Get Updates
Get notified of breaking news, exclusive insights, and must-see stories!

നാളെ മുതല്‍ ഇവര്‍ക്ക് അപൂര്‍വരാജയോഗം, വെറുതെയിരുന്നാലും പണം പോക്കറ്റിലേക്ക്; ഇതാണോ നിങ്ങളുടെ രാശി?

എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും ജ്യോതിഷത്തില്‍ വലിയ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത കാലയളവില്‍ രാശി മാറാറുണ്ട് എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇത് എല്ലാ രാശിക്കാരേയും ബാധിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുന്നത്.

ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് ശനി. ഏറ്റവും ശക്തവും ക്രൂരവുമായ ഗ്രഹങ്ങളില്‍ ഒന്നാണിത്. കാരണം ഇത് ഓരോ വ്യക്തികളുടെ കര്‍മ്മത്തിന് അനുസരിച്ചാണ് ഫലം നല്‍കുന്നത്. അതിനാല്‍ തന്നെ കര്‍മ്മത്തിന്റേയും നീതിയുടേയും ദേവന്‍ കൂടിയാണ് ശനി. ജ്യോതിഷ പ്രകാരം ഏറ്റവും പതുക്കെ സഞ്ചരിക്കുന്ന ഗ്രഹമാണ് ശനി. ഒരു രാശിയില്‍ ഏകദേശം രണ്ടര വര്‍ഷം ശനി നില്‍ക്കും.

astrology

ഈ സാഹചര്യത്തില്‍ ശനിക്ക് വീണ്ടും ഒരു രാശിയില്‍ നിന്നും അതെ രാശിയിലേക്ക് മടങ്ങാന്‍ ഏകദേശം 30 വര്‍ഷമെടുക്കും. വേദ ജ്യോതിഷ പ്രകാരം ശനി നിലവില്‍ മീന രാശിയിലാണ് സഞ്ചരിക്കുന്നത്. 2027 ജൂണ്‍ വരെ ഈ രാശിയില്‍ തന്നെയായിരിക്കും ശനിയുടെ സഞ്ചാരം. ഇക്കാലയളവില്‍ ശനി മറ്റേതെങ്കിലും ഗ്രഹവുമായി ഇതേ രാശിയില്‍ സംയോജിച്ചാല്‍ രാജയോഗം രൂപീകരിക്കപ്പെടും.

ഇത്തരത്തില്‍ മീനം രാശിയില്‍ സൂര്യനുമായി സംയോജിക്കാന്‍ ഒരുങ്ങുകയാണ് ശനി. ഗ്രഹങ്ങളുടെ രാജാവ് എന്നാണ് സൂര്യന്‍ അറിയപ്പെടുന്നത്. ജൂലൈ മാസത്തില്‍ ശനിയും സൂര്യനും ചേര്‍ന്ന് ശതങ്ക് എന്നൊരു യോഗം സൃഷ്ടിക്കും. വേദ ജ്യോതിഷ പ്രകാരം ജൂലൈ 3 ന് വൈകുന്നേരം 6:40 ന് ശനിയും സൂര്യനും പരസ്പരം 100 ഡിഗ്രിയില്‍ ആയിരിക്കും. ഈ സാഹചര്യത്തിലാണ് ശതങ്ക് യോഗം രൂപപ്പെടുന്നത്.

ശനി ഇപ്പോള്‍ മീന രാശിയിലും സൂര്യന്‍ മിഥുന രാശിയിലുമാണ്. ജൂലൈ മൂന്നിനാണ് ഈ രണ്ട് രാശിയില്‍ നിന്ന് കൊണ്ട് ശനിയും സൂര്യനും രാജയോഗം സൃഷ്ടിക്കുക. ഇത് എല്ലാ രാശിക്കാരേയും സ്വാധീനിക്കുമെങ്കിലും ചില രാശിക്കാര്‍ക്ക് അനിതരസാധാരണമായ നേട്ടങ്ങളാണ് ലഭിക്കാന്‍ പോകുന്നത്. ഏതൊക്കെയാണ് ആ ഭാഗ്യ രാശികള്‍ എന്ന് നോക്കാം.

കര്‍ക്കിടകം

ശനിയും സൂര്യനും പരസ്പരം 100 ഡിഗ്രിയില്‍ വരുന്നത് വഴി രൂപീകരിക്കപ്പെടുന്ന ശതങ്ക് യോഗം കര്‍ക്കിടകം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന കാര്‍ എന്ന സ്വപ്‌നം പൂവണിയും. ആഗ്രഹിച്ച വാഹനം തന്നെ വാങ്ങാന്‍ സാധിക്കും. വളരെക്കാലമായി മുടങ്ങിക്കിടന്ന ജോലികള്‍ പൂര്‍ത്തീകരിക്കും. കുടുംബവുമായുള്ള അഭിപ്രായ വ്യത്യാസം പരിഹരിക്കും.

മകരം

ശനിയും സൂര്യനും പരസ്പരം 100 ഡിഗ്രിയില്‍ വരുന്നത് വഴി രൂപീകരിക്കപ്പെടുന്ന ശതങ്ക് യോഗം മകരം രാശിക്കാര്‍ക്ക് വളരെ അനുകൂലമായിരിക്കും. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും. ഇത് നിങ്ങളുടെ ആസ്തി വര്‍ധിക്കാന്‍ കാരണമാകും. പൂര്‍വിക സ്വത്ത് തടസങ്ങളേതുമില്ലാതെ കൈയിലെത്തും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂലമായ സമയമാണ് എന്ന് കാണുന്നു. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് നേട്ടം കൊയ്യാം.

ചിങ്ങം

ശനിയും സൂര്യനും പരസ്പരം 100 ഡിഗ്രിയില്‍ വരുന്നത് വഴി രൂപീകരിക്കപ്പെടുന്ന ശതങ്ക് യോഗം ചിങ്ങം രാശിക്കാര്‍ക്ക് ഗുണപരമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. ഏത് കാര്യം ചെയ്യുമ്പോഴും സുഹൃത്തുക്കളില്‍ നിന്നും കുടുംബാംഗങ്ങളില്‍ നിന്നും പൂര്‍ണ്ണ പിന്തുണ ലഭിക്കും. കുടുംബാംഗങ്ങള്‍ക്കൊപ്പം ദീര്‍ഘയാത്ര പോകാന്‍ അവസരം ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+