ആഗ്രഹിച്ച വാഹനം സ്വന്തമാക്കാം, കൈ നിറയെ പണം.. ഒന്നല്ല മൂന്ന് രാജയോഗം! ഈ രാശിക്കാരാണോ?
ജ്യോതിഷം എല്ലാവരുടേയും ജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് വിശ്വാസം. എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും ജ്യോതിഷത്തില്‍ വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത സമയത്ത് അവയുടെ രാശി മാറും. ഇതിന്റെ പ്രാധാന്യം എല്ലാ രാശിക്കാരിലും പ്രതിഫലിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹസംക്രമണം ഏറെ ഗുണം ചെയ്യും.
മറ്റ് ചില രാശിക്കാര്‍ക്ക് ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുക. ഒരേ രാശിയില്‍ ഒന്നിലേറെ ഗ്രഹങ്ങള്‍ ഒരുമിച്ച് വരുമ്പോഴാണ് രാജയോഗങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത്. ജ്യോതിഷത്തില്‍ വളരെ അപൂര്‍വമായി സംഭവിക്കുന്നതാണ് മൂന്ന് രാജയോഗങ്ങള്‍ ഒരുമിച്ച് വരുന്നത്. ഇത്തരത്തില്‍ ഫെബ്രുവരി മാര്‍ച്ച് മാസങ്ങളില്‍ വന്‍ നേട്ടങ്ങള്‍ നല്‍കുന്ന മൂന്ന് രാജയോഗങ്ങളാണ് രൂപപ്പെടാന്‍ പോകുന്നത്.

ശനി കുംഭ രാശിയില്‍ സംക്രമിച്ചതോടെ ശശ് മഹാപുരുഷ രാജയോഗവും, ചൊവ്വ തന്റെ ഉച്ച രാശിയായ മകരം രാശിയില്‍ പ്രവേശിച്ചതോടെ രുചക് രാജയോഗവും രൂപപ്പെട്ടു കഴിഞ്ഞു. ഇനി ശുക്രന്‍ തന്റെ ഉച്ച രാശിയായ മീനത്തില്‍ പ്രവേശിക്കുന്നതിലൂടെ മാളവ്യ രാജയോഗവും രൂപപ്പെടും. ഇത് മൂന്ന് രാശിക്കാര്‍ക്ക് ഏറെ ഗുണകരമാകും എന്നാണ് ജ്യോതിഷികള്‍ പറയുന്നത്.
200 വര്‍ഷങ്ങള്‍ക്ക് ശേഷം ഇത് ആദ്യമായാണ് മൂന്ന് ഗ്രഹങ്ങള്‍ മൂന്ന് രാജയോഗം ഒരേസമയം സൃഷ്ടിക്കുന്നത്. അതിനാല്‍ ഈ രാജയോഗം ഫെബ്രുവരി മുതല്‍ മാര്‍ച്ച് വരെ മൂന്ന് രാശിക്കാര്‍ക്ക് പ്രത്യേകമായ നേട്ടങ്ങള്‍ സമ്മാനിക്കും. ഏതൊക്കെയാണ് ഈ ഭാഗ്യരാശിക്കാര്‍ എന്ന് നമുക്ക് നോക്കാം.
മിഥുനം
ചൊവ്വ, ശനി, ശുക്രന്‍ എന്നീ ഗ്രഹങ്ങളുടെ സഞ്ചാരമാറ്റം മൂലം രൂപപ്പെടുന്ന മൂന്ന് രാജയോഗങ്ങള്‍ മിഥുന രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. എന്ത് ചെയ്താലും ഭാഗ്യത്തിന്റെ പിന്തുണ ഈ രാശിക്കാര്‍ക്ക് ലഭിക്കും. ജോലിയില്‍ പുതിയ അവസരങ്ങള്‍ ലഭിക്കും. സര്‍ക്കാര്‍ ജോലി അന്വേഷിക്കുന്നവര്‍ക്ക് അനകൂല സമയം. പുതിയ വീടോ വാഹനമോ വാങ്ങാനുള്ള ആഗ്രഹം പൂര്‍ത്തീകരിക്കപ്പെടും.
ഇടവം
ചൊവ്വ, ശനി, ശുക്രന്‍ എന്നീ ഗ്രഹങ്ങളുടെ സഞ്ചാരമാറ്റം മൂലം രൂപപ്പെടുന്ന മൂന്ന് രാജയോഗങ്ങള്‍ ഇടവം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റവും ശമ്പള വര്‍ധനയും ഉണ്ടാകും. വരുമാനം രണ്ടിരട്ടിയായി വര്‍ധിക്കാന്‍ സാധ്യത കാണുന്നു. കുടുംബത്തില്‍ നിന്ന് പിന്തുണ ലഭിക്കും. തൊഴില്‍-ബിസിനസ് സംബന്ധമായ കാരണങ്ങളാല്‍ നിങ്ങള്‍ക്ക് വിദേശയാത്ര ചെയ്യാനുള്ള യോഗമുണ്ടാകും.
മകരം
ചൊവ്വ, ശനി, ശുക്രന്‍ എന്നീ ഗ്രഹങ്ങളുടെ സഞ്ചാരമാറ്റം മൂലം രൂപപ്പെടുന്ന മൂന്ന് രാജയോഗങ്ങള്‍ മകരം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഈ സമയം നിങ്ങളെ തേടി അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങള്‍ വന്നെത്തും. ഏറെ നാളായി മുടങ്ങിക്കിടന്ന ജോലികള്‍ പൂര്‍ത്തിയാക്കും. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയം. വീട്ടില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കാന്‍ സാധ്യത കാണുന്നു. വിലപിടിപ്പുള്ള സമ്മാനങ്ങള്‍ ലഭിക്കും.












Click it and Unblock the Notifications