Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇട്ടുമൂടാനുള്ള പൊന്നും പണവും ലഭിക്കും, അടുത്ത മാര്‍ച്ച് വരെ രാജയോഗം; ഇതാണോ നിങ്ങളുടെ രാശി?

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത കാലയളവില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ സ്വാധീനം എല്ലാ രാശിക്കാരിലും പ്രതിഫലിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ അനുയോജ്യമായിരിക്കും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ച് ഇത് വിപരീതഫലമായിരിക്കും സമ്മാനിക്കുക.

ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹമാണ് ശനി. ഒരാളുടെ ജാതകത്തില്‍ ശനി ശുഭ സ്ഥാനത്താണെങ്കില്‍ ഏറെ അനുകൂലമായ നേട്ടങ്ങള്‍ കൈവരിക്കാനാകും. മറിച്ച് അശുഭ സ്ഥാനത്താണ് ശനിയുടെ ചലനമെങ്കില്‍ വിപരീത ഫലമായിരിക്കും നല്‍കുക. വളരെ സാവധാനം ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേക്ക് സഞ്ചരിക്കുന്ന ഗ്രഹമാണ് ശനി എന്നാണ് ജ്യോതിഷത്തില്‍ പറഞ്ഞിരിക്കുന്നത്.

astrology

ശനി ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേക്ക് പ്രവേശിക്കാന്‍ രണ്ടര വര്‍ഷമെടുക്കും. ഈ സാഹചര്യത്തില്‍ ശനിയ്ക്ക് ഒരു രാശി ചക്രം പൂര്‍ത്തിയാക്കാന്‍ 30 വര്‍ഷത്തെ സമയം ആവശ്യമാണ്. നിലവില്‍ കുംഭം രാശിയിലാണ് ശനി സഞ്ചരിക്കുന്നത്. 2025 മാര്‍ച്ച് വരെ ശനി ഇവിടെ തുടരും. ശനി കുംഭ രാശിയില്‍ സ്ഥിതി ചെയ്യുന്നതിലൂടെ ശശ് രാജയോഗം രൂപപ്പെടുന്നു. ജ്യോതിഷത്തില്‍ ഏറെ പ്രധാനപ്പെട്ട രാജയോഗമാണിത്. ഇത് ചില രാശിക്കാര്‍ക്ക് വന്‍ സൗഭാഗ്യങ്ങള്‍ സമ്മാനിക്കും. ആ രാശികള്‍ ഏതൊക്കെ എന്നറിയാം...

ചിങ്ങം

ശനിയുടെ കുംഭം രാശിയിലെ സഞ്ചാരം മൂലം രൂപപ്പെടുന്ന ശശ് രാജയോഗം ചിങ്ങം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഇക്കാലയളവില്‍ വലിയ നേട്ടങ്ങള്‍ കൊയ്യാനാകും. ജോലിയില്‍ സ്ഥാന ക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ഏറെ നാളായി മനസില്‍ കൊണ്ട് നടന്ന സ്വപ്‌നം പൂര്‍ത്തീകരിക്കാന്‍ സാധിക്കും. സന്തുഷ്ടകരമായ കുടുംബ ജീവിതം കാത്തിരിക്കുന്നു.

ഇടവം

ശനിയുടെ കുംഭം രാശിയിലെ സഞ്ചാരം മൂലം രൂപപ്പെടുന്ന ശശ് രാജ യോഗം ഇടവം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. എന്ത് കാര്യം ചെയ്യുമ്പോഴും ഭാഗ്യത്തിന്റെ പിന്തുണയുണ്ടാകും. ലോട്ടറി പോലുള്ള ഭാഗ്യ പരീക്ഷണങ്ങളില്‍ ഏര്‍പ്പെടാന്‍ അനുകൂല സമയം. വിദേശത്ത് ജോലി ചെയ്യാനോ ബിസിനസ് ചെയ്യാനോ ആഗ്രഹിക്കുന്നവരാണ് നിങ്ങള്‍ എങ്കില്‍ ആ സ്വപ്നം സാക്ഷാത്കരിക്കാനാകും.

തുലാം

ശനിയുടെ കുംഭം രാശിയിലെ സഞ്ചാരം മൂലം രൂപപ്പെടുന്ന ശശ് രാജ യോഗം തുലാം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. പുതിയ വീട്, വാഹനം എന്നിവ വാങ്ങാന്‍ അവസരം ലഭിക്കും. വസ്തു സംബന്ധമായ ഇടപാടുകളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ലാഭം കൊയ്യാനാകും. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. കുടുംബാംഗങ്ങള്‍ക്കൊപ്പം ദീര്‍ഘ യാത്ര നടത്താന്‍ സാധിക്കും. മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് വിജയം ലഭിക്കും

കന്നി

ശനിയുടെ കുംഭം രാശിയിലെ സഞ്ചാരം മൂലം രൂപപ്പെടുന്ന ശശ് രാജയോഗം കന്നി രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. പലവഴിക്ക് പണം കൈയിലെത്തും. മുന്‍കാല നിക്ഷേപങ്ങളിലൂടെ ധന നേട്ടമുണ്ടാകും. ഇതെല്ലാം ആസ്തിയിലെ വര്‍ധനവിന് കാരണമാകും. കടങ്ങളും ബാധ്യതകളുമെല്ലാം തീര്‍ക്കും. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ ലഭിക്കാനുള്ള സാധ്യത കാണുന്നു. വിദേശത്ത് ആകര്‍ഷകമായ ശമ്പളത്തില്‍ ജോലി അവസരം ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+