പുതിയ വീടും കാറും.. പോരാത്തതിന് ലോട്ടറി ഭാഗ്യവും.. ഇതാണ് സമയം; ഈ രാശിക്കാരുടെ ശുക്രനുദിച്ചു

timetravelastrology

ജ്യോതിഷത്തില്‍ ഓരോ ഗ്രഹത്തിനും അവയുടെ രാശി നിലയ്ക്കും വലിയ പ്രാധാന്യമാണ് ഉള്ളത്. ഓരോ ഗ്രഹവും നിശ്ചിത സമയത്തില്‍ രാശി മാറാറുണ്ട്. ഇത് എല്ലാ രാശിക്കാരിലും സ്വാധീനം ചെലുത്തുമെങ്കിലും ചില രാശിക്കാര്‍ക്ക് വളരെ അനുകൂലമാകാറുണ്ട്. ഈ സമയത്താണ് പല രാശിക്കാരുടേയും ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ തെളിയുന്നത്. ഇത്തരത്തില്‍ വെറും മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ വന്‍ ഭാഗ്യം ചില രാശിക്കാര്‍ക്ക് വരാന്‍ പോവുരയാണ്.

ഫെബ്രുവരി 15 ന് അതായത് ഈ ബുധനാഴ്ച ശുക്രന്‍ കുംഭം രാശി വിട്ട് മീനം രാശിയില്‍ പ്രവേശിക്കാന്‍ ഒരുങ്ങുകയാണ്. ജ്യോതിഷത്തില്‍ ശുക്രന് വളരെ ഏറെ പ്രാധാന്യമാണ് ഉള്ളത്. ശുക്രനെ വളരെ ശുഭകരമായ ഗ്രഹമായാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ശുക്രനുദിക്കുക എന്ന പ്രയോഗം പോലും നാട്ടില്‍ ഏറെ പ്രചാരത്തിലുണ്ട്. ശുക്രന്റെ സ്ഥാനം ശരിയായി വന്നാല്‍ ആ രാശിക്കാരുടെ സമയം തെളിഞ്ഞു എന്നാണ് കണക്കാക്കുന്നത്.

ശുക്രനുദിച്ചത് ഈ രാശിക്കാര്‍ക്ക്

ശുക്രനുദിച്ചത് ഈ രാശിക്കാര്‍ക്ക്

ശുക്രന്‍ ഗ്രഹത്തിന്റെ സ്ഥാനം ശക്തമാകുന്ന വ്യക്തിക്ക് ലക്ഷ്മി ദേവിയുടെ അനുഗ്രഹം എന്നും കൂടെയുണ്ടാകും. സാമ്പത്തികമായി ഏറെ ഉന്നതിയിലെത്താന്‍ ശുക്രന്റെ സാന്നിധ്യം സഹായകമാകും. ശുക്രന്‍ കുംഭം രാശി വിട്ട് മീനം രാശിയില്‍ പ്രവേശിക്കുമ്പോള്‍ മൂന്ന് രാശിക്കാര്‍ക്കാണ് നല്ല കാലം വരാന്‍ പോകുന്നത്. ഏതൊക്കെ രാശിക്കാര്‍ക്ക് ആ ഭാഗ്യനാളുകള്‍ കൈവരാന്‍ പോകുന്നത് എന്ന് നോക്കാം

മേടം രാശി

മേടം രാശി

ശുക്രന്‍ കുംഭം രാശി വിട്ട് മീനം രാശിയില്‍ പ്രവേശിക്കുന്നത് മേടം രാശിക്കാര്‍ക്കും അത്യുത്തമമാണ്. ബിസിനസ് രംഗത്തുള്ളവര്‍ക്ക് വന്‍ ലാഭം കൊയ്യാനാകും. വരുമാനം വര്‍ധിക്കുകയും ബിസിനസ് വിപുലപ്പെടുത്തുകയും ചെയ്യും. സാമ്പത്തികമായി ഏറെ അഭിവൃദ്ധിപ്പെടാന്‍ സാധിക്കും. ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുന്ന എല്ലാ ജോലികളും പൂര്‍ത്തീകരിക്കാന്‍ സാധിക്കും. വ്യാപാര രംഗത്തുള്ളവര്‍ക്ക് വന്‍ നേട്ടം കൊയ്യാനാകും.

വില പിടിപ്പുള്ള വസ്തുക്കള്‍ വാങ്ങിക്കും

വില പിടിപ്പുള്ള വസ്തുക്കള്‍ വാങ്ങിക്കും

ഏറെ നാളായി കിട്ടാനിരുന്ന പണം തിരികെ ലഭിക്കും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് വരുമാനം ലഭിക്കും. ഇത് വഴി കൈയില്‍ പണം എത്തും. സ്വത്ത് തര്‍ക്കങ്ങളില്‍ അനുകൂല വിധി നേടാനാകും. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. ദാമ്പത്യ ജീവിതം എല്ലാം കൊണ്ടും നല്ലതായിരിക്കും. വില പിടിപ്പുള്ള വസ്തുക്കള്‍ കൈയിലെത്തും.

മിഥുനം രാശി

മിഥുനം രാശി

ശുക്രന്‍ കുംഭം രാശി വിട്ട് മീനം രാശിയില്‍ പ്രവേശിക്കുന്നത് മിഥുന രാശിക്കാര്‍ക്ക് അനുകൂല സമയം പ്രദാനം ചെയ്യുന്നു. ഏറെ നാളായി മുടങ്ങി കിടന്ന ഗൃഹനിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കാനും താമസം മാറാനും സാധിക്കും. പുതിയ വീട്ടില്‍ ഐശ്വര്യ ദേവത കുടിയിരിക്കും. സന്തോഷത്തോടേയും സമാധാനത്തോടേയും പുതിയ വീട്ടില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം നല്ല നിമിഷം ചെലവഴിക്കാന്‍ സാധിക്കും.

ലോട്ടറി ഭാഗ്യം തൊട്ടടുത്ത്

ലോട്ടറി ഭാഗ്യം തൊട്ടടുത്ത്

ഭാഗ്യത്തിന്റെ നാളുകളാണ് മിഥുനം രാശിക്കാര്‍ക്ക് വരാനിരിക്കുന്നത്. ഏറ്റെടുത്ത എല്ലാ ജോലികളും പെട്ടെന്ന് പൂര്‍ത്തിയാക്കാനും ആളുകളുടെ പ്രീതി സമ്പാദിക്കാനും സാധിക്കും. ലോട്ടറി പോലുള്ള ഭാഗ്യ പരീക്ഷണത്തില്‍ ഏര്‍പ്പെടുന്നത് നന്നായിരിക്കും. ബംപര്‍ സമ്മാനം പോലും അടിക്കാന്‍ ഇക്കാലയളവില്‍ സാധ്യതയുണ്ട്. പുതിയ വാഹനം വാങ്ങാന്‍ അനുയോജ്യ സമയം. കുടുംബത്തോടൊപ്പം ദീര്‍ഘയാത്ര നടത്താന്‍ സാധ്യത.

കന്നി രാശി

കന്നി രാശി

ശുക്രന്‍ കുംഭം രാശി വിട്ട് മീനം രാശിയില്‍ പ്രവേശിക്കുന്നത് കന്നി രാശിക്കാര്‍ക്കും ഗുണപരമായ ഫലങ്ങള്‍ സമ്മാനിക്കും. ജീവിത പങ്കാളിയുമായി നന്നായി സമയം ചെലവഴിക്കാന്‍ സാധിക്കും. കന്നി രാശിക്കാരുടെ വരുമാനം വര്‍ദ്ധിക്കും. കുടുംബത്തില്‍ സമാധാനവും സന്തോഷവും നിലനില്‍ക്കും. പുതിയ വരുമാന മാര്‍ഗങ്ങള്‍ സൃഷ്ടിക്കപ്പെടുകയും സാമ്പത്തികമായി സ്ഥിരത കൈവരിക്കുകയും ചെയ്യും.

പുതിയ വീടും സ്ഥലവും.... സമ്പന്നനായി മാറും

പുതിയ വീടും സ്ഥലവും.... സമ്പന്നനായി മാറും

കന്നി രാശിക്കാര്‍ക്ക് ഒരു വീട് വാങ്ങുന്നതിന് അനുകൂല സമയമാണ്. വസ്തു ഇടപാടില്‍ മികച്ച ലാഭം കൊയ്യാനാകും. ഇത് നിങ്ങളുടെ ആസ്തി വര്‍ധിപ്പിക്കാനും ഇടയാക്കും. ബിസിനസ് രംഗത്തുള്ളവര്‍ക്ക് പുത്തന്‍ പരീക്ഷണങ്ങളില്‍ ഏര്‍പ്പെടാന്‍ മികച്ച സമയം. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+