ഈ 3 രാശിക്കാരാണോ ഇനി അടിമുടി മാറ്റം; സുഖസൗകര്യങ്ങൾ വർദ്ധിക്കും, ഡിസംബറിൽ രാജാവിനെ പോലെ ജീവിക്കാം!
ഓരോ ഗ്രഹങ്ങളുടേയും രാശി മാറ്റം എല്ലാ രാശിക്കാരുടേയും ജീവിതത്തിൽ മാറ്റങ്ങൾ കൊണ്ടുവരും. ചിലർക്ക് വളരെ മോശം കാര്യങ്ങളാവാം സംഭവിക്കുന്നത്. എന്നാൽ ചിലർക്ക് ജീവിതത്തിലെ എല്ലാ ഭാഗ്യങ്ങളും കടന്നുവരുന്ന സമയമാവാം. ജ്യോതിഷമനുസരിച്ച് ഭൂതങ്ങളുടെ അധിപനായ ശുക്രൻ രാശി മാറിയിരിക്കുകയാണ്. 2023 നവംബർ 30 വ്യാഴാഴ്ച ( ഇന്നലെ) ശുക്രൻ സംക്രമിച്ച് തുലാം രാശിയിൽ കടന്നിരിക്കുകയാണ്.
ശുക്രന്റെ രാശി മാറ്റം 12 രാശിക്കാരേയും ബാധിക്കുമെങ്കിലും ചില രാശിക്കാർക്കായിരിക്കും കൂടുതൽ ഗുണങ്ങൾ ഉണ്ടാവുന്നത്. ശുക്രനെ സമ്പത്ത്, ഭൗതിക സന്തോഷം, ഐശ്വര്യം, ആഢംബരം, സ്നേഹം എന്നിവയുടെ കാരകനായിട്ടാണ് കണക്കാക്കുന്നത്.

തുലാം രാശിയുടെ അധിപൻ ശുക്രനാണ്. അത് കൊണ്ട് തന്നെ ഈ ശുക്ര സംക്രമത്തിന് പ്രത്യേകതയുണ്ട്. ശുക്രന്റെ രാശി മാറ്റം മൂന്ന് രാശിക്കാർക്ക് ഏറെ ഗുണകരമാണ്. ഏതൊക്കെ രാശിക്കാരുടെ ജീവിതത്തിലേക്കാണ് ഭാഗ്യം കൊണ്ടുവരാൻ പോകുന്നതെന്ന് നോക്കാം.
മേടം: മേടം രാശിക്കാർക്ക് ശുക്രന്റെ സംക്രമം വളരെ ശുഭകരമായിരിക്കും. ഈ രാശിക്കാർക്ക് തൊഴിൽ രംഗത്തും ബിസിനസ്സ് രംഗത്തും നേട്ടം ഉണ്ടാവും. നിങ്ങൾക്ക് ഈ സമയത്ത് ബിസിനസ്സ് വിപുലീകരിക്കിാൻ കഴിയും. പുതിയ ആശങ്ങൾ ബിസിനസ്സിൽ നടപ്പാക്കുന്നതാണ്. സാമ്പത്തികമായി വളരെ നല്ല നേരമാണ്. സാമ്പത്തിക നേട്ടമുണ്ടാകും. നിങ്ങളുടെ കുടുംബത്തിൽ സന്തോഷം വന്നുചേരും. ജോലിയിൽ സ്ഥാനക്കയറ്റത്തിന് സാധ്യത
കർക്കിടകം: ഈ രാശിക്കാർക്ക് ശുക്രന്റെ രാശിമാറ്റം വളരെയേറെ ഗുണം ചെയ്യും. ജീവിതത്തിൽ വലിയ ഭാഗ്യങ്ങൾ വന്നുചേരും. ഭൗതീക സുഖങ്ങൾ ഈ സമയത്ത് വർദ്ധിക്കും. പുതിയ വാഹനം വാങ്ങാൻ സാധ്യത. അത് പോലെ വീട്ടിലെ സൗകര്യങ്ങളൊക്കെ വർദ്ധിക്കും, പുതിയ വീട്ടിലേക്ക് മാറാനുള്ള സാധ്യത ഉണ്ട്. സാമ്പത്തികമായ ബുദ്ധിമുട്ടുകൾ ഈ സമയത്ത് തീരും..
മകരം: ഈ രാശിക്കാരെ സംബന്ധിച്ച് എല്ലാം ഇവർക്ക് അനുകൂലമാകുന്ന സമയമാണ്. ജോലിയിലും ബിസിനസ്സിലും ലാഭം ലഭിക്കും. ബിസിസ്സിൽ വൻ ലാഭം ലഭിക്കാൻ സാധ്യത. കരിയറിൽ പുരോഗതി ഉണ്ടാവും.
നിങ്ങളുടെ അദ്ധ്വാനത്തിനുള്ള അംഗീകാരം ലഭിക്കും. നിങ്ങൾക്ക് നിങ്ങളുടെ ബിസിനസ്സ് വിദേശത്തേക്ക് വ്യാപിപ്പിക്കാൻ സാധിക്കും. ജോലയിൽ പ്രൊമോഷന് സാധ്യതയുണ്ട്. വരുമാനത്തിലും വർദ്ധനവ് ഉണ്ടാവും. മുന്നിലുള്ള തടങ്ങളെ എല്ലാം കടന്ന് വിജയത്തിലെത്താൻ സാധിക്കുന്നതാണ്. കടങ്ങളെല്ലാം തീരും. വരുമാനം പല വഴി വന്നുചേരുന്നതാണ്.












Click it and Unblock the Notifications