ബിസിനസിലെ നേട്ടങ്ങള്‍ വര്‍ധിക്കും, ചൊവ്വയുടെ രാശിമാറ്റത്തിലൂടെ രാജയോഗം, ഭാഗ്യം ഈ രാശിക്കാര്‍ക്കൊപ്പം
സെപ്റ്റംബര്‍ മാസം ഗ്രഹസ്ഥാനം മാറുന്നതില്‍ പേരുകേട്ടതാണ്. എന്നാല്‍ അത് ഗുണമോ ദോഷമോ? ഇവ രണ്ടും ഒഴിവാക്കാനാവാത്ത കാര്യങ്ങളാണ്. ജ്യോതിഷപ്രകാരം നവഗ്രഹങ്ങളില്‍ ഏതെങ്കിലും ഗ്രഹം സ്ഥാനം മാറുമ്പോള്‍ ശുഭകരമായതോ അതല്ലെങ്കില്‍ അശുഭകരമായതോ ആയ കാര്യങ്ങള്‍ സംഭവിക്കാറുണ്ട്. ഇപ്പോള്‍ ഗ്രഹങ്ങളുടെ അധിപനായി അറിയപ്പെടുന്ന ചൊവ്വ കന്നി രാശിയില്‍ പ്രവേശിച്ചിരിക്കുകയാണ്.
ഇതിലൂടെ ശത്രുഹന്ത യോഗം രൂപപ്പെട്ടിരിക്കുകയാണ്. ഇനിയുള്ള ദിവസങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങളുണ്ടാവും. സെപ്റ്റംബര്‍ 18 വരെയാണ് ഈ യോഗം നിങ്ങളുടെ ജീവിതത്തിലുണ്ടാവും. ഇതിന്റെ ഗുണങ്ങള്‍ എന്താണെന്നും, അത് ലഭിക്കുന്ന രാശിക്കാര്‍ ആരെന്നും നോക്കാം.

എന്താണ് ശത്രുഹന്ത യോഗം
ഈ വാക്കിന്റെ അര്‍ത്ഥം തന്നെ ശത്രുക്കളെ നശിപ്പിക്കുന്നവന്‍ എന്നാണ്. ജാതകത്തിലെ ആറാം ഭാവം ശത്രുവിന്റേതാണ്. ഐശ്വര്യപ്രദമായ യോഗങ്ങളില്‍ ഒന്നായിട്ടാണ് കണക്കാക്കുന്നത്. ഈ യോഗത്തിന്റെ രൂപീകരണത്തോടെ നിങ്ങള്‍ക്ക് കടബാധ്യതകളില്‍ നിന്നും നിയമപ്രശ്‌നങ്ങളില്‍ നിന്നും മോചനം ലഭിക്കുമെന്ന് പറയുന്നു.
അതിനൊപ്പം സാമ്പത്തിക നേട്ടങ്ങളും കൈവരിക്കാനാവും. എല്ലാ മേഖലയിലും വിജയം കൈവരിക്കാന്‍ ഈ രാശിമാറ്റത്തോടെ സാധിക്കും.
മേടം: ഈ രാശിയുടെ എട്ടാം ഭാവാധിപനായിട്ടാണ് ചൊവ്വ അറിയപ്പെടുന്നത്. ചൊവ്വ കന്നി രാശിയില്‍ പ്രവേശിച്ച ശേഷം ആറാം ഭാവത്തില്‍ സ്ഥിതി ചെയ്യുന്നു. അതായത് ഇവിടെ ശത്രുഹന്ത യോഗം സൃഷ്ടിക്കപ്പെട്ടിരിക്കുകയാണ്. ഇവിടെ നിങ്ങളെ കാത്തിരിക്കുന്നത് നേട്ടങ്ങളാണ്. കഠിനാധ്വാനം ചെയ്താല്‍ അതിന്റെ ഫലം എത്രയോ മടങ്ങായി നിങ്ങള്‍ക്ക് ലഭിക്കും.
നിയമപരമായ കാര്യങ്ങളില്‍ നിന്നും മുക്തി നിങ്ങള്‍ക്ക് ലഭിക്കും. മാറ്റങ്ങള്‍ പലതും പ്രൊഫണലായിട്ടുള്ള ജീവിതത്തില്‍ കാണാനാവും. ജോലി സംബന്ധമായ ഇടത്ത് സഹപ്രവര്‍ത്തകരില്‍ നിന്ന് എല്ലാ പിന്തുണയും നിങ്ങള്‍ക്ക് ലഭിക്കും. സമൂഹത്തില്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന ബഹുമാനവും വര്‍ധിക്കും.
കര്‍ക്കടകം: കര്‍ക്കടക രാശിയില്‍ ചൊവ്വ ആറാം ഭാവത്തില്‍ നില്‍ക്കുന്നതിനാല്‍ ശത്രുഹന്ത രൂപപ്പെടും. ജോലിയുള്ളര്‍ക്കും ബിസിനസ് ചെയ്യുന്നവര്‍ക്കും ഇത് ഏറ്റവും ന്ല്ല കാലമായിരിക്കും. അവര്‍ക്ക് പെട്ടെന്നുള്ള സാമ്പത്തിക നേട്ടങ്ങള്‍ ഈ സമയത്ത് ഉണ്ടാവും.
കര്‍ക്കടകം രാശിക്കാര്‍ക്ക് ചൊവ്വയുടെ രാശിമാറ്റത്തെ തുടര്‍ന്ന് എല്ലാ മേഖലയിലും വിജയം നേടാന്‍ സാധിക്കും. എതിരാളികളുണ്ടെങ്കില്‍, അവര്‍ മേല്‍ വിജയം നേടാന്‍ സാധിക്കും. ആ്ത്മവിശ്വാസം നിങ്ങളില്‍ വര്‍ധിക്കും. അതുവഴി എല്ലാ പ്രശ്‌നങ്ങളില്‍ നിന്നും നിങ്ങള്‍ സ്വയം രക്ഷപ്പെടാന്‍ പ്രാപ്തനാവും.
തുലാം: ഈ രാശിയിലെ ആറാം ഭാവത്തിലാണ് ശത്രുഹന്തയോഗം രൂപപ്പെടുന്നത്. തുലാം രാശിക്കാരില്‍ വലിയ ധൈര്യം പ്രകടമാകും. എല്ലാ വെല്ലുവിളികളില്‍ നിന്നും മുക്തി നേടാനുള്ള ധൈര്യം ഇതിലൂടെ ലഭിക്കും.
ജോലിയുള്ളവര്‍ തങ്ങളുടെ കഠിനാധ്വാനത്തിന്റെ ശക്തിയാല്‍ ഉയരങ്ങല്‍ കീഴടക്കും. എന്നാല്‍ നിങ്ങള്‍ക്ക് ശത്രുക്കള്‍ ഉണ്ടാവും. ഓരോ ഘട്ടത്തിലും നിങ്ങള്‍ക്ക് ശത്രുക്കള്‍ ഉണ്ടാവും. പക്ഷേ ഈ രാശിമാറ്റത്തില്‍ നിങ്ങള്‍ക്ക് അവരെയെല്ലാം എളുപ്പത്തില്‍ പരാജയപ്പെടുത്താനാവും.












Click it and Unblock the Notifications