Get Updates
Get notified of breaking news, exclusive insights, and must-see stories!

പുതിയ വീട്ടില്‍ ആഡംബര ജീവിതം... വരുമാനം കുമിഞ്ഞ് കൂടാന്‍ ഇനി മണിക്കൂറുകള്‍ മാത്രം; ഈ രാശിക്കാരാണോ?

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് ഉള്ളത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത സമയത്തില്‍ രാശി മാറുന്നുണ്ട്. ഗ്രഹങ്ങളുടെ രാശി മാറ്റത്തിന് വലിയ പ്രാധാന്യമാണ് ജ്യോതിഷത്തില്‍ കല്‍പ്പിച്ച് നല്‍കിയിരിക്കുന്നത്. ഗ്രഹങ്ങളുടെ രാശി മാറ്റം എല്ലാ രാശിക്കാരേയും സ്വാധീനിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹങ്ങളുടെ രാശി മാറ്റം പ്രതികൂല ഫലമായിരിക്കും സമ്മാനിക്കുക.

എന്നാല്‍ ചില രാശിക്കാരെ സംബന്ധിച്ച് ഗ്രഹങ്ങളുടെ രാശി മാറ്റം വലിയ ഭാഗ്യം കൊണ്ടുവരും. ഇത്തരത്തില്‍ ഇന്ന് ഒരു പ്രധാന ഗ്രഹം രാശി മാറാന്‍ പോവുകയാണ്. ശുക്രനാണ് ഇന്ന് രാശി മാറ്റത്തിന് ഒരുങ്ങുന്നത്. ജ്യോതിഷ പ്രകാരം ഏറെ അനുകൂല ഘടകങ്ങളുള്ള ഗ്രഹമാണ് ശുക്രന്‍. ജ്യോതിഷം അറിയാത്തവര്‍ പോലും നല്ല കാലം വന്നാല്‍ ശുക്രനുദിച്ചു എന്നാണ് പറയാറുള്ളത്.

astro

സമ്പത്തിന്റെ ഘടകമായാണ് ശുക്ര ഗ്രഹത്തെ ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ശുക്രന്റെ സംക്രമം മൂലം എല്ലാ രാശിക്കാരുടെയും ജീവിതത്തെ സ്വാധീനിക്കും. എന്നാല്‍ ചില രാശിക്കാര്‍ക്ക് ഇത് ഏറെ ഫലപ്രദമായിരിക്കും. ഇന്ന് രാത്രി 7.39 ന് ആണ് ശുക്രന്‍ രാശി മാറുന്നത്. കര്‍ക്കടക രാശിയിലായിരിക്കും അതിന് ശേഷം ശുക്രന്‍ സഞ്ചരിക്കുക. ഇത് ഏതൊക്കെ രാശിക്കാര്‍ക്കാണ് അനുകൂലമാകുന്നത് എന്ന് നോക്കാം.

മേടം

ശുക്രന്റെ കര്‍ക്കടകം രാശിയിലെ സംക്രമണം മേടം രാശിക്കാര്‍ക്ക് അനുകൂലമാണ്. ഏറ്റെടുത്ത ജോലികള്‍ ആത്മവിശ്വാസത്തോടെ പൂര്‍ത്തിയാക്കാന്‍ സാധിക്കും. മേടം രാശിക്കാര്‍ക്ക് ഇക്കാലയളവില്‍ ജോലിയില്‍ ശമ്പള വര്‍ധനവിനും സ്ഥാനക്കയറ്റത്തിനും സാധ്യത കാണുന്നു. ഏറെ നാളായി ജോലി അന്വേഷിക്കുന്നവര്‍ക്ക് മികച്ച ശമ്പളത്തോടെ ആഗ്രഹിച്ച ജോലി തന്നെ തേടിയെത്തും.

കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. വീട്ടില്‍ സന്തോഷവും സമാധാനവും നിറയും. ഏറെ നാളായി വിവാഹം ആലോചിക്കുന്നവര്‍ക്ക് ശുഭവാര്‍ത്ത കേള്‍ക്കാനാകും. കുടുംബത്തോടൊപ്പം ദീര്‍ഘസമയം ചെലവഴിക്കാന്‍ സാധിക്കും. സന്താന ഭാഗ്യം കൈവരും. പുതിയ തീരുമാനമെടുക്കുമ്പോള്‍ ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും എല്ലാ കാര്യത്തിലും പിന്തുണ ലഭിക്കും.

കര്‍ക്കടകം

ശുക്രന്റെ കര്‍ക്കടകം രാശിയിലെ സംക്രമണം കര്‍ക്കടകം രാശിക്കാര്‍ക്ക് ശുഭകരമാണ്. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. പുതിയ വാഹനം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് മികച്ച സമയം. ബിസിനസ് വിപുലപ്പെടുത്താന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഇതാണ് ഏറ്റവും അനുയോജ്യമായ സമയം. കാര്‍ഷിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ലാഭം കൊയ്യാനാകും.

വൃശ്ചികം

ശുക്രന്റെ കര്‍ക്കടകം രാശിയിലെ സംക്രമണം വൃശ്ചികം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. നിക്ഷേപങ്ങളില്‍ നിന്ന് വരുമാനം ലഭിക്കും. ആസ്തിയില്‍ വലിയ വര്‍ധനവിന് സാധ്യത കാണുന്നു. ഏറെ നാളായി കടം കൊടുത്ത പണം തിരികെ ലഭിക്കും. പുതിയ ബിസിനസ് ആരംഭിക്കാന്‍ അനുകൂല സമയമാണ്. വിദേശത്തേക്ക് പോകാനുള്ള സാധ്യത കാണുന്നു. വിദ്യാര്‍ത്ഥികള്‍ക്കും അനുകൂല സമയമാണ്.

മീനം

ശുക്രന്റെ കര്‍ക്കടകം രാശിയിലെ സംക്രമണം മീനം രാശിക്കാര്‍ക്ക് വലിയ ഭാഗ്യം സമ്മാനിക്കും. ലോട്ടറി പോലുള്ള പരീക്ഷണങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് അനുകൂല സമയമാണ്. ഒന്നാം സമ്മാനം തന്നെ ലഭിക്കാന്‍ സാധ്യത കാണുന്നു. കരിയറില്‍ വലിയ വിജയങ്ങള്‍ നേടിയേക്കും. ജോലി സ്ഥലത്തെ അന്തരീക്ഷം മെച്ചപ്പെടും. പുതിയ വീട്ടിലേക്ക് അധികം വൈകാതെ താമസം മാറിയേക്കും.

ഇക്കാലയളവില്‍ കുടുംബത്തില്‍ സന്തോഷമുണ്ടാകും. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. ഏറെ നാളായി കുഞ്ഞുങ്ങളില്ലാത്തവര്‍ക്ക് സന്താനഭാഗ്യം കൈവരും. സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും ഉള്ള ബന്ധം കൂടുതല്‍ ദൃഢമാകും. പുതിയ ജോലി അന്വേഷിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. സമൂഹത്തില്‍ ആദരവും പ്രശസ്തിയും ലഭ്യമാകും. കലാ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് വിജയം കൈവരിക്കാന്‍ സാധിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+