Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒറ്റ രാത്രികൊണ്ട് കോടീശ്വരനാകും, രാജാക്കന്‍മാരെ പോലെ വിലസാം, കൈ നിറയെ പണം; ഈ രാശിക്കാര്‍ക്കിനി രാജയോഗം

ജ്യോതിഷപ്രകാരം ഓരോ രാശിയും നിശ്ചിത സമയത്ത് രാശി മാറും. ഇതുവഴി 12 രാശിക്കാരുടേയും ജീവിതത്തില്‍ സ്വാധീനം ഉണ്ടാകും. എന്നാല്‍ ചില രാശിക്കാര്‍ക്ക് ഇത് വലിയ പ്രതിഫലനമാണ് ഉണ്ടാക്കുക. ചിലര്‍ക്ക് ജീവിതത്തിലെ ഏറ്റവും മികച്ച സമയമായിരിക്കും ഇതുവഴി ലഭിക്കാന്‍ പോകുക. എന്നാല്‍ വേറെ ചിലര്‍ക്ക് ഗ്രഹങ്ങളുടെ രാശി മാറ്റം മോശം അനുഭവവും സമ്മാനിക്കും.

ഓരോ രാശിയുടെ മാറ്റവും ഗ്രഹങ്ങളുടെ ചലനങ്ങളും എല്ലാം വളരെ പ്രധാനമാണ് എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ ഗ്രഹങ്ങളുടെ രാശി മാറ്റങ്ങളെ വലിയ ആകാംക്ഷയോടെ ആണ് വിശ്വാസികള്‍ നോക്കി കാണുന്നത്. പുതുവര്‍ഷത്തിലെ ആദ്യമാസം അവസാനിക്കാന്‍ പോവുകയാണ്. ഒമ്പത് ദിവസങ്ങള്‍ക്ക് ശേഷം ലോകം ഫെബ്രുവരിയിലേക്ക് കാലെടുത്ത് വെക്കും.

വരാനിരിക്കുന്നത് വിശിഷ്ടമായ രാശിമാറ്റം

വരാനിരിക്കുന്നത് വിശിഷ്ടമായ രാശിമാറ്റം

ഫെബ്രുവരിയില്‍ വളരെ വിശിഷ്ടമായ ഒരു രാശി മാറ്റം സംഭവിക്കാന്‍ പോവുകയാണ്. ഫെബ്രുവരി 15 ന് ശുക്രന്‍ മീനം രാശിയിലേക്ക് പ്രവേശിക്കാന്‍ ഒരുങ്ങുകയാണ്. ഇതുവഴി ചില രാശിക്കാര്‍ക്ക് ലഭിക്കാന്‍ പോകുന്നത് മാളവ്യ രാജയോഗം ആണ്. ആഡംബരത്തിന്റേയും ആരോഗ്യത്തിന്റേയും സേേന്താഷത്തിന്റേയും കാരകനായിട്ടാണ് ശുക്ര ഗ്രഹത്തെ കാണുന്നത്. അതിനാല്‍ മീനം രാശിയിലെ ശുക്രന്റെ സംക്രമണം വലിയ ഭാഗ്യങ്ങള്‍ കൊണ്ടുവരും. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഈ നേട്ടം ലഭിക്കാന്‍ പോകുന്നത് എന്ന് നോക്കാം.

ഇടവം

ഇടവം

ശുക്രന്‍ മീനം രാശിയിലേക്ക് പ്രവേശിക്കുന്നത് വഴി ഇടവം രാശിക്കാര്‍ക്ക് വലിയ ഭാഗ്യം കൈവരാന്‍ പോവുകയാണ്. ഇടവം രാശിക്കാരുടെ ജാതകത്തിന്റെ പതിനൊന്നാം ഭാവത്തിലാണ് ശുക്ര സംക്രമണം മൂലം മാളവ്യരാജയോഗം രൂപപ്പെടാന്‍ പോകുന്നത്. അതിനാല്‍ തന്നെ വലിയ ഭാഗ്യങ്ങളാണ് ഇവര്‍ക്ക് ലഭിക്കാന്‍ പോകുന്നത്. ശുക്രന്റെ ശരിയായ സ്ഥാനവും മാളവ്യരാജയോഗത്തിന്റെ സ്വാധീനവും കാരണം ഇവര്‍ രാജാക്കന്‍മാരെ പോലെ വിലസും.

