Get Updates
Get notified of breaking news, exclusive insights, and must-see stories!

കടമൊക്കെ തീരും, കൈനിറയെ പൊന്നും പണവും; വീട് രാജകൊട്ടാരം പോലെ; ഈ രാശിക്കാരാണോ? ഭാ​ഗ്യം തെളിഞ്ഞു

ജ്യോതിഷത്തിൽ ​ഗ്രഹങ്ങൾക്കുള്ള പ്രാധാന്യം അറിയാമല്ലോ. ശുക്രൻ വളരെ പ്രധാനപ്പെട്ട ​ഗ്രഹങ്ങളിൽ ഒന്നാണ്. നവംബർ 30 ന് ആണ് ശുക്രൻ സ്വന്തം രാശിയായ തുലാത്തിൽ പ്രവേശിക്കുന്നത്. ശുക്രന്റെ സംക്രമത്തിന്റെ ഫലം എല്ലാ രാശിക്കാരിലും കാണാം. ശുക്രൻ രാശിമാറുമ്പോൾ അഞ്ച് രാശിയിൽപ്പെട്ടവരുടെ ഭാ​ഗ്യമാണ് തെളിയാൻ പോകുന്നത്. സാമ്പത്തികമായി വൻ നേട്ടം ഉണ്ടാവുകയും ചെയ്യും. ഭാ​ഗ്യശാലികളായ ആ രാശിക്കാർ ആരാണ് എന്നറിയാം...

മിഥുനം: ശുക്രന്റെ രാശി മാറ്റം മിഥുനം രാശിക്ക് വൻ നേട്ടമാണ് കൊണ്ടുവരാൻ പോകുന്നത്. ശുക്രൻ ഈ രാശിയുടെ അധിപനായ ബുധന്റെ സു​ഹൃത്താണ്. മിഥുനം രാശിയുടെ അഞ്ചാം ഭാവത്തിലാണ് ശുക്രന്റെ സംക്രമണം നടക്കുന്നത്. അത് കൊണ്ട് ഈ സമയത്ത് പുരോ​ഗതി ഉണ്ടാവും. പ്രണയബന്ധം വിജയകരമാകും. വിവാഹം നോക്കുന്നവരാണെങ്കിൽ മനസ്സിന് ചേർന്ന ആൾ വന്നുചേരും. അത് പോലെ തൊഴിൽ രം​ഗത്ത് നേട്ടമുണ്ടാകും.

astro luck nn

കന്നി: ഈ രാശിക്കാരുടെ സമയം തെളിഞ്ഞു. കാര്യങ്ങളെല്ലാം അനുകൂലം ആയിരിക്കും. ഈ സംക്രമണം ഈ രാശിയിൽ പണത്തിന്റെയും സംസാരത്തിന്റേയും ഭവനത്തിലാണ് നടക്കുന്നത്. അത് കൊണ്ട് ഈ സമയത്ത് ധനം ലഭിക്കുന്നത് തുടരും. തൊഴിൽ മേഖലയിൽ നേട്ടത്തിന് സാധ്യത. സാമ്പത്തികമായ ബുദ്ധിമുട്ട് ഉണ്ടാവില്ല. നിങ്ങളുടെ അദ്ധ്വാനം അം​ഗീകരിക്കപ്പെടും. സമാധാനം ഉണ്ടാവും. സാമ്പത്തികമയി പുരോ​ഗതി ഉണ്ടാവും.

മകരം: ശുക്രന്റെ രാശിമാറ്റം താെഴിൽ ബിസിനസ്സ് രം​ഗത്ത് ഉള്ളവർക്ക് നല്ല നേരമാണ് കൊണ്ടുവരുന്നത്, മിഥുനം രാശിയുടെ അധിപൻ ശനിയാണ്, അതുകൊണ്ട് തന്നെ ശുക്രന് ഈ രാശിക്കാരോട് പ്രത്യേക ശ്രദ്ധ ഉണ്ടാവും.

ജോലിയിലും ബിസിനസ്സിലും പുരോ​ഗതിയുണ്ടാവും. കരിയറുമായി ബന്ധപ്പെട്ട പദ്ധതികൾ പൂർണമായും വിജയിക്കും. ബിസിനസ്സ് മേഖലയിലാണെങ്കിൽ വമ്പൻ ലാഭം ലഭിക്കും. മുടങ്ങിക്കിടക്കുന്ന പദ്ധതികൾ പുനരാരംഭിക്കും. വളരെ നല്ല നേരമാണ്.

മേടം: മേടം രാശിയിൽ പെട്ട ആളുകൾക്ക് ശുക്രന്റെ രാശി മാറ്റം പല നല്ല നേട്ടങ്ങളും കൊണ്ടുവരും, ബിസിനസ് മേഖലയിൽ ഉള്ളവർക്ക് അവരുടെ പുതിയ പ്ലാനുകൾ ഈ സമയത്ത് നടപ്പാക്കാവുന്നതാണ്. ലാഭം ലഭിക്കും. പ്രണയ ജീവിതം മികച്ചതാവും. സുഖസൗകര്യങ്ങൾ വർദ്ധിക്കും. ആഡംബര വസ്തുക്കൾ സ്വന്തമാക്കാൻ സാധിക്കും, സാമ്പത്തിക സ്ഥിതി ഉയരും.

കർക്കിടകം: കർക്കിടക രാശിയിൽപ്പെട്ടവർക്ക് ഏറ്റവും മികച്ച സമയമാണ്. ശുക്രന്റെ രാശിമാറ്റം കാരണം, നിങ്ങൾക്ക് സാമ്പത്തികമായ നേട്ടങ്ങളാണ് ഉണ്ടാവാൻ പോകുന്നത്. കുടുംബത്തിൽ സന്തോഷവും വന്നുചേരും സമാധാനവും വന്നെത്തും, ഭൂമി, കെട്ടിടം, വാഹനം എന്നിവ വാങ്ങാൻ ആ​ഗ്രഹിക്കുന്നവർ ആ ആ​ഗ്രഹം സഫലമാകും. അദ്ധ്വനാത്തിന് ഫലം ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+