Get Updates
Get notified of breaking news, exclusive insights, and must-see stories!

അളവറ്റ ധനം കൈയിലേക്ക്... ഇന്ന് മുതല്‍ ഈ രാശിക്കാര്‍ക്ക് ശിവയോഗം; ഇതാണോ നിങ്ങളുടെ രാശി?

ജ്യോതിഷത്തിന് ഹൈന്ദവ വിശ്വാസത്തില്‍ പ്രാചീനകാലം തൊട്ടെ വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. മുന്‍പ് നഗ്‌നനേത്രങ്ങള്‍കൊണ്ട് നിരീക്ഷിക്കാമായിരുന്ന നക്ഷത്രങ്ങളേയും ഗ്രഹങ്ങളേയും നിരീക്ഷിച്ചാണ് ജ്യോതിഷത്തിന്റെ വളര്‍ച്ചയുണ്ടായത്. ഏതൊരു വ്യക്തിയുടേയും ജീവിതത്തെ അയാളുടെ ജനന സമയം, ഗ്രഹനില, ജന്മനക്ഷത്രം, രാശിക്കൂറ് എന്നിവ വെച്ച് നിര്‍ണയിക്കാനാകും.

ഗ്രഹങ്ങള്‍, നക്ഷത്രങ്ങള്‍, രാശിക്കൂറ് എന്നിവയുടെ അടിസ്ഥാനത്തില്‍ നിര്‍ണയിക്കുന്ന ജാതകം വഴിയാണ് ഇത് സാധ്യമാകുന്നത്. ജ്യോതിഷ പ്രകാരം ഒമ്പത് ഗ്രഹങ്ങളും 12 രാശികളും 27 നക്ഷത്രങ്ങളും ആണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ബുധന്‍, ശുക്രന്‍, ചൊവ്വ, വ്യാഴം, ശനി, രാഹു, കേതു എന്നിവയാണ് നവഗ്രഹങ്ങള്‍. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്.

Shivayogam 2026

ചാന്ദ്രപഥവും ക്രാന്തിവൃത്തവും സംയോജിക്കുന്ന സ്ഥാനങ്ങളെ വിശേഷിപ്പിക്കുന്ന ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ് രാഹുവും കേതുവും. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് 27 നക്ഷത്രങ്ങള്‍.

ജ്യോതിഷ പ്രകാരം എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശിയിലേക്കും നക്ഷത്രത്തിലേക്കും മാറി മാറി സഞ്ചരിക്കാറുണ്ട്. ഗ്രഹ സംക്രമണം എന്നാണ് ഈ പ്രക്രിയയെ ജ്യോതിഷത്തില്‍ വിശേഷിപ്പിക്കുന്നത്. ഗ്രഹ സംക്രമണം എല്ലാ വ്യക്തികളേയും ബാധിക്കും. എന്നാല്‍ വ്യത്യസ്ത തരത്തിലായിരിക്കും എന്ന് മാത്രം. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാര്‍ക്ക് വിപരീത ഫലമായിരിക്കും സമ്മാനിക്കുക.

ഓരോ ദിവസവും ജ്യോതിഷ പ്രകാരമുള്ള സംഭവങ്ങള്‍ നടക്കുന്നുണ്ട്. അത് ഏതെങ്കിലും തരത്തില്‍ വ്യക്തികളുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്തിയിരിക്കും. ഇന്ന് അതായത് ഫെബ്രുവരി 18 ന് ഗ്രഹങ്ങളുടെ മാറ്റം നിമിത്തം ശിവയോഗം രൂപപ്പെട്ടിരിക്കുകയാണ്. ശിവയോഗം അനുസരിച്ച് ആര്‍ക്കൊക്കെയാണ് ഇനിയങ്ങോട്ട് ഗുണപരമായ മാറ്റങ്ങളുണ്ടാവുന്നത് എന്ന് നോക്കാം.

ഇടവം

ശിവയോഗം ഇടവം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ സ്വന്തമായി ഒരു വീട് എന്ന സ്വപ്‌നം പൂവണിയും. പുതിയ വീട്ടിലേക്ക് താമസം മാറും. പുത്തന്‍ വീട്ടില്‍ ആഡംബര ജീവിതമാണ് നിങ്ങളെ കാത്തിരിക്കുന്നത്. ഏറെ നാളായി മനസില്‍ കൊണ്ട് നടന്ന സ്വപ്‌നങ്ങളെല്ലാം പ്രാവര്‍ത്തികമാകും. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിറയും.

ചിങ്ങം

ചിങ്ങം രാശിക്കാര്‍ക്ക് ശിവയോഗം ശുഭകരമായിരിക്കും. പലവഴിക്ക് പണം കൈയിലെത്തും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് വലിയ ലാഭം ലഭിക്കും. ഇത് നിങ്ങളുടെ ആസ്തി വര്‍ധിക്കാന്‍ കാരണമാകും. അളവറ്റ ധനവും സമ്പത്തും തേടി എത്തും. ഏറെ നാളത്തെ പ്രണയബന്ധം വിവാഹ ജീവിതത്തിലേക്ക് വഴി മാറും. കുടുംബത്തില്‍ വിവാഹം പോലുള്ള മംഗള കര്‍മ്മങ്ങള്‍ നടക്കാന്‍ സാധ്യത കാണുന്നു.

തുലാം

ശിവയോഗം തുലാം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. സാമ്പത്തികമായി ഏറെ മെച്ചപ്പെടും. വസ്തു സംബന്ധമായ ഇടപാടുകളില്‍ നിന്ന് നേട്ടം കൊയ്യാം. ഗണപതി ഭഗവാന്റെ അനുഗ്രഹം ജീവിതത്തില്‍ നിന്നുള്ള എല്ലാ വിഘ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കും. ബിസിനസ് സംബന്ധമായ മാറ്റങ്ങള്‍ അത്ഭുതപ്പെടുത്തുന്നതായിരിക്കും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാന്‍ സാധിക്കും. ഏറെ നാളുകള്‍ക്ക് ശേഷം സന്താനഭാഗ്യം കൈവരും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+