Get Updates
Get notified of breaking news, exclusive insights, and must-see stories!

നിക്ഷേപത്തിന് അനുകൂലസമയം, ബാങ്കിലിട്ടപോലെ ഈ രാശിക്കാരെ പണം തേടിയെത്തും; തലവര തെളിയും

നിങ്ങൾ ഒരു പുതിയ വ്യക്തിയെ പരിചയപ്പെടും. ആ ബന്ധം വലിയ നേട്ടമായിരിക്കും കൊണ്ടുവരുന്നത്.

astrology new

ശുക്രൻ ഉദിച്ചാൽ ജീവിതത്തിൽ വലിയ നേട്ടങ്ങളാണ് വന്നുചേരുക. ജാതകത്തിൽ ശുക്രൻ‌ തെളിയുന്നതോടെ ആ വ്യക്തിയുടെ ജീവിത്തതിൽ സമാധാനത്തിന്റെയും സന്തോഷത്തിന്റെയും സാമ്പത്തികമായ വളർച്ചയുടേയും കാലമാണ്. ശുക്രൻ ഏത് രാശിക്കാർക്കാണോ അനുകൂലമാകുന്നത് ആ രാശിക്കാർക്ക് അതുവരെ ഉണ്ടായിരുന്ന എല്ലാ തടസ്സങ്ങളും ഇല്ലാതാവുകയും ജീവിതം കുബേര സമാനമാവുകയും ചെയ്യും.

അതുപോലെ തന്നെ ശുക്രൻ ജാതകത്തിൽ മോശം സ്ഥാനത്താണെങ്കിൽ വിപരീതഫലമാകും ഉണ്ടാകുക. പല തടസ്സങ്ങളും ഈ സമയത്ത് അനുഭവിക്കേണ്ടിവരും. മാർച്ച് 12 ന് ശുക്രൻ മേടം രാശിയിൽ സംക്രമിക്കും. ഫെബ്രുവരി 15ന് ശുക്രൻ മീനരാശിയിൽ സംക്രമിച്ചിരുന്നു. ഈ കൂടിച്ചേരൽ പല ​ നല്ല കാര്യങ്ങളും സംഭവിക്കാൻ ഉള്ള വഴിയൊരുക്കും. മേടം രാശിയിൽ ശുക്രന്റെ സംക്രമണം വഴി ഏത് രാശിക്കാർക്ക് ശുഭഫലങ്ങൾ ലഭിക്കുമെന്ന് നമുക്ക് പരിശോധിക്കാം

പ്രണയബന്ധം വഴിത്തിരിവാകും...

പ്രണയബന്ധം വഴിത്തിരിവാകും...

മേടം: വലിയ നേട്ടങ്ങളാണ് ഈ രാശിക്കാരെ തേടിവരാൻ പോവുന്നത്. വ്യക്തിപരമായും ഇവരുടെ കുടുംബജീവിതത്തിലും ശുഭകരമായ ഫലങ്ങൾ വന്നുചേരും. നിങ്ങളുടെ എല്ലാ വിജിയത്തിലും കുടുംബത്തിന്റെ സ്വാധീനം ഉണ്ടാവും. ഈ രാശിക്കാരുടെ പ്രണയബന്ധം വളരെ ശക്തമാകും. വിവാഹതിരുടെ ജീവിതവും സമാധാനംനിറഞ്ഞതാവും. പങ്കാളിയുടെ പിന്തുണയുണ്ടാവും. സാമ്പത്തികമായി നേട്ടമുണ്ടാകും. ഇപ്പോഴുള്ള സമ്പത്തിനെക്കാൾ ഇരട്ടിനേട്ടം ഉണ്ടാകും...

നിങ്ങളെ തേടി ഒരു ശുഭ വാർത്ത എത്തും...

നിങ്ങളെ തേടി ഒരു ശുഭ വാർത്ത എത്തും...

മിഥുനം: മിഥുനം രാശിക്കാരെ തേടി വലിയൊരു സന്തോഷം വൈകാതെ വരും. കാരണം മഹാഭാ​ഗ്യമുള്ള നേരമാണിത്. വെറുതേയിരുന്നാൽ പോലും നേട്ടങ്ങൾ ഉണ്ടാവുന്ന സമയം. ഈ സമയത്താണ് നിങ്ങൾ ഏറ്റവും കൂടുതൽ നേട്ടങ്ങൾ ഉണ്ടാക്കാൻ സാധിക്കുന്ന സമയം. ഈ സമയത്ത് നിങ്ങൾ ഒരു പുതിയ വ്യക്തിയെ പരിചയപ്പെടും. ആ ബന്ധം വലിയ നേട്ടമായിരിക്കും കൊണ്ടുവരുന്നത്. വിദ്യാർത്ഥികൾക്ക് സമയം വളരെ അനുകൂലമാണ്. സന്തോഷകരമായ അവസ്ഥയായിരിക്കും.

സാമ്പത്തികമായ വൻ പുരോ​ഗതി..

സാമ്പത്തികമായ വൻ പുരോ​ഗതി..

ചിങ്ങം: ചിങ്ങം രാശിക്കാരെ സംബന്ധിച്ച് ഏറ്റവും കൂടുതൽ പ്രയോജനം ഉണ്ടാവാൻ പോകുന്നത് ചിങ്ങം രാശിയിൽ ഉള്ള ആളുകൾക്കാണ്.

ശുക്ര സംക്രമം ചിങ്ങം രാശിക്കാർക്ക് അവർ പോലും സ്വപ്നം കാണാത്ത പല പുരോ​ഗതിയും ഉണ്ടാക്കും. ഏത് മേഖലയിലാണോ നിങ്ങൾ തൊഴിൽ എടുക്കുന്നത്, അവിടെ നിങ്ങൾക്ക് മികച്ച പ്രവർത്തനം കാഴ്ചവെയ്ക്കാൻ‌ പറ്റും. എല്ലാ മേഖലയിലും നിങ്ങൾക്ക് വിജയം നേടാൻ സാധ്യതയുണ്ട്. വിദേശ യാത്രയ്ക്കുള്ള അവസരങ്ങൾ ഉണ്ട്.

മാറ്റങ്ങൾ കൊണ്ടുവരും..

മാറ്റങ്ങൾ കൊണ്ടുവരും..

‌ധനു: നിങ്ങൾക്ക് പുതിയ തുടക്കമുണ്ടാകും. മറ്റുള്ളവരുമായി തർക്കത്തിൽ ഏർപ്പെടരുത്. പലരും നിങ്ങളെ തെറ്റായ വഴിയിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കും. കരുതിയിരിക്കുക. ബിസിനസ്സ് ആരംഭിക്കാൻ ആ​ഗ്രഹിക്കുന്നുണ്ടെങ്കിൽ ഇതാണ് ഏറ്റവും മികച്ച സമയം. ഈ സമയത്ത് സാമ്പത്തിക പ്രശ്നങ്ങളൊക്കെ തീരും. തൊഴിൽ മേഖലയിൽ നിന്ന് വളരെ നല്ലൊരു വിവരം നിങ്ങളെ തേടിയെത്തും.

ബിസിനസ്സിനുള്ള മികച്ച നേരം..

ബിസിനസ്സിനുള്ള മികച്ച നേരം..

മീനം: ഈ രാശിക്കാർക്ക് ഏറ്റവും നല്ല സമയമാണ് വരാൻ പോകുന്നത്, എല്ലാ മേഖലയിലും നിങ്ങൾക്ക് നേട്ടങ്ങൾ ഉണ്ടാവും. സംസാരത്തിലൂടെ ആളുകളെ ആകർഷിക്കാൻ കഴിയും. പുതിയ തുടക്കം ഉണ്ടാവും. ബിസിനസ്സ് തുടങ്ങാൻ ആലോചിക്കുന്നുണ്ടെങ്കിൽ തുടങ്ങാം. നല്ല സമയമാണ്...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+