ആഡംബരങ്ങള്‍ക്ക് പണം വാരിവിതറും; ദാമ്പത്യ ജീവിതത്തില്‍ പുതിയ സന്തോഷം; ഈ രാശിക്കാരാണോ
ജ്യോതിഷത്തില്‍ ഗ്രഹങ്ങളുടെ രാശിമാറ്റത്തിന് വലിയ പ്രധാന്യമാണുള്ളത്. ഓരോ ഗ്രഹങ്ങളും നിശ്ചിത സമയത്ത് രാശിമാറും. കഴിഞ്ഞ ദിവസം ശുക്രന്‍ കര്‍ക്കിടകം വിട്ട് ചിങ്ങം രാശിയിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഇനിയുള്ള 22 ദിവസത്തേക്ക് ശുക്രന്‍ ചിങ്ങം രാശിയില്‍ തുടരുന്നതായിരിക്കും. ഇതോടെ ചില രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ വലിയ നേട്ടങ്ങള്‍ സംഭവിക്കും.
തുലാം രാശിക്കാര്‍ക്ക് ഈ സമയത്ത് വലിയ നേട്ടങ്ങള്‍ക്ക് കാരണമാകും. ചിങ്ങം രാശിയില്‍ പ്രവേശിച്ച ശുക്രന്‍ ലാഭഭാവത്തില്‍ നില്‍ക്കുന്നതിനാല്‍ സാമ്പത്തികമായി ഒരുപാട് നേട്ടങ്ങള്‍ക്ക് കാരണമാകും. ബിസിനസില്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമാകുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം നിറയും. സാമ്പത്തികമായി അഭിവൃദ്ധി കൈവരിക്കും. നിങ്ങളുടെ പ്രണയ ബന്ധങ്ങള്‍ വളരും. വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് ഏറ്റവും മികച്ച സമയമാണിത്.

വൃശ്ചികം രാശിക്കാരുടെ കുടുംബത്തില്‍ സന്തോഷം വര്‍ദ്ധിക്കും. അമ്മമാര്‍ക്ക് സന്തോഷം വന്നുചേരുന്ന കാര്യങ്ങള്‍ നിങ്ങളുടെ ഭാഗത്ത് നിന്നുണ്ടാകും. അംഡബരങ്ങള്‍ക്ക് വേണ്ടി പണം ചെലവഴിക്കും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷമുണ്ടാകും. പ്രണയ ബന്ധം സാക്ഷാത്കരിക്കും. കലാമേഖലകളുമായി ബന്ധപ്പെട്ടവര്‍ക്ക് ഏറ്റവും മികച്ച സമയമായിരിക്കും. ദീര്‍ഘദൂര യാത്രകള്‍ക്ക് ഏറ്റവും അനുകൂല സമയമാണ്.
ധനു രാശിക്കാര്‍ക്ക് ഈ സമയത്ത് ബിസിനസില്‍ ലാഭം പ്രതീക്ഷിക്കാം. തൊഴില്‍ മേഖലകളില്‍ മാറ്റം ആഗ്രഹിക്കുന്നവര്‍ക്ക് ഇതാണ് ഏറ്റവും നല്ല സമയം. ഏറ്റവും അടുത്തുനി്ല്‍ക്കുന്ന വ്യക്തിയില്‍ നിന്ന് മനോവിഷമുണ്ടാകാനുള്ള സാധ്യതയുണ്ട്. ദാമ്പത്യ ജീവിതത്തിലും പ്രണയ ബന്ധങ്ങളിലും മധുരമായ സാഹചര്യമുണ്ടാകും.
മകരം രാശിക്കാര്‍ക്ക് ഈ സമയം ഏറ്റവും മികച്ചതാണ്. കുടുംബത്തിലെ കാര്യങ്ങള്‍ മെച്ചപ്പെടും. ആരോഗ്യപരമായി ചില പ്രശ്‌നങ്ങള്‍ നേരിടാനുള്ള സാധ്യതയുണ്ട്. കര്‍മ്മങ്ങളില്‍ തടസം നേരിടുന്ന സാഹചര്യമുണ്ടാകും. കുട്ടികളുടെ ബാഗത്ത് നിന്ന് ആശങ്കാജനകമായ സാഹചര്യം ഉടലെടുക്കാം. പഠനവും അധ്യാപനവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നവര്‍ക്ക് ഏറ്റവും അനുകൂല സമയമാണ്.
കുംഭം രാശിക്കാരുടെ ജീവിതത്തില്‍ ശുഭകരമായ ഒട്ടേറെ ഫലങ്ങള്‍ ഈ സമയത്ത് നടക്കും. പങ്കാളുമായി ചേര്‍ന്നെടുക്കുന്ന തീരുമാനത്തില്‍ ശുഭകരമായ മാറ്റങ്ങളുണ്ടാകും. നിങ്ങളുടെ തൊഴില്‍ മേഖലയില്‍ മാറ്റമുണ്ടാകും. പ്രതിദിന വരുമാനം വര്‍ദ്ധിക്കും. സന്തോഷം വര്‍ദ്ധിക്കും. അമ്മമാര്‍ക്ക് സന്തോഷം ലഭിക്കാനുള്ള പ്രവൃത്തികള്‍ നിങ്ങളുടെ ഭാഗത്ത് നിന്നുണ്ടാകും.
മീനം രാശിക്കാര്‍ക്ക് അല്‍പം മോശം സമയമാണ്. ശത്രുക്കളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാകും. അടുത്ത സുഹൃത്തുക്കളില്‍ നിന്നും മനോവിഷമം ഉണ്ടാകും. ചര്‍മ്മ സംബന്ധമായ പ്രശ്‌നങ്ങള്‍ നേരിടാനുള്ള സാധ്യതകളുണ്ടാകും. യാത്ര ചെലവില്‍ വര്‍ദ്ധനവുണ്ടാകാനുള്ള സാധ്യതയുണ്ട്. സഹോദരങ്ങളുടെയും സുഹൃത്തുക്കളുടെയും ഭാഗത്ത് നിന്ന് സമ്മര്‍ദ്ദമുണ്ടാകും. യാത്ര ചെലവില്‍ വര്‍ദ്ധനവിന് സാധ്യതകള്‍ കാണുന്നുണ്ട്.












Click it and Unblock the Notifications