രാജയോഗം വന്നെത്തി... ഇനി തൊടുന്നതെല്ലാം പൊന്നാകും, എന്ത് ചെയ്താലും സൗഭാഗ്യം തുണയ്ക്കും
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത കാലയളവില്‍ രാശിയും നക്ഷത്രവും മാറാറുണ്ട് എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഗ്രഹങ്ങളുടെ ഈ മാറ്റത്തെ സംക്രമണം എന്നാണ് വിശേഷിപ്പിക്കുന്നത്. ഗ്രഹ സംക്രമണത്തിന്റെ ഫലങ്ങള്‍ എല്ലാ രാശിക്കാരിലും പ്രതിഫലിക്കും.
ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ച് ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുക. ജ്യോതിഷത്തില്‍ ഏറെ പ്രാധാന്യമുള്ള ഗ്രഹങ്ങളിലൊന്നാണ് ചന്ദ്രന്‍. ചന്ദ്രന്റെ രാശി മാറ്റം എല്ലാ രാശിക്കാരേയും നക്ഷത്രക്കാരേയും ബാധിക്കും. ഇന്ന് മുതല്‍ ചന്ദ്രന്‍ ചിങ്ങം രാശിയിലൂടെയാണ് സഞ്ചരിക്കുന്നത്. ഇത് ശശ മഹാരാജയോഗത്തിന് കാരണമാകും.

ജ്യോതിഷത്തില്‍ വളരെ പ്രധാനപ്പെട്ട രാജയോഗമാണ് ഇത്. പന്ത്രണ്ട് രാശിക്കാരിലും വലിയ സ്വാധീനമുണ്ടാക്കാന്‍ കഴിയുന്ന രാജയോഗമാണ് ശശ മഹാരാജയോഗം. എന്നാല്‍ മൂന്ന് രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇത് വലിയ നേട്ടങ്ങളായിരിക്കും സമ്മാനിക്കുക. ഏതൊക്കെ രാശിക്കാര്‍ക്കാണ് ശശ മഹാരാജയോഗം ഫലപ്രദമായ നേട്ടങ്ങള്‍ സമ്മാനിക്കുക എന്ന് നമുക്ക് പരശോധിക്കാം.
ഇടവം
ചിങ്ങം രാശിയിലേക്കുള്ള ചന്ദ്രന്റെ പ്രവേശനം മൂലം രൂപപ്പെടുന്ന ശശ മഹാരാജയോഗം ഇടവം രാശിക്കാര്‍ക്ക് അനുകൂലമായ ഫലങ്ങള്‍ സമ്മാനിക്കും. സാമ്പത്തികമായി ഉയര്‍ന്ന നേട്ടങ്ങള്‍ കൈവരിക്കാന്‍ ഇത് കാരണമാകും. ഉയര്‍ന്ന ശമ്പളത്തോടെ പുതിയ ജോലി സ്വന്തമാക്കാന്‍ സാധിക്കും. വിദേശത്ത് ജോലി ആഗ്രഹിക്കുന്നവര്‍ക്കും അനുകൂല സമയം. ബിസിനസില്‍ വലിയ ലാഭം തേടിയെത്തും.
മത്സരപരീക്ഷകളില്‍ വലിയ വിജയം നേടാന്‍ സാധിക്കും. കലാ കായികരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സമയം. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കം. മുന്‍കാല കടബാധ്യതകള്‍ വീട്ടാന്‍ സാധിക്കും.
മിഥുനം
ചിങ്ങം രാശിയിലേക്കുള്ള ചന്ദ്രന്റെ പ്രവേശനം മൂലം രൂപപ്പെടുന്ന ശശ മഹാരാജയോഗം മിഥുനം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. പുതിയ വീട്, വാഹനം, വസ്തു എന്നിവ വാങ്ങാന്‍ അവസരം ലഭിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് അനുകൂല സമയം. ഏത് കാര്യം ചെയ്യുമ്പോഴും ഭാഗ്യത്തിന്റ അകമ്പടിയുണ്ടാകും.
ചിങ്ങം
ചിങ്ങം രാശിയിലേക്കുള്ള ചന്ദ്രന്റെ പ്രവേശനം മൂലം രൂപപ്പെടുന്ന ശശ മഹാരാജയോഗം ചിങ്ങം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. പുതിയ ബിസിനസ് ആരംഭിക്കാന്‍ അനുകൂല സമയം. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് വലിയ നേട്ടങ്ങള്‍ കൊയ്യാന്‍ സാധിക്കും. സമൂഹത്തില്‍ പേരും പ്രശസ്തിയും കൈവരിക്കും.












Click it and Unblock the Notifications