മേയ് മാസത്തോടെ തലവരമാറും, ചെല്ലുന്നയിടത്തെല്ലാം ഭാഗ്യം, കൈ നിറയെ പൊന്നും പണവും.. ഈ രാശിക്കാരാണോ
ജ്യോതിഷത്തിൽ ഓരോ ഗ്രഹത്തിനും അതിന്റേതായ പ്രാധാന്യം ഉണ്ട്. ഓരോ ഗ്രഹത്തിന്റേയും രാശി മാറ്റം ഓരോ രാശിക്കാരേയും ബാധിക്കും.
ജ്യോതിൽത്തിൽ വളരെ പ്രധാനപ്പെട്ട ഗ്രഹങ്ങളിൽ ഒന്നാണ് ശുക്രൻ. ശുക്രൻ അനുകൂലമാകുന്ന രാശിക്കാർക്ക് ജീവിതത്തിൽ വളരെ നല്ല സമയമായിരിക്കും. അതുപോലെ ശുക്രൻ കോപിച്ചാൽ ആ രാശിക്കാരുടെ ജീവിതത്തിൽ പല തടസ്സങ്ങളും ഉണ്ടാവും.
മേയ് രണ്ടിനാണ് ശുക്രൻ രാശി മാറുന്നത്. മേയ് 2 ന് ഉച്ചയ്ക്ക് 1:50 ന് ശുക്രൻ മിഥുന രാശിയിൽ സംക്രമിക്കും. ജ്യോതിഷത്തിൽ ശുക്രനെ ശുഭഗ്രഹമായിട്ടാണ് കണക്കാക്കുന്നത്. ശുക്രന്റെ അനുഗ്രഹം ലഭിച്ചാൽ ജീവിതത്തിൽ സന്തോഷവും പുത്തൻ അവസരങ്ങളും ലഭിക്കുമെന്നാണ് വിശ്വാസം. ധനത്തിന്റേയും ഐശ്വര്യത്തിന്റെയും സമൃദ്ധിയുടേയും ദേവനാണ് ശുക്രൻ. ശുക്രൻ രാശി മാറുമ്പോൾ അത് ഏതൊക്കെ രാശിക്കാർക്കാണ് ജീവിതത്തിൽ മാറ്റം കൊണ്ടുവരുന്നതെന്ന് നോക്കിയാലോ..

മേടം : മേടം രാശിക്കാർക്ക് വരാൻ പോകുന്നത് നേട്ടങ്ങളുടെ കാലമാണ്. ജ്യോതിഷ പ്രകാരം മേടം രാശിക്കാർക്ക് ശുക്രന്റെ രാശി മാറ്റം വലിയ നേട്ടങ്ങൾ ആണ് കൊണ്ടുവരിക. മിഥുന രാശിയിൽ ശുക്രന്റെ സംക്രമണം ഈാ രാശിക്കാർക്ക് ജീവിതത്തിൽ പുരോഗതി ഉണ്ടാവാൻ കാരണമാകുന്ന പല കാര്യങ്ങളും സംഭവിക്കും. ഈ നേരത്ത് സുഹൃത്തുക്കളുമായും ബന്ധുക്കളമായുമുള്ള ബന്ധം കൂടുതൽ ശക്തമാകും. ഈ രാശിക്കാർക്ക് പ്രണയമുണ്ടെങ്കിൽ അത് കൂടുതൽ ശക്തമാകും. ആത്മവിശ്വാസം കൂടും. വരുമാനത്തിന്റെ കാര്യത്തിൽ ആശങ്ക വേണ്ട..
മിഥുനം: ശുക്രന്റെ സംക്രമം മിഥുന രാശിയിൽ സംഭവിക്കുമ്പോൾ മിഥുനം രാശിയിൽപ്പെട്ട ആളുകൾക്ക് നല്ല ദിനങ്ങളാണ് ഇനി. ഈ സമയത്ത് എല്ലാ കാര്യങ്ങളും നിങ്ങൾക്ക് ഉത്സാഹത്തോടെ ചെയ്യാൻ സാധിക്കും. നിങ്ങൾക്ക് ആവേശത്തോടെ എല്ലാ കാര്യങ്ങളും ചെയ്യാൻ തോന്നും. നിങ്ങളുോട് എല്ലാവർക്കും ആരാധ തോന്നും. നിങ്ങൾ ഈ സമയത്ത് ബിസിനസ് ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഇത് തന്നെയാണ് ഏറ്റവും നല്ല സമയം.
ചിങ്ങം : മനസ്സിലെ ആഗ്രഹങ്ങൾ നടപ്പാക്കാൻ ഏറ്റവും മികച്ച സമയം. നിങ്ങൾ പ്രവർത്തിക്കുന്ന മേഖലയിൽ ഏറ്റവും മികച്ച പ്രവർത്തനം നിങ്ങൾക്ക് കാഴ്ച വെയ്ക്കാൻ സാധിക്കുന്നതാണ്. എല്ലാ മേഖലയിലും നിങ്ങൾക്ക് മുന്നിട്ട് നിൽക്കാൻ സാധിക്കുന്നതാണ്. നിങ്ങൾ മത്സര പരീക്ഷയ്ക്ക് തയ്യാറെടുക്കയാണെഹ്കിൽ നിങ്ങൾ മികച്ച ഫലം ലഭിക്കുന്നതാണ്.
തുലാം : ഈ രാശിക്കാർക്ക് സാമ്പത്തികമായ വലിയ നേട്ടം ഉണ്ടാക്കാൻ സാധിക്കുന്ന നേരമാണ്. പൂർവിക സ്വത്ത് ലഭിക്കാനുള്ള സാധ്യത ഉണ്ട്. നിങ്ങൾക്ക് ലഭിക്കാനുള്ള പണം ഈ സമയത്ത് ലഭിക്കും. നിങ്ങൾക്ക് പുതിയ ആശയം ഉദിക്കുന്നുണ്ടങ്കിൽ അത് നടപ്പാക്കാൻ ഏറ്റവും മികച്ച സമയം. ബിസിനസ് തുടങ്ങാന് പദ്ധതി ഉണ്ടെങ്കിൽ ഈആ സമയത്ത് ആരംഭിക്കാം.
മീനം: ഈ രാശ്ക്കാർക്ക് അനുകൂലമായ സമയമാണ്. ജോലിയിലും ബിസിനസ്സിലും മികച്ച സമയമാണ്. വരുമാനത്തിൽ വർധനവ് ഉണ്ടാവും
ബിസിനസ്സിൽ നല്ല ലാഭം ലഭിക്കും. ആത്മവിശ്വസം വർധിക്കും.ജോലി ചെയ്യുന്നവർക്ക് സ്ഥാനക്കയറ്റം ലഭിക്കും. ശുഭകാര്യങ്ങൾ നിങ്ങളെ തേടിവരും. നല്ല സമയമാണ് വരാൻ പോവുന്നത്.












Click it and Unblock the Notifications