാജയോഗങ്ങള്‍ രൂപപ്പെടുന്നത് ജ്യോതിഷത്തില്‍ അപൂര്‍വമായി മാത്രം സംഭവിക്കുന്ന ഒന്നാണ്.

പന്ത്രണ്ട് രാശിക്കാരിലും ഈ രാജയോഗങ്ങള്‍ വിവിധ തരത്തിലുള്ള സ്വാധീനം ചെലുത്തും. എന്നാല്‍ മൂന്ന് രാശിക്കാരെ സംബന്ധിച്ചിടത്തോളം അനിതര സാധാരണമായ നേട്ടമാണ് ഇതുവഴി ലഭിക്കാന്‍ പോകുന്നത്. ഏതൊക്കെയാണ് ആ ഭാഗ്യരാശിക്കാര്‍ എന്ന് നോക്കാം.

കുംഭം

ഹോളി ദിവസത്തിലെ രാജയോഗങ്ങളുടെ രൂപീകരണം കുംഭം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഈ രാശിയുടെ ലഗ്‌നത്തില്‍ ശശ് രാജയോഗവും രണ്ടാം ഭാവത്തില്‍ മാളവ്യ രാജയോഗവും രൂപപ്പെടും. ഇതോടെ സര്‍വ മേഖലയിലും ഇവര്‍ക്ക് അപാര വിജയം കൈവരിക്കാനാകും. ദീര്‍ഘകാലമായി മുടങ്ങിക്കിടക്കുന്ന ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാകും. കുടുംബത്തിലെ അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് പരിഹാരം കാണും.

മകരം

ഹോളി ദിവസത്തിലെ രാജയോഗങ്ങളുടെ രൂപീകരണം മകരം രാശിക്കാര്‍ക്ക് ശുഭകരമായ നേട്ടങ്ങള്‍ സമ്മാനിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. വിദേശത്ത് ജോലി തേടുന്നവര്‍ക്ക് അനുകൂലമായ സമയം. പലവഴിക്ക് പണം കൈയിലെത്തും. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും. ഇതുവഴി സാമ്പത്തികമായി സ്ഥിരത കൈവരിക്കാനാകും.

മിഥുനം

ഹോളി ദിവസത്തിലെ രാജയോഗങ്ങളുടെ രൂപീകരണം മിഥുനം രാശിക്കാര്‍ക്ക് നിരവധി ഭാഗ്യങ്ങള്‍ കൊണ്ടുവരും. പുതിയ വീട്ടിലേക്ക് താമസം മാറും. പുത്തന്‍ വീട്ടില്‍ ആഡംബര ജീവിതമാണ് ഇവരെ കാത്തിരിക്കുന്നത്. കുടുംബത്തോടൊപ്പം നല്ല സമയം ചെലവഴിക്കാന്‍ സാധിക്കും. സ്വര്‍ണം പോലെ വിലപിടിപ്പുള്ള സമ്മാനങ്ങള്‍ ലഭിക്കും. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ ഏര്‍പ്പെടാവുന്നതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+