Get Updates
Get notified of breaking news, exclusive insights, and must-see stories!

സുവര്‍ണകാലം സമ്പത്ത് സമ്മാനിക്കും, അടിപൊളി നേട്ടങ്ങള്‍ ഉറപ്പ്; ഈ രാശിക്കാര്‍ ആഗ്രഹിച്ചതെല്ലാം നേടും

ജ്യോതിഷത്തില്‍ രാശിമാറ്റം പലര്‍ക്കും നേട്ടങ്ങള്‍ സമ്മാനിക്കുന്ന കാലയളവായിരിക്കും. ഭാഗ്യ നിര്‍ഭാഗ്യങ്ങളും പലപ്പോഴും മാറാം. മെയ് മാസം അത്തരത്തിലുള്ള രാശിമാറ്റങ്ങള്‍ ധാരാളം സംഭവിക്കുന്ന സമയമാണ്. ശനിയുടെ രാശിമാറ്റമാണ് ഇപ്പോള്‍ സംഭവിക്കാന്‍ പോകുന്നത്. ശനി നിലവില്‍ കുംഭ രാശിയിലാണ് ഉള്ളത്. ശശ് രാജയോഗമാണ് ഇതിലൂടെ സൃഷ്ടിക്കപ്പെടുക. 2025 വരെ ഇതിന്റെ നേട്ടങ്ങള്‍ ചിലര്‍ക്ക് ലഭിക്കും.

ശനിക്ക് ഏറെ പ്രത്യേകതകളുമുണ്ട്. നീതിയുടെ ദേവനാണ് ശനി. പക്ഷേ ശനിയുടെ സഞ്ചാരം വളരെ പതിയെയായിരിക്കും. ശനി ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേക്ക് പോകാന്‍ രണ്ടര വര്‍ഷമെടുക്കും. ഒരു രാശിയില്‍ സംക്രമിച്ച് കഴിഞ്ഞാല്‍ പിന്നീട് അതേ രാശിയിലേക്ക് ശനി തിരിച്ചെത്താന്‍ ഏതാണ്ട് മുപ്പത് വര്‍ഷത്തെ സമയമെടുക്കും. ശശ് മഹാപുരുഷ യോഗത്തിലൂടെ നേട്ടം ആര്‍ക്കെല്ലാം എന്ന് നോക്കാം.

astrology-today

വൃശ്ചികം: രാജയോഗത്തിലൂടെ വൃശ്ചികം രാശിക്കാരെ തേടിയെത്തുക ബമ്പര്‍ ജാക്‌പോട്ട് നേട്ടങ്ങളായിരിക്കും. ഈ രാശിയുടെ നാലാം ഭാവത്തിലാണ് ശശ് മഹാപുരുഷ രാജയോഗം ഉണ്ടാവാന്‍ പോകുന്നത്. അതിലൂടെ സര്‍വ ഐശ്വര്യങ്ങളും ഈ രാശിക്കാര്‍ക്ക് ലഭിക്കും. ജീവിതത്തില്‍ ഉയര്‍ച്ചകള്‍ മാത്രം സ്വന്തമാക്കാന്‍ ഇവര്‍ക്ക് സാധിക്കും.

തൊട്ടതെല്ലാം പൊന്നായി മാറും. ഭാഗ്യത്തിന്റെ എല്ലാ കാര്യത്തിലും നിങ്ങളെ അനുഗ്രഹിക്കും. അതുകൊണ്ട് ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കാന്‍ സാധിക്കും. സാമ്പത്തിക സ്ഥിതിയും മെച്ചപ്പെടുക. എന്തുകാര്യത്തിലും ധനനേട്ടങ്ങളുണ്ടാവും. ബിസിനസില്‍ നിന്നും നിക്ഷേപങ്ങളില്‍ നിന്നും വലിയ ലാഭം നിങ്ങള്‍ക്ക് ലഭിക്കും. ജോലിയുള്ളവരാണെങ്കില്‍ ശമ്പള വര്‍ധനവുണ്ടാകും.

തുലാം: ഈ രാശിക്കാരുടെ ജീവിതത്തില്‍ രാജയോഗം വന്നെത്തുന്നതിനെ തുടര്‍ന്ന് അത്ഭുതങ്ങള്‍ പ്രകടമാകും. വലിയ സന്തോഷം ജീവിതത്തിലുണ്ടാവും. ഏറെ നാളായി പൂര്‍ത്തിയാകാതിരുന്ന ചില കാര്യങ്ങള്‍ ഈ സമയം നടക്കും. വിദേശത്ത് പഠിക്കുന്നവരാണെങ്കില്‍ വലിയ നേട്ടങ്ങള്‍ കൈവരിക്കാനാവും. സമ്പത്തില്‍ വലിയ ഉയര്‍ച്ച കൈവരിക്കാനാവും. എന്തുകാര്യത്തിലും നേട്ടങ്ങള്‍ മാത്രമായിരിക്കും തുലാം രാശിക്കാരെ തേടിയെത്തുക.

രാജയോഗം സമ്പത്തില്‍ ആറാടാനുള്ള അവസരവും ഒരുക്കും. വിവാഹ ജീവിതത്തില്‍ വലിയ സന്തോഷമുണ്ടാകും. സന്താനഭാഗ്യവും ഈ രാശിക്കാര്‍ക്കുണ്ടാവും. പുതിയ വാഹനം, വീട് എന്നിവ വാങ്ങാനുള്ള ആഗ്രഹം പൂര്‍ത്തിയാവും. അതുപോലെ തന്നെ വിവിധ സ്രോതസ്സുകളില്‍ നിന്നും ധനനേട്ടങ്ങളുണ്ടാവും. ഭാഗ്യത്തിന്റെ പൂര്‍ണ പിന്തുണയും ഉണ്ടാകും. ജോലിയിലും വലിയ നേട്ടങ്ങള്‍ കൈവരിക്കാനാവും. ഇത് തീര്‍ത്തും അപ്രതീക്ഷിതവുമായിരിക്കും.

കുംഭം: അത്ഭുതങ്ങള്‍ ജീവിതത്തില്‍ സംഭവിക്കും. മണിക്കൂറുകള്‍ കൊണ്ട് ജീവിതം വേറെ ലെവലാകും. ശശ് രാജയോഗം കുംഭം രാശിക്കാര്‍ക്കും കൈനിറയെ നേട്ടങ്ങള്‍ സമ്മാനിക്കും. ഭാഗ്യം ഇവരുടെ ജീവിതത്തില്‍ നിറഞ്ഞ് നില്‍ക്കും. ഇവ ആഗ്രഹിച്ചത് എന്തായാലും നേടിയെടുക്കാനാവും. ഏത് മേഖലയിലും ഇവര്‍ വിജയം കൈവരിക്കും.

വിദേശത്ത് വിദ്യാഭ്യാസം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതിനുള്ള അവസരം ജീവിതത്തിലേക്ക് തേടിയെത്തും. മറ്റൊരു ജോലി ആഗ്രഹിക്കുന്നവര്‍ക്കും അതും ലഭിക്കും. ബിസിനസില്‍ നിന്ന് വലിയ ലാഭമുണ്ടാകും. കച്ചവടക്കാരാണെങ്കിലും ലാഭം തേടിയെത്തും. ആരോഗ്യവും ഇക്കാലയളവില്‍ മെച്ചപ്പെടും. ഈ രാശിക്കാര്‍ക്ക് സുവര്‍ണകാലയളവ് കൂടിയായിരിക്കും ഇത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+