ഈ രാശിക്കാരുടെ ശുക്രദശ ആരംഭിച്ചു.. സെപ്തംബര്‍ 14 മുതല്‍ കുന്നോളം പൊന്നും പണവും കൈയിലേക്ക്
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും നക്ഷത്ര പരിവര്‍ത്തനത്തിനും വലിയ പ്രാധാന്യമാണ് കല്പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത ഇടവേളകളില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. സംക്രമണം എന്നാണ് ഗ്രഹങ്ങളുടെ ഇത്തരം രാശി മാറ്റങ്ങള്‍ക്കും നക്ഷത്ര പരിവര്‍ത്തനത്തിനും പറയുന്ന പേര്. ഗ്രഹ സംക്രമണം എല്ലാ വ്യക്തികളേയും ബാധിക്കും.
എന്നാല്‍ അത് വ്യത്യസ്ത തരത്തിലായിരിക്കും എന്ന് മാത്രം. ചില രാശിക്കാര്‍ക്ക് ഇത് ഗുണം ചെയ്യുമ്പോള്‍ മറ്റ് ചില രാശിക്കാര്‍ക്ക് ദോഷകരമായി തീരും. ജ്യോതിഷ പ്രകാരം ഒമ്പത് ഗ്രഹങ്ങളാണ് ഉള്ളത്. സൂര്യന്, ചന്ദ്രന്, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്, ശനി, രാഹു, കേതു എന്നിവയാണ് നവഗ്രഹങ്ങള്‍. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്.

ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികളും അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിങ്ങനെ 27 നക്ഷത്രങ്ങളും ആണ് ഉള്ളത്.
ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളാണ് ശുക്രനും ചന്ദ്രനും. അസുരുഗുരു എന്നാണ് ശുക്രനെ വിശേഷിപ്പിക്കുന്നത്. സമ്പത്ത്, സമൃദ്ധി, ഐശ്വര്യം എന്നിവയുടെ പ്രതീകമാണ് ശുക്രന്. ഒരാളുടെ ജാതകത്തില്‍ ശുക്രന് ശുഭസ്ഥാനത്താണെങ്കില്‍ അയാള്‍ക്ക് അനിതര സാധാരണമായ നേട്ടങ്ങള്‍ വന്ന് ചേരും. അതുകൊണ്ടാണ് നല്ലകാലം വരുമ്പോള്‍ ശുക്രനുദിച്ചു, ശുക്രദശ ആരംഭിച്ചു എന്നെല്ലാം പറയുന്നത്.
മറുവശത്ത് ചന്ദ്രനാകട്ടെ ഏറ്റവും വേഗത്തില്‍ സഞ്ചരിക്കുന്ന ഗ്രഹമാണ്. ആത്മാവ്, മനസ് എന്നിവയുടെ പ്രതീകമായ ചന്ദ്രന് ഒരു രാശിയില്‍ രണ്ടര ദിവസം മാത്രമെ തങ്ങാറുള്ളൂ. ഇപ്പോഴിതാ ചന്ദ്രനും ശുക്രനും ഒന്നിക്കാന്‍ പോകുകയാണ്. സെപ്റ്റംബര്‍ 14 തിങ്കളാഴ്ച സൂര്യാസ്തമയത്തിനു ശേഷം ശുക്രന് തൊട്ടടുത്തായി നേര്‍ത്ത ചന്ദ്രക്കല വന്നെത്തും. വൈകുന്നേരം 7:00-നും 7:40-നും ഇടയില്‍ പടിഞ്ഞാറ്-തെക്കുപടിഞ്ഞാറന്‍ ചക്രവാളത്തിലാണ് ഈ അപൂര്‍വ സംഗമം നടക്കുക.
ശുക്രന്റേയും ചന്ദ്രന്റേയും സംഗമത്തിന് ജ്യോതിഷത്തില്‍ വലിയ പ്രാധാന്യമുണ്ട്. അതുകൊണ്ട് തന്നെ ഇത് എല്ലാ രാശിക്കാരേയും ബാധിക്കും. എന്നാല്‍ ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇത് വലിയ നേട്ടങ്ങളായിരിക്കും സമ്മാനിക്കുന്നത്. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഇത് ഗുണകരമായി തീരുക എന്ന് നോക്കാം.
മീനം
മീനം രാശിക്കാര്‍ക്ക് ശുക്ര-ചന്ദ്ര സംഗമം അനുകൂലമായിരിക്കും. അളവറ്റ ധനം ഇക്കാലയളവില്‍ ഈ രാശിക്കാരുടെ കൈയില്‍ എത്തിച്ചേരും. ജോലിയില്‍ സ്ഥാനക്കയറ്റവും ശമ്പള വര്‍ധനവും പ്രതീക്ഷിക്കാം. ആഗ്രഹിച്ച സ്ഥലത്തേക്കുള്ള ട്രാന്‍സ്ഫറിന് വേണ്ട പേപ്പര്‍ വര്‍ക്കുകളും ഇക്കാലയളവില്‍ നടന്നേക്കാം. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടുന്നതോടെ സാമ്പത്തികമായി സുരക്ഷ നേടാനാകും.
ഇടവം
ശുക്ര-ചന്ദ്ര സംഗമം ഇടവം രാശിക്കാര്‍ക്ക് ഗുണം ചെയ്യും. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. അതുവഴി ആസ്തിയില്‍ വലിയ വര്‍ധനവുണ്ടാകും. കൃഷി, വ്യാപാരം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വലിയ ലാഭം കൊയ്യാം. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കാനുള്ള അവസരം വന്ന് ചേരും. കരിയറില്‍ വലിയ ഉയരങ്ങളിലെത്തും.
കര്‍ക്കിടകം
ശുക്ര-ചന്ദ്ര സംഗമം കര്‍ക്കിടകം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഏറെ നാളായി ലോട്ടറിയില്‍ ഭാഗ്യം അന്വേഷിക്കുന്നവരെ കാത്ത് ബംപര്‍ സമ്മാനം തന്നെ വന്ന് ചേരും. വിദ്യാര്‍ത്ഥികള്‍ക്ക് മത്സര പരീക്ഷകളില്‍ വിജയിക്കാനാകും. വിദേശത്ത് ജോലിക്കായി ശ്രമിക്കുന്നവര്‍ക്ക് അനുകൂലമായ സമയമാണ് എന്ന് കാണുന്നു.





Click it and Unblock the Notifications