ഒറ്റരാത്രിയില്‍ വന്‍ ഭാഗ്യം

ഒറ്റരാത്രിയില്‍ വന്‍ ഭാഗ്യം

കണ്ണടച്ച് തുറക്കും മുന്‍പായിരിക്കും ഇവരുടെ വളര്‍ച്ച. സാമ്പത്തികമായി ഏറെ അഭിവൃദ്ധിപ്പെടും. വരുമാനം കുന്നുകൂടാന്‍ തുടങ്ങും. നിക്ഷേപങ്ങളില്‍ നിന്നും വരുമാനം ലഭിക്കും. ചിന്തിക്കാന്‍ പോലും പറ്റാത്ത ധനം ഇവരുടെ കൈയില്‍ വന്ന് ചേരും.
ബിസിനസ് രംഗത്ത് വന്‍ പുരോഗതിയുണ്ടാകും. ആരോഗ്യകാര്യങ്ങളില്‍ ഒന്നും പേടിക്കാനില്ല. കുടുംബാംഗങ്ങളുടെ ആരോഗ്യവും സ്ഥിരമായിരിക്കും.

കര്‍ക്കിടകം

കര്‍ക്കിടകം

ശുക്രന്‍ മീനം രാശിയിലേക്ക് പ്രവേശിക്കുന്നത് വഴി രൂപപ്പെടുന്ന മാളവ്യരാജയോഗം കര്‍ക്കടക രാശിക്കാര്‍ക്ക് നല്ല ദിനങ്ങള്‍ കൊണ്ടുവരും. സൗഭാഗ്യങ്ങളുടെ പെരുമഴയാണ് കര്‍ക്കിടകം രാശിക്കാരെ കാത്തിരിക്കുന്നത്. കര്‍ക്കിടക രാശിക്കാരുടെ ഒന്‍പതാം ഭാവത്തിലാണ് മാളവ്യരാജയോഗം സൃഷ്ടിക്കപ്പെടുക. കര്‍ക്കിടകത്തിലെ ഒമ്പതാം ഭാവം ഭാഗ്യത്തിന്റെയും വിദേശ ജീവിത യോഗത്തിന്റെയും ഭവനമാണ് എന്നാണ് കണക്കാക്കുന്നത്.

ലോട്ടറി അടിക്കാന്‍ സാധ്യത

ലോട്ടറി അടിക്കാന്‍ സാധ്യത

അതിനാല്‍ വിദേശ യാത്രക്കോ വിദേശത്ത് ജോലിക്കോ ഉള്ള സാധ്യത കാണുന്നുണ്ട്. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങള്‍ നടത്താം. കാരണം മാളവ്യരാജയോഗത്തില്‍ കര്‍ക്കിടകം രാശിക്കാര്‍ക്ക് അസാധാരണമായ ഭാഗ്യമാണ് ഉണ്ടാകുക. അതിനാല്‍ ഈ സമയത്ത് ഭാഗ്യത്തിന്റെ പൂര്‍ണ്ണ പിന്തുണ കര്‍ക്കിടകം രാശിക്കാര്‍ക്ക് ലഭിക്കും. കലാ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് വിജയം കൈവരിക്കാന്‍ സാധിക്കും.

മീനം

മീനം

ശുക്രന്‍ മീനം രാശിയിലേക്ക് പ്രവേശിക്കുന്നത് വഴി മീനം രാശിക്കാര്‍ക്കും വലിയ ഭാഗ്യം സൃഷ്ടിക്കപ്പെടും. മീനം രാശിയുടെ ലഗ്നഭാവത്തില്‍ ആയിരിക്കും ശുക്രന്‍ സഞ്ചരിക്കുക. അതിനാല്‍ തന്നെ മാളവ്യരാജയോഗം മീനം രാശിക്കാര്‍ക്ക് സന്തോഷത്തിന്റെ ദിവസങ്ങളായിരിക്കും സമ്മാനിക്കുക. ഏതൊരു ജോലിയും ആത്മവിശ്വാസത്തോടെ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. ബിസിനസില്‍ വലിയ ലാഭം കൊയ്യാന്‍ സാധ്യത കാണുന്നു.

നാട്ടില്‍ പ്രശസ്തരാകാം

നാട്ടില്‍ പ്രശസ്തരാകാം

മത്സരപരീക്ഷകളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയമാണ്. കലാ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് നേട്ടം കൊയ്യാം. അതുവഴി സമൂഹത്തില്‍ നിന്ന് ആദരവും ബഹുമാനവും ലഭിക്കും. കുടുംബത്തില്‍ ഐക്യവും സമാധാനവും കൈവരും. വില പിടിപ്പുള്ള വസ്തുക്കള്‍, സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. ഏറെ നാളായി ആഗ്രഹിച്ച കാര്യം സഫലീകരിക്കപ്പെടും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+