എന്ത് ചെയ്താലും ഭാഗ്യം, പോരാത്തതിന് പുതിയ കാറും വീടും; ഇവരുടെ ശുക്രനുദിച്ചു
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് ഉള്ളത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത സമയത്തില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ പറഞ്ഞിരിക്കുന്നത്. ഇതിന്റെ സ്വാധീനം എല്ലാ രാശിക്കാരിലും കാണാം. ചില രാശിക്കാര്‍ക്ക് ഗ്രഹങ്ങളുടെ രാശി മാറ്റം പ്രതികൂല ഫലമായിരിക്കും സമ്മാനിക്കുക. എന്നാല്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഗ്രഹങ്ങളുടെ രാശി മാറ്റം ഏറെ ഗുണപരമായിരിക്കും.
ജ്യോതിഷത്തില്‍ വലിയ പ്രാധാന്യമുള്ള ഗ്രഹമാണ് ശുക്രന്‍. ശുക്രന്‍ ഒരാളുടെ ജാതകത്തില്‍ നല്ല സ്ഥാനത്തായാല്‍ എല്ലാ നേട്ടങ്ങളും കൈവരിക്കാനാകും എന്നാണ് വിശ്വാസം. ആഡംബരം, ഐശ്വര്യം, പ്രണയം, ആകര്‍ഷണം എന്നിവയുടെ ഘടകമായിട്ടാണ് ശുക്രനെ കണക്കാക്കുന്നത്. ജൂലൈ 7 ന് ശുക്രന്‍ കര്‍ക്കടകത്തില്‍ നിന്ന് ചിങ്ങം രാശിയിലേക്ക് മാറാനിരിക്കുകയാണ്. ഈ രാശിമാറ്റം ഏതൊക്കെ രാശിക്കാര്‍ക്കാണ് ശുഭകരം എന്ന് നോക്കാം.

തുലാം
കര്‍ക്കടകത്തില്‍ നിന്ന് ചിങ്ങത്തിലേക്കുള്ള ശുക്രന്റെ രാശി മാറ്റം തുലാം രാശിക്കാര്‍ക്ക് ഏറെ അനുകൂലമാണ്. ഇക്കാലയളവില്‍ ഇവരുടെ വരുമാനം വര്‍ധിക്കും. ഏറെ നാളായി മുടങ്ങിക്കിടന്ന ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. ജോലിയില്‍ ശമ്പള വര്‍ധനവിനും സ്ഥാനക്കയറ്റത്തിനും സാധ്യത. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഏറെ അനുകൂലമായ സമയമാണ്.
മേടം
കര്‍ക്കടകത്തില്‍ നിന്ന് ചിങ്ങത്തിലേക്കുള്ള ശുക്രന്റെ രാശി മാറ്റം മേടം രാശിക്കാര്‍ക്ക് ശുഭകരമാണ്. ഇക്കാലയളവില്‍ മേടം രാശിക്കാരുടെ പ്രണയബന്ധം ദൃഢമാകും. ജീവിതത്തിലെ ഒട്ടുമിക്ക ആഗ്രഹങ്ങളും നിറവേറ്റാന്‍ നിങ്ങള്‍ ശ്രമിക്കും. ആത്മവിശ്വാസം വര്‍ധിക്കും. കലാ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് ഉന്നത വിജയം നേടാനാകും. ഇത് സമൂഹത്തില്‍ നിങ്ങളെ പ്രശസ്തരാക്കും.
ഇടവം
കര്‍ക്കടകത്തില്‍ നിന്ന് ചിങ്ങത്തിലേക്കുള്ള ശുക്രന്റെ രാശി മാറ്റം ഇടവം രാശിക്കാര്‍ക്കും നല്ലതാണ്. വീട്ടില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കാന്‍ സാധ്യത കാണുന്നു. പുതിയ വാഹനം വാങ്ങാന്‍ സാധ്യത. ഏറെ നാളായി ആഗ്രഹിച്ച ഒരു കാര്യം സഫലമാകും. കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെടുന്നവര്‍ക്ക് മികച്ച സമയമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് മത്സര പരീക്ഷയില്‍ ഉന്നതവിജയം കരസ്ഥമാക്കാനാകും.
മിഥുനം
കര്‍ക്കടകത്തില്‍ നിന്ന് ചിങ്ങത്തിലേക്കുള്ള ശുക്രന്റെ രാശി മാറ്റം മിഥുനം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. ഏറെ നാളായി മുടങ്ങിക്കിടന്ന ജോലി പൂര്‍ത്തീകരിക്കാന്‍ സാധിക്കും. ജീവിതത്തില്‍ വലിയ വിജയം നേടാന്‍ സാധിക്കും. വിലപിടിപ്പുള്ള വസ്തുക്കള്‍ നിങ്ങളുടെ കൈയിലെത്തും. സ്വര്‍ണം, വെള്ളി പോലുള്ളവ വാങ്ങാന്‍ സാധ്യത കാണുന്നു. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും.
കര്‍ക്കടകം
ശുക്രന്റെ രാശിമാറ്റം കര്‍ക്കടകം രാശിക്കാര്‍ക്ക് അനുകൂലഫലം പ്രദാനം ചെയ്യും. നിങ്ങളുടെ വ്യക്തിത്വം ഇക്കാലയളവില്‍ മികച്ചതാകും. എല്ലാവരോടും നല്ല ബന്ധം പുലര്‍ത്താന്‍ ഇത് വഴി സാധിക്കും. നിക്ഷേപങ്ങളില്‍ നിന്ന് വരുമാനം ലഭിക്കും. ആസ്തിയില്‍ വലിയ വര്‍ധനവിന് സാധ്യത കാണുന്നു. ജോലിസ്ഥലത്ത് മികച്ച നേട്ടം കൈവരിക്കാന്‍ സാധിക്കും. സമൂഹത്തില്‍ നിന്ന് ആദരവ് നേടും
ചിങ്ങം
കര്‍ക്കടകത്തില്‍ നിന്ന് ചിങ്ങത്തിലേക്കുള്ള ശുക്രന്റെ രാശി മാറ്റം ചിങ്ങം രാശിക്കാര്‍ക്ക് ഗുണപരമാണ്. ജോലിയില്‍ ശമ്പള വര്‍ധനവിന് സാധ്യത. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി വിദേശയാത്ര നടത്തേണ്ടി വന്നേക്കും. കുടുംബാംഗങ്ങള്‍ക്കിടയില്‍ ഐക്യവും സ്‌നേഹവും വര്‍ധിക്കും. ബിസിനസില്‍ വലിയ പുരോഗതിയുണ്ടാകും. സുഹൃത്തുക്കളില്‍ നിന്ന് വലിയ പിന്തുണ ലഭിക്കും.
കന്നി
കര്‍ക്കടകത്തില്‍ നിന്ന് ചിങ്ങത്തിലേക്കുള്ള ശുക്രന്റെ രാശി മാറ്റം കന്നി രാശിക്കാര്‍ക്ക് ഏറെ ഗുണപരമാണ്. വിദേശത്ത് ജോലിക്ക് പോകാനുള്ള നിങ്ങളുടെ ആഗ്രഹം നടക്കും. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. ഏറെ നാളായി വിവാഹം ആലോചിച്ച് നടക്കുന്നവര്‍ക്ക് ശുഭവാര്‍ത്ത കേള്‍ക്കാനാകും. വീട്ടില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കാനുള്ള സാധ്യത ഏറെയാണ്.












Click it and Unblock the Notifications