Get Updates
Get notified of breaking news, exclusive insights, and must-see stories!

പുതിയ വീട്, കാര്‍, സ്വര്‍ണാഭരണം... രാജയോഗം എന്നാല്‍ ഇതാണ്, പണം കുമിഞ്ഞുകൂടും; ഈ രാശിക്കാരാണോ..?

ജ്യോതിഷത്തില്‍ ഓരോ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും സവിശേഷമായ പ്രാധാന്യമാണ് ഉള്ളത്. ഈ വര്‍ഷം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്. ഇതിനിടയില്‍ സവിശേഷമായ ഒരു രാശി മാറ്റം കഴിഞ്ഞ ദിവസം നടന്നിരുന്നു. ഡിസംബര്‍ 29 മുതല്‍ അതായത് വ്യാഴാഴ്ച മുതല്‍ ശുക്രന്‍ മകര രാശിയിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഇത് വഴി നാല് രാശിക്കാര്‍ക്ക് രാജയോഗം സൃഷ്ടിക്കപ്പെട്ടിരിക്കുകയാണ്.

വെറും രാജയോഗമല്ല, ലക്ഷ്മി നാരായണ രാജയോഗം ആണ് നാല് രാശിക്കാര്‍ക്ക് ഇന്നലെ മുതല്‍ രൂപപ്പെട്ടിരിക്കുന്നത്. ഒരേ രാശിയില്‍ ബുധനും ശുക്രനും വിരാജിക്കുമ്പോള്‍ ആണ് ലക്ഷ്മി നാരായണ രാജയോഗം രൂപപ്പെടുന്നത്. ബുധന്‍ നേരത്തെ തന്നെ മകരം രാശിയില്‍ ആണ് വിരാജിക്കുന്നത്. ഇപ്പോള്‍ ശുക്രന്‍ കൂടി മകരം രാശിയില്‍ പ്രവേശിച്ചതോടെ അഭൂതപൂര്‍വമായ ഭാഗ്യമാണ് ചില രാശിക്കാരെ കാത്തിരിക്കുന്നത് എന്ന് സാരം.

1

ഇതുവഴി പുതുവര്‍ഷത്തിലേക്ക് കാലെടുത്തും വെക്കും മുന്‍പ് ലക്ഷ്മീ ദേവിയുടെ കടാക്ഷം ഈ നാല് രാശിക്കാര്‍ക്ക് ലഭിക്കും. ജ്യോതിഷ വിശ്വാസ പ്രകാരം വളരെ ശുഭകരമായ ഒരു യോഗമായിട്ടാണ് ലക്ഷ്മി നാരായണ രാജയോഗത്തെ കണക്കാക്കി വരുന്നത്. പ്രധാനമായും സാമ്പത്തിക നേട്ടത്തിലും കുടുംബത്തിലെ ഐശ്വര്യത്തിലും ആയിരിക്കും ലക്ഷ്മി നാരായണ രാജയോഗം സ്വാധീനം ചെലുത്തുക. ഏതൊക്കെ രാശിക്കാര്‍ക്ക് ആണ് ലക്ഷ്മി നാരായണ രാജയോഗം അനുഗ്രഹം ചൊരിയുന്നത് എന്ന് നോക്കാം

വീട് തല്ലിപൊളിച്ചത് പൊളി ഫിറോസും സജ്‌നയും തന്നെയോ..? ഞങ്ങള്‍ കണ്ടതാണ്; വെളിപ്പെടുത്തലുമായി അയല്‍വാസികള്‍

മേടം

മേടം

മേടം രാശിക്കാര്‍ക്ക് ഡിസംബര്‍ 29 മുതല്‍ ഭാഗ്യദശ ആരംഭിച്ചിരിക്കുകയാണ്. ആത്മവിശ്വാസത്തോടെ ഏറ്റെടുത്ത ജോലി പൂര്‍ത്തിയാക്കാന്‍ മേടം രാശിക്കാര്‍ക്ക് ബുധന്‍-ശുക്രന്‍ സംക്രമണത്താല്‍ രൂപം കൊള്ളുന്ന ലക്ഷ്മീ നാരായണ യോഗം വഴി സാധിക്കും. അതിനാല്‍ വരുമാനത്തിന്റേയും സാമ്പത്തിക സ്ഥിതിയുടേയും കാര്യത്തില്‍ മേടം രാശിക്കാര്‍ക്ക് ആശങ്കയെ വേണ്ട. ബിസിനസ് രംഗത്ത് ഉള്ളവര്‍ക്ക് ഏറ്റവും മികച്ച സമയമാണ്.

3

വ്യാപാര മേഖലയില്‍ ഉള്ളവര്‍ക്ക് വലിയ ലാഭം കൈവരിക്കാനാകും. കാര്‍ഷിക രംഗത്തുള്ളവര്‍ക്ക് വിളകള്‍ക്ക് മെച്ചപ്പെട്ട വില ലഭിക്കും. മത്സരപരീക്ഷകളില്‍ തയ്യാറെടുക്കുന്നവര്‍ക്ക് മികച്ച സമയം. പുതിയ വീട്ടിലേക്ക് താമസം മാറും. വില പിടിപ്പുള്ള പല വസ്തുക്കളും വന്ന് ചേരും. കുടുംബ ജീവിതത്തില്‍ സന്തോഷവും ഐശ്വര്യവും ഉണ്ടാകും.

മിഥുനം

മിഥുനം

മിഥുനം രാശിക്കാര്‍ക്ക് ബുധന്‍-ശുക്രന്‍ സംക്രമണത്താല്‍ രൂപം കൊള്ളുന്ന ലക്ഷ്മീ നാരായണ യോഗം വഴി ഏറ്റവും നല്ല സമയങ്ങളാണ് വരാന്‍ പോകുന്നത്. സമ്പത്ത് കുമിഞ്ഞ് കൂടും. പുതിയ വീട്, വാഹനം, ആഭരണങ്ങള്‍ എന്നിവ വാങ്ങിക്കും. ഏറെ നാളായി ആഗ്രഹിച്ച കാര്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കും. കുടുംബാംഗങ്ങള്‍ക്കൊപ്പം വിദേശ യാത്രക്ക് സാധ്യത കാണുന്നുണ്ട്.

5

ജോലി സ്ഥലത്ത് ഇതുവരെ നിലനിന്നിരുന്ന പ്രശ്നങ്ങള്‍ നിങ്ങളുടെ മധ്യസ്ഥതയില്‍ പരിഹരിക്കപ്പെടും. വീട്ടില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കാന്‍ സാധ്യത കാണുന്നുണ്ട്. മത്സരപരീക്ഷകളിലും കലാ കായിക മത്സരങ്ങളിലും പങ്കെടുക്കുന്നവര്‍ക്ക് വിജയിക്കാനാകും. ഇതുവഴി സമൂഹത്തില്‍ നിന്ന് പ്രശസ്തിയും ആദരവും ലഭിക്കും. പുതുവര്‍ഷത്തിന്റെ തുടക്കം സുഖകരമായിരിക്കും.

തുലാം

തുലാം

തുലാം രാശിക്കാര്‍ക്ക് ബുധന്‍-ശുക്രന്‍ സംക്രമണത്താല്‍ രൂപം കൊള്ളുന്ന ലക്ഷ്മീ നാരായണ യോഗം വഴി അഭൂതപൂര്‍വമായ ഭാഗ്യം കൈവരും. ബിസിനസില്‍ പുരോഗതി ഉണ്ടാകും. തൊഴില്‍ മേഖലയിലുള്ളവര്‍ക്ക് ശമ്പള വര്‍ധനവിനും സ്ഥാനക്കയറ്റത്തിനും സാധ്യത കാണുന്നുണ്ട്. വരുമാനത്തിന്റെ പുതിയ സാധ്യതകള്‍ തുറക്കപ്പെടും. അതിനാല്‍ സാമ്പത്തികമായി മെച്ചപ്പെട്ട നിലയില്‍ ആയിരിക്കും.

7

ജീവിതത്തില്‍ ഇതുവരെ നേരിട്ട ബുദ്ധിമുട്ടുകളില്‍ നിന്ന് ആശ്വാസം ലഭിക്കും. ആത്മവിശ്വാസത്തോടെ ചെയ്യുന്ന ജോലികള്‍ക്ക് ഫലം കാണും. ഏറെ നാളായി വിവാഹലോചനയുമായി നടക്കുന്നവര്‍ക്ക് ശുഭവാര്‍ത്ത കേള്‍ക്കാന്‍ സാധിക്കും. കരിയറിയില്‍ വലിയ ഉയരങ്ങളില്‍ എത്തും.

വൃശ്ചികം

വൃശ്ചികം

ബുധന്‍-ശുക്രന്‍ സംക്രമണത്താല്‍ രൂപം കൊള്ളുന്ന ലക്ഷ്മീ നാരായണ യോഗം വൃശ്ചികം രാശിക്കാര്‍ക്കും വലിയ ഭാഗ്യങ്ങള്‍ കൊണ്ടുവരും. സാമ്പത്തികമായി നേരിട്ടിരുന്ന ബുദ്ധിമുട്ടുകള്‍ അതിജീവിക്കും. നിക്ഷേപങ്ങളില്‍ നിന്ന് വരുമാനം ലഭിക്കും. കുടുംബ ജീവിതത്തില്‍ സന്തോഷത്തോടെയും സമാധാനത്തോടെയും മുന്നോട്ട് പോകാന്‍ സാധിക്കും. മതപരമായ പ്രവര്‍ത്തനങ്ങളില്‍ താല്‍പര്യം വര്‍ദ്ധിക്കും.

9

തീര്‍ത്ഥാടന യാത്രക്ക് സാധ്യത കാണുന്നുണ്ട്. സാമ്പത്തിക സ്ഥിതി ശക്തമായതിനാല്‍ പുതിയ ബിസിനസ് പരീക്ഷണങ്ങള്‍ ധൈര്യത്തോടെ ഏര്‍പ്പെടാം. സന്താന ഭാഗ്യം കൈവരും. കുടുംബ ജീവിതത്തില്‍ ലക്ഷ്മീ ദേവിയുടെ കടാക്ഷം എപ്പോഴമുണ്ടാകും. കുടുംബാംഗങ്ങള്‍ക്കിടയില്‍ ഐക്യം വര്‍ധിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+