Get Updates
Get notified of breaking news, exclusive insights, and must-see stories!

5 നാള്‍ക്കുള്ളില്‍ ഡബിള്‍ രാജയോഗം, അളവില്ലാത്ത സമ്പത്ത് ലഭിക്കും; ഈ രാശിക്കാര്‍ക്ക് രാജകീയ ജീവിതം

ജ്യോതിഷപ്രകാരം എല്ലാ ഗ്രഹങ്ങളും ഒരു നിശ്ചിത ഇടവേളയില്‍ രാശി മാറാറുണ്ട്. അതിലൂടെ പലരുടെയും ജീവിതത്തില്‍ ശുഭകരവും അശുഭകരവുമായ കാര്യങ്ങള്‍ സംഭവിക്കാറുണ്ട്. അതുപോലെ ചില രാശിമാറ്റങ്ങള്‍ ശുഭകരമായ കാര്യങ്ങള്‍ മാത്രം നല്‍കുന്നതുമുണ്ട്. അത്തരമൊരു രാജയോഗം മുപ്പത് വര്‍ഷത്തിന് ശേഷം രൂപപ്പെടുകയാണ്. ഒന്നല്ല ഇരട്ട രാജയോഗങ്ങളാണ് വരുന്നത്.

ചില രാശിക്കാരുടെ ജീവിതത്തിലെ ശുഭദിനങ്ങള്‍ ഇതോടെ ആരംഭിക്കും. നിലവില്‍ ശനി സ്വന്തം രാശിയായ കുംഭത്തിലാണ് ഉള്ളത്. മെയ് 19ന് ശുക്രനും സ്വന്തം രാശിയായ ഇടവത്തില്‍ പ്രവേശിക്കും. അതിലൂടെ ശശ് മാളവ്യരാജയോഗം കൂടി രൂപപ്പെടും. ഇവ ഒരുമിച്ചെത്തുന്നത് ചില രാശിക്കാരുടെ ജീവിതത്തില്‍ അമ്പരപ്പിക്കുന്ന മാറ്റങ്ങളുണ്ടാക്കും. ആ രാശിക്കാര്‍ ആരൊക്കെയാണെന്ന് നോക്കാം.

astrology-today

ഇടവം: ഈ രാശിക്കാര്‍ക്ക് മാളവ്യ ശശ് രാജയോഗത്തിലൂടെ വലിയ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കും. ഇവരുടെ ജീവിതം പുരോഗതിയിലേക്ക് കുതിക്കും. ജോലി സ്ഥലത്തെ നിങ്ങളുടെ പ്രകടനം മെച്ചപ്പെട്ടാല്‍ അത് വലിയ നേട്ടങ്ങള്‍ക്ക് വഴിയൊരുക്കും. ശമ്പളവും സ്ഥാനക്കയറ്റവുമെല്ലാം ലഭിക്കും. ബിസിനസില്‍ നിന്നും ധാരാളം പണം സമ്പാദിക്കാനും അവസരങ്ങള്‍ ലഭിക്കും.

ജോലിയുള്ളവരാണെങ്കില്‍ അവര്‍ക്ക് പ്രമോഷന്‍ അടക്കം ലഭിക്കും. വിദേശ യാത്രയ്ക്കുള്ള അവസരവും ഇടവം രാശിക്കാര്‍ക്കുണ്ടാവും. പഠനത്തിനായി വിദേശത്ത് പോകണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതിനുള്ള അവസരവും ലഭിക്കും. ഭാഗ്യം എല്ലാ കാര്യത്തിലും നിങ്ങളെ കടാക്ഷിക്കും. കുടുംബത്തില്‍ നിന്നും വലിയ പിന്തുണ ലഭിക്കും.

മകരം: മാളവ്യ ശശ് രാജയോഗം മകരം രാശിക്കാരെ സമ്പന്നരാകും. തൊട്ടതെല്ലാം പൊന്നാക്കുന്ന കാലയളവമായിരിക്കും ഇവര്‍ക്കിത്. പണ സ്രോതസ്സുകളില്‍ നിന്ന് പണം സമ്പാദിക്കാനുള്ള അവസരമൊരുങ്ങും. ബിസിനസില്‍ നിന്ന് വലിയ തോതില്‍ ലാഭം ലഭിക്കും. അത് നിങ്ങളെ അളവില്ലാത്ത സമ്പത്തിന്റെ ഉടമയാക്കി മാറ്റും. അപ്രതീക്ഷിത ധനലാഭങ്ങളും മകരം രാശിക്കാരെ തേടിയെത്തും.

പുതിയ പദ്ധതികള്‍ പലതും ലഭിക്കും. ഇതിലൂടെ അധിക വരുമാനത്തിന് സാധ്യത തെളിയും. നിങ്ങളുടെ സാമ്പത്തിക സ്ഥിതിയില്‍ അത്ഭതകരമായ വളര്‍ച്ചയുണ്ടാവും. ജോലിയുള്ളവരാണെങ്കില്‍ സ്ഥാനക്കയറ്റവും അതുപോലെ ശമ്പള വര്‍ധനവും ഉറപ്പാണ്. നിങ്ങളുടെ സംസാരവും ഈ സമയം മെച്ചപ്പെടും. അത് രാജകീയ ജീവിതം ഉറപ്പാക്കും.

തുലാം: മാളവ്യ ശശ് രാജയോഗത്തിലൂടെ തുലാം രാശിക്കാര്‍ക്ക് സുവര്‍ണ കാലമാണ് വരാന്‍ പോകുന്നത്. അടിപൊളി നേട്ടങ്ങള്‍ ഇവര്‍ക്ക് ലഭിക്കും. ജീവിതത്തില്‍ ഐശ്വര്യവും വന്ന് നിറയും. ഭാഗ്യം എന്തുകാര്യത്തിലും കടാക്ഷിക്കും. ബിസിനസില്‍ നിന്ന് വന്‍ ധനനേട്ടങ്ങളും തുലാം രാശിക്കാര്‍ക്ക് ലഭിക്കും. ജോലിയുള്ളവരാണെങ്കില്‍ തൊഴില്‍ മേഖലയില്‍ നിന്നായിരിക്കും സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കും.

പുതിയ സ്ഥലവും വാഹനവുമെല്ലാം വാങ്ങാന്‍ ഇവര്‍ക്ക് യോഗമുണ്ടാവും. സിനിമ, മീഡിയ, മോഡലിംഗ്, ഫാഷന്‍ ഡിസൈനിംഗ് എന്നിവയുമായി ബന്ധപ്പെട്ടുള്ള ബിസിനസുകള്‍ ചെയ്യുന്നവര്‍ക്ക് കൈനിറയെ ലാഭം വാരിയെടുക്കാന്‍ സാധിക്കും. എന്തുകാര്യവും പ്ലാനിംഗോടെ ചെയ്താല്‍ ജീവിതത്തില്‍ സമ്പത്ത് നിറയും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+