പുതിയ വീട്ടില്‍ ഉടന്‍ താമസം, വരുമാനവും കൂടും; ഈ രാശിക്കാരുടെ ശുക്രനുദിച്ചു
എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും ജ്യോതിഷത്തില്‍ വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത സമയത്തില്‍ രാശി മാറും എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇത് എല്ലാ രാശിക്കാരിലും ഏതെങ്കിലും തരത്തില്‍ സ്വാധീനം ചെലുത്തും. ചില രാശിക്കാര്‍ക്ക് ഗ്രഹസംക്രമണം പ്രതികൂലമാണെങ്കില്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഗ്രഹസംക്രമണം ഏറെ ഗുണം ചെയ്യും.
ജ്യോതിഷത്തില്‍ ശുക്രന്‍ എന്ന ഗ്രഹത്തിന് ഏറെ പ്രാധാന്യമുണ്ട്. ഒരാളുടെ ജാതകത്തില്‍ ശുക്രന്‍ ശരിയായ സ്ഥാനത്താണെങ്കില്‍ അയാളുടെ നല്ല സമയം തെളിഞ്ഞു എന്നാണ് അര്‍ത്ഥം. ജീവിതത്തില്‍ ഒരാള്‍ക്ക് നല്ല കാര്യം സംഭവിക്കുമ്പോള്‍ അയാള്‍ക്ക് ശുക്രനുദിച്ചു എന്ന് പറയുന്ന പ്രയോഗം നമ്മുടെ നാട്ടില്‍ പൊതുവെയുള്ളതാണ്. ഇക്കാരണം കൊണ്ടാണ് അത്തരം പ്രയോഗം വന്നത്.

ആഡംബരം, ഭാഗ്യം എന്നിവയുടെ കാരകനായിട്ടാണ് ശുക്രനെ കണക്കാക്കുന്നത്. ജാതകത്തില്‍ ഈ ഗ്രഹം ശക്തിയോടെ നിന്നാല്‍ ആ വ്യക്തിയ്ക്ക് ഒന്നിനും ഒരു കുറവും ഉണ്ടാകില്ല. നിലവില്‍ ചിങ്ങം രാശിയില്‍ ആണ് ശുക്രന്‍ വിരാജിക്കുന്നത്. എന്നാല്‍ അഞ്ച് ദിവസം കഴിഞ്ഞാല്‍ അതായത്. നവംബര്‍ 3 ന് പുലര്‍ച്ചെ 4:58 ന് ശുക്രന്‍ ചിങ്ങം രാശിയില്‍ നിന്നും കന്നി രാശിയില്‍ പ്രവേശിക്കും.
നവംബര്‍ 29 വരെ കന്നി രാശിയിലൂടെ ആയിരിക്കും ശുക്രന്റെ സഞ്ചാരം. ഇത് എല്ലാ രാശിക്കാരിലും സ്വാധീനം ചെലുത്തും. എന്നാല്‍ മൂന്ന് രാശിക്കാര്‍ക്ക് ശുക്ര സംക്രമണം ഏറെ അനുഗ്രഹമായിരിക്കും. ഏതൊക്കെയാണ് ആ മൂന്ന് രാശിക്കാര്‍ എന്ന് നമുക്ക് നോക്കാം.
കര്‍ക്കിടകം
ചിങ്ങം രാശിയില്‍ നിന്ന് കന്നി രാശിയിലേക്കുള്ള ശുക്രന്റെ സഞ്ചാരം കര്‍ക്കിടകം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഇക്കാലയളവില്‍ ഭാഗ്യത്തിന്റെ പൂര്‍ണ പിന്തുണ നിങ്ങള്‍ക്കൊപ്പമുണ്ടാകും. ജോലിയില്‍ സ്ഥാനക്കയറ്റവും ശമ്പള വര്‍ധനയും ഉറപ്പായും ലഭിക്കും. മുടങ്ങിക്കിടക്കുന്ന ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും. വരുമാനത്തിന് പുതിയ അവസരങ്ങള്‍ തുറന്ന് കിട്ടും. എല്ലാ കാര്യങ്ങള്‍ക്കും കുടുംബത്തിന്റെ പിന്തുണ ലഭിക്കും.
കന്നി
ചിങ്ങം രാശിയില്‍ നിന്ന് കന്നി രാശിയിലേക്കുള്ള ശുക്രന്റെ സഞ്ചാരം കന്നി രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. എല്ലാ മേഖലയിലും വിജയം കൈവരിക്കാന്‍ സാധിക്കും. വിലപിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. ഏറെ നാളായി ജോലി അന്വേഷിക്കുന്നവരാണെങ്കില്‍ ആകര്‍ഷകമായ ശമ്പളത്തില്‍ ആഗ്രഹിച്ച ജോലി ലഭിക്കും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടം കൊയ്യാം.
വൃശ്ചികം
ചിങ്ങം രാശിയില്‍ നിന്ന് കന്നി രാശിയിലേക്കുള്ള ശുക്രന്റെ സഞ്ചാരം വൃശ്ചികം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന ആഗ്രഹം പൂവണിയും. മുടങ്ങി കിടന്ന ഗ്രഹനിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കി താമസം തുടങ്ങും. വീട്ടില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കാന്‍ സാധ്യത കാണുന്നു. സാമ്പത്തിക സ്ഥിരത കൈവരിക്കാനാകും. നിക്ഷേപങ്ങളില്‍ നിന്ന് വരുമാനം ലഭിക്കും.












Click it and Unblock the Notifications