മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ?
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശികളിലേക്കും നക്ഷത്രങ്ങളിലേക്കും മാറി മാറി സഞ്ചരിക്കുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിനെയാണ് സംക്രമണം എന്ന് വിശേഷിപ്പിക്കുന്നത്. ഗ്രഹ സംക്രമണം എല്ലാ രാശിക്കാരേയും ബാധിക്കും.
എന്നാല്‍ അത് വ്യത്യസ്ത തരത്തിലായിരിക്കും എന്ന് മാത്രം. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുക. ജ്യോതിഷ പ്രകാരം ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് നവഗ്രഹങ്ങള്‍.

ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് 27 നക്ഷത്രങ്ങള്‍.
ജ്യോതിഷത്തില്‍ സൂര്യനും ചന്ദ്രനും പ്രത്യേക സ്ഥാനമാണ് ഉള്ളത്. ഗ്രഹങ്ങളുടെ രാജാവ് എന്നാണ് സൂര്യനെ വിശേഷിപ്പിക്കുന്നത്. ഓരോ 30 ദിവസത്തിലും സൂര്യന്‍ രാശി മാറുന്നു. ചന്ദ്രനാകട്ടെ നിഴല്‍ ഗ്രഹമാണ്. ഒാരോ രണ്ടര ദിവസത്തിലും ചന്ദ്രന്‍ രാശി മാറാറുണ്ട്. സൂര്യനും ചന്ദ്രനും ഉള്ള ദീര്‍ഘാംശങ്ങളുടെ കൂട്ടിച്ചേര്‍ക്കലിന്റെ അടിസ്ഥാനത്തില്‍ ജ്യോതിഷത്തിലെ പ്രധാന യോഗങ്ങളിലൊന്നായ ശിവയോഗം രൂപപ്പെടുന്നു.
ജ്യോതിഷത്തില്‍ ശിവയോഗം എന്നത് ഒരു ശുഭയോഗം ആയി കണക്കാക്കപ്പെടുന്നു. ഇത് സാധാരണയായി പഞ്ചാംഗത്തിലെ യോഗങ്ങളില്‍ ഒന്നാണ്. പഞ്ചാംഗത്തില്‍ (തിഥി, നക്ഷത്രം, യോഗം, കരണം, വാരം) ഉള്‍പ്പെടുന്ന യോഗം എന്ന ഘടകത്തില്‍ വരുന്ന 27 യോഗങ്ങളില്‍ ഒന്നാണ് ശിവയോഗം. മാര്‍ച്ച് 19 ന് അതായത് ഇന്നലെ ശിവയോഗം രൂപപ്പെട്ടിരിക്കുകയാണ്. ഇത് ഏറെ പ്രധാനപ്പെട്ട ഒന്നാണ്.
ശിവയോഗം എല്ലാ രാശിക്കാരേയും ബാധിക്കും. എന്നാല്‍ ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ശിവയോഗം ഏറെ ഗുണകരമായിരിക്കും. ഈ രാശിക്കാര്‍ക്ക് അനിതര സാധാരണമായ നേട്ടങ്ങളാണ് ലഭിക്കാന്‍ പോകുന്നത്. ശിവയോഗം ഏതെല്ലാം രാശിക്കാര്‍ക്കാണ് ഭാഗ്യം കൊണ്ടുവരുന്നതെന്ന് നോക്കാം.
കന്നി
കന്നി രാശിക്കാര്‍ക്ക് ശിവയോഗം ഏറെ ഗുണകരമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും അനുകൂലമായ സമയമായിരിക്കും. ബിസിനസ് സംരംഭങ്ങള്‍ വിപുലീകരിക്കുന്നതിനെ കുറിച്ചും ആലോചിക്കാവുന്നതാണ്. കൃഷി, വ്യാപാരം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഉചിതമായ സമയം.
തുലാം
ശിവയോഗം തുലാം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഏറെ നാളായി മുടങ്ങിക്കിടക്കുന്ന കാര്യങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കാനാകും. ആഗ്രഹിക്കുന്നതെന്തും സ്വന്തമാക്കാനാകും. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി വിദേശയാത്ര നടത്തേണ്ടി വന്നേക്കാം. അനുകൂലമായ പല കാര്യങ്ങളും ജീവിതത്തില്‍ സംഭവിക്കും. സാമ്പത്തിക പുരോഗതിയും സാമ്പത്തിക സുരക്ഷിതത്വവും ഉണ്ടാകും.
മകരം
മകരം രാശിക്കാര്‍ക്ക് ശിവയോഗം ശുഭകരമായിരിക്കും. പലവഴിക്ക് പണം കൈയിലെത്തും. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും. ഇതെല്ലാം ആസ്തി വര്‍ധിക്കാന്‍ കാരണമാകും. പുതിയ വാഹനം വാങ്ങുന്നതിന് യോഗം ഉണ്ടാകും. പൂര്‍വിക സ്വത്ത് കൈയിലെത്തും. കുടുംബത്തില്‍ വിവാഹം, ജനനം പോലുള്ള മംഗളകരമായ കാര്യങ്ങള്‍ സംഭവിക്കും. ഏത് കാര്യം ചെയ്യുമ്പോഴും ഭാഗ്യദേവതയുടെ അനുഗ്രഹമുണ്ടായിരിക്കും.












Click it and Unblock the Notifications