ഈ രാശിക്കാരാണോ? കൈനിറയെ പണമെത്തും, ഐശ്വര്യവും സമൃദ്ധിയും ഒരുമിച്ചെത്തും; രാജകീയ ജീവിതം ഉറപ്പ്
ജ്യോതിഷത്തില്‍ രാശിമാറ്റങ്ങള്‍ എപ്പോഴും നിര്‍ണായകമാണ്. ഓഗസ്റ്റ് മാസത്തില്‍ അത്രം ചില രാശിമാറ്റങ്ങള്‍ നടക്കാനിരിക്കുകയാണ്. ശുക്രന്‍ അതിന്റെ രാശിമാറുകയാണ്. സമ്പത്തിന്റെയും സൗന്ദര്യത്തിന്റെയും ഘടകമാണ് ശുക്രന്‍. ഓഗസ്റ്റ് 25ന് ശുക്രന്‍ ചിങ്ങം രാശിയില്‍ നിന്ന് കന്നി രാശിയിലേക്ക് നീങ്ങും. അതേസമയം തന്നെ കേതു നിലവില്‍ കന്നി രാശിയിലൂടെയാണ് സഞ്ചരിക്കുന്നത്.
ഈ രാശിയുടെ അധിപന്‍ ബുധന്‍ ഗ്രഹമാണ്. ഏകദേശം 9 മാസത്തിന് ശേഷമാണ് കേതു-ശുക്രന്‍ സംയോജനം രൂപപ്പെടുന്നത്. സെപ്റ്റംബര്‍ 17 വരെ ഈ സംയോജനം നിലനിര്‍്കും. കന്നി രാശിയിലെ ഈ സംയോജനം വലിയ നേട്ടങ്ങള്‍ തന്നെ ചില രാശിക്കാര്‍ക്ക് സമ്മാനിക്കും. ആ രാശിക്കാര്‍ ആരൊക്കെയാണെന്ന് നോക്കാം.

കന്നി: ഈ രാശിയിലാണ് ശുക്രന്റെയും കേതുവിന്റെയും സംയോജനം നടക്കുന്നത്. അത് നേട്ടങ്ങള്‍ ഇരട്ടിയാക്കി മാറ്റും. സാമ്പത്തിക നേട്ടങ്ങള്‍ ഒരുപാട് ഈ രാശിക്കാര്‍ക്ക് ലഭിക്കും. കന്നി രാശിക്കാര്‍ സമ്പന്നരായി മാറും. സമൃദ്ധിയും ഐശ്വര്യവും ഇവരുടെ ജീവിതത്തിലേക്ക് കടന്നുവരും. ഭാഗ്യത്തിന്റെ കടാക്ഷം ഈ രാശിക്കാര്‍ക്കുണ്ടാവും.
എന്തുകാര്യവും ശുഭകരമായി സംഭവിക്കാന്‍ ഭാഗ്യം സഹായിക്കും. ആഗ്രഹിച്ചതെന്തും സ്വന്തമാക്കാന്‍ സാധിക്കും. ജീവിതത്തിലെ എല്ലാ തടസ്സങ്ങളും മാറും. വ്യവസായികള്‍ക്ക് ഏറ്റവും അനുയോജ്യമായ സമയമാണിത്. പ്രതീക്ഷിച്ചതിലും വലിയ ലാഭം ബിസിനസില്‍ നിന്ന് ലഭിക്കും. കടബാധ്യതകളെല്ലാം മാറി കിട്ടും. നിക്ഷേപത്തിനും അനുകൂല സമയമാണിത്.
ധനു: ഭാഗ്യത്തിന്റെ പിന്തുണ ധനു രാശിക്കാര്‍ക്ക് എല്ലാ കാര്യത്തിലുമുണ്ടാവും. ശുക്രന്‍-കേതു സംയോഗം അത്ഭുതകരമായ കാര്യങ്ങള്‍ ഈ രാശിക്കാര്‍ക്ക് സമ്മാനിക്കും. രാജാവിനെ പോലെ ഇവര്‍ക്ക് ജീവിക്കാനാവും. സുവര്‍ണകാലം ഇവരുടെ ജീവിതത്തില്‍ ധനനേട്ടങ്ങള്‍ കൊണ്ടുവരും. ഖജനാവില്‍ സമ്പത്ത് വന്ന് നിറയും. കഷ്ടപ്പാടുകള്‍ എല്ലാം മാറിക്കിട്ടും.
ഗ്രഹങ്ങളുടെ ശുഭപ്രവാഹത്താല്‍ വ്യാപാരികള്‍ക്ക് വലിയ ലാഭം സ്വന്തമാക്കാന്‍ സാധിക്കും. ജീവിതത്തിലുണ്ടാവുന്ന പ്രശ്‌നങ്ങള്‍ ക്രമേണ ഇല്ലാതാവാന്‍ തുടങ്ങും. കുടുംബത്തില്‍ സന്തോഷത്തിന്റെ അന്തരീക്ഷമുണ്ടാവും. ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കാന്‍ ധനു രാശിക്കാര്‍ക്ക് ഈ സമയം സാധിക്കും. എല്ലാം കൊണ്ടും ശുഭകരമായ കാലയളവായിരിക്കും ഈ രാശിക്കാര്‍ക്ക് വരാന്‍ പോകുന്നത്.
മകരം: ഈ രാശിക്കാരെ സംബന്ധിച്ച് ജീവിതത്തില്‍ വലിയ പുരോഗതി തന്നെയുണ്ടാവും. കേതു-ശുക്ര സംയോജനം മകരം രാശിക്കാരെ സമ്പന്നരാക്കും. ബിസിനസ് ചെയ്യുന്നുണ്ടെങ്കില്‍ അളവില്ലാത്ത ലാഭം സ്വന്തമാക്കാനാവും. സര്‍ക്കാര്‍ ജോലിയുള്ളവര്‍ക്ക് ചില നല്ല വാര്‍ത്തകള്‍ ലഭിക്കും. എന്തുകാര്യം ചെയ്താലും അത് ശുഭകരമായി മാറും.
സാമ്പത്തിക സ്ഥിതിയും മെച്ചപ്പെടും. തിരിച്ചുകിട്ടില്ലെന്ന് കരുതിയ പണം തിരികെ ലഭിക്കും. ജോലിയില്ലാത്തവര്‍ക്ക് അത് നേടാനാവും. ജോലിയില്‍ ആഗ്രഹിച്ച സ്ഥാനക്കയറ്റം സ്വന്തമാക്കാനാവും. അതില്‍ നിന്ന് ശമ്പള വര്‍ധനവും ലഭിക്കും. ഭാഗ്യം ഇവരെ വലിയ രീതിയില്‍ കടാക്ഷിക്കും. അതുകൊണ്ട് എല്ലാ കാര്യങ്ങളും ശുഭകരമായി തന്നെ സംഭവിക്കും.












Click it and Unblock the Notifications