വിലപിടിപ്പുള്ള സാധനങ്ങള്‍ കൈയില്‍, ഇനിയങ്ങോട്ട് ആഡംബര ജീവിതം; ഈ രാശിക്കാരാണോ?
ജ്യോതിഷത്തില്‍ നവഗ്രഹങ്ങള്‍ക്കും അവയുടെ രാശിമാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത സമയത്തില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ പറഞ്ഞിരിക്കുന്നത്. ഇതിന്റെ സ്വാധീനം പന്ത്രണ്ട് രാശിക്കാരിലും പ്രതിഫലിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹങ്ങളുടെ രാശി മാറ്റം വിപരീതഫലമായിരിക്കും നല്‍കുക. മറ്റ് ചില രാശിക്കാരെ സംബന്ധിച്ച് ഇത് വലിയ നേട്ടമായിരിക്കും.
ഗ്രഹങ്ങള്‍ രാശി മാറുന്നത് പോലെ തന്നെ അവ അസ്തമിക്കുകയും ഉദിക്കുകയും ചെയ്യും. ഇത്തരത്തില്‍ ഗ്രഹങ്ങളിലുണ്ടാകുന്ന ഓരോ മാറ്റവും എല്ലാ രാശികളിലുള്ള ആളുകളെയും ബാധിക്കും. ജ്യോതിഷ വിശ്വാസപ്രകാരം ഏറെ ഗുണഗണങ്ങളുള്ള ഗ്രഹമാണ് ശുക്രന്‍. സമ്പത്ത്, ആഡംബരം, ശാരീരിക സന്തോഷം, സ്‌നേഹം, പ്രണയം, ആകര്‍ഷണം എന്നിവയുടെ കാരകനാണ് ശുക്രന്‍ എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്.

നിലവില്‍ ചിങ്ങം രാശിയിലാണ് ശുക്രന്‍ സംക്രമണം നടത്തുന്നത്. ഇതേ രാശിയില്‍ ഇന്നലെ മുതല്‍ അസ്മതയ ഭാവത്തിലാണ് ശുക്രന്‍ ഉള്ളത്. ഇത് 12 രാശികളിലും ശുഭ, അശുഭ ഫലങ്ങള്‍ നല്‍കുന്നതിന് കാരണമാകും. എന്നാല്‍ ഈ മൂന്ന് രാശിക്കാര്‍ക്ക് ശുക്രന്റെ ചിങ്ങം രാശിയിലെ അസ്തമയം ധാരാളം ഗുണങ്ങള്‍ നല്‍കും. ഏതൊക്കെയാണ് ആ രാശികളെന്ന് നമുക്ക് നോക്കാം.
ഇടവം
ചിങ്ങം രാശിയിലെ ശുക്രന്റെ അസ്തമയം ഇടവ രാശിക്കാര്‍ക്ക് ശുഭകരമാണ്. ശുക്രന്‍ ഇടവം രാശിയുടെ അധിപനാണ്. അതിനാല്‍ തന്നെ ഈ രാശിക്കാരെ സംബന്ധിച്ച് അസാധാരണമായ ഭാഗ്യങ്ങളാണ് കൈവരുന്നത്. ആഡംബര വസ്തുക്കള്‍, വസ്ത്രങ്ങള്‍, ആഭരണങ്ങള്‍ മുതലായവ കൈയിലെത്താനുള്ള യോഗം കാണുന്നു. വരുമാനത്തില്‍ വലിയ വര്‍ധനവിന് സാധ്യതയുണ്ട്.
ഇത് ഈ രാശിക്കാരുടെ സാമ്പത്തിക സ്ഥിതി ശക്തമാകാന്‍ കാരണമാകും. ഏറെ നാളായി വിവാഹം അന്വേഷിക്കുന്നവര്‍ക്ക് യോജിച്ച ജീവിത പങ്കാളിയെ തന്നെ ലഭിക്കും. കുടുംബജീവിതത്തില്‍ സ്‌നേഹവും പരസ്പര വിശ്വാസവും വര്‍ധിക്കും. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും.
ചിങ്ങം
ചിങ്ങം രാശിയിലെ ശുക്രന്റെ അസ്തമയം ചിങ്ങം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. ഏറെ നാളായി കടം കൊടുത്ത പണം പലിശയടക്കം തിരികെ ലഭിക്കും. ഇത് നിങ്ങളെ സാമ്പത്തികമായി സ്ഥിരതയുള്ളവരാക്കും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് വലിയ ലാഭം ലഭിക്കും. ഏറെ നാളായി മുടങ്ങിക്കിടന്ന ഗൃഹനിര്‍മാണം പൂര്‍ത്തീകരിക്കും. പ്രണയ ജീവിതം വിവാഹത്തിലേക്ക് വഴി മാറും.
കര്‍ക്കടകം
ചിങ്ങം രാശിയിലെ ശുക്രന്റെ അസ്തമയം കര്‍ക്കടകം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഇക്കാലയളവില്‍ നിങ്ങളുടെ ആത്മവിശ്വാസം വര്‍ധിക്കും. സമൂഹത്തില്‍ നിന്ന് ആദരവും ബഹുമാനവും സ്വായത്തമാക്കും. ബിസിനസ് രംഗത്തുള്ളവര്‍ക്ക് അനുകൂല സമയം. വിലപിടിപ്പുള്ള വസ്തുക്കള്‍ കൈയിലെത്തും. കുടുംബാംഗങ്ങള്‍ക്കൊപ്പം ദീര്‍ഘയാത്ര പോകാന്‍ സാധ്യത കാണുന്നു.












Click it and Unblock the Notifications